ADVERTISEMENT

തോളിനു വേദനയും മുറുക്കവും വന്നു കയ്യുടെ ചലനം പരിമിതമാകുന്ന അവസ്ഥയാണു ഫ്രോസൻ ഷോൾഡർ.   വളരെ സാധാരണമായി കാണുന്ന ഈ രോഗാവസ്ഥയെ പെരി ആർത്രൈറ്റിസ് എന്നും പറയാറുണ്ട്.
പരുക്കുകളെ തുടർന്നു ദീർഘനാൾ കൈ ചലിപ്പിക്കാതെ വയ്ക്കുക, പ്രമേഹം, വാതരോഗങ്ങൾ, അമിതമായ കൊളസ്ട്രോൾ, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയെല്ലാം ഫ്രോസൻ ഷോൾഡറിലേക്കു നയിക്കാം. ഹൃദയപ്രശ്നങ്ങൾ വന്നു ചികിത്സിച്ചതിനു ശേഷവും ഈ അവസ്ഥ വരുന്നതായി കാണുന്നു.

∙ ആരംഭത്തിൽ വേദന കുറയ്ക്കാനുള്ള മരുന്നുകളും തോളിനുള്ള പ്രത്യേക ഫിസിയോതെറപ്പി വ്യായാമങ്ങളും പരിഹാരമാണ്.
∙ ചൂടുപിടിക്കുന്നതും വേദന കുറയ്ക്കും. 
∙ വേദനയുള്ള കൈ കൊണ്ടു ഭാരം എടുക്കരുത്,
∙ ഉറങ്ങുമ്പോൾ ആ ഭാഗത്തെ കയ്യിലേക്കു തല വയ്ക്കുന്നതും ഒഴിവാക്കണം.  
∙ ചികിത്സിച്ചില്ലെങ്കിൽ വേദന വർധിക്കും. പതിയെ കയ്യുടെ ചലനശേഷി കുറയും. മുറുക്കം അനുഭവപ്പെടും. 
∙ വേദന കുറയ്ക്കാൻ തോളിൽ സ്റ്റിറോയ്ഡ് കുത്തിവയ്പ് എടുക്കാറുണ്ട്.
∙ മരുന്നും വ്യായാമങ്ങളുമൊന്നും ഫലം ചെയ്യുന്നില്ല; തോൾ വളരെ ഉറച്ചുപോയാൽ മാനിപുലേഷൻ എന്ന രീതിയിൽ തോൾസന്ധിയിലെ ഒട്ടിപ്പോയ അസ്ഥിഭാഗങ്ങളും ചലിക്കാത്ത സ്നായുക്കളുമൊക്കെ ശരിയാക്കേണ്ടിവരും.
അപൂർവമായി, ചെറിയൊരു ശതമാനം ആളുകളിൽ ആർത്രോസ്കോപിക്കൽ റിലീസ് എന്ന താക്കോൽദ്വാര ശസ്ത്രക്രിയ വഴിയും അസ്ഥി–പേശീ–സ്നായുക്കളുടെ മുറുക്കം പരിഹരിക്കേണ്ടിവരും.
പ്രമേഹമുള്ളവരിൽ
∙ പ്രമേഹരോഗമുള്ളവരിൽ ഫ്രോസൻ ഷോൾഡർ സാധ്യത കൂടുതലാണ്. ഇവരിൽ രോഗം മാറിയാലും വീണ്ടും വരാം. രോഗശമനത്തിനു  ചികിത്സക ളോടൊപ്പം പ്രമേഹം സാധാരണനിരക്കിൽ നിലനിർത്തേണ്ടതുണ്ട്.
∙ കയ്യുടെയും തോളിന്റെയും പരുക്കുകൾക്കുള്ള വിശ്രമം ഒരുപാടു നീണ്ടുപോകരുത്. 
∙ രണ്ടു മൂന്ന് ആഴ്ച കഴിഞ്ഞാൽ ഡോക്ടറുടെ നിർദേശം സ്വീകരിച്ചു ലഘു വ്യായാമം തുടങ്ങണം. പെൻഡുലം വ്യായാമം  പോലെയുള്ളവ ഗുണകരമാണ്.  

ADVERTISEMENT

വിവരങ്ങൾക്കു കടപ്പാട്

ഡോ. തോമസ് മാത്യു
അസ്ഥിരോഗ വിദഗ്ധൻ,
ഒാർത്തോ& ഫ്രാക്ചർ ക്ലിനിക്,
പ്ലാക്കാട്ട്, കലൂർ, കൊച്ചി

ADVERTISEMENT
English Summary:

Frozen shoulder is a condition characterized by pain and stiffness in the shoulder, limiting its range of motion. Treatment options include physiotherapy, exercises, and in severe cases, surgical interventions.

ADVERTISEMENT
ADVERTISEMENT