കാൻസർ ചികിത്സാ ചെലവ് ഓർത്ത് ആശങ്കപ്പെടേണ്ട, കൈത്താങ്ങായി ചികിത്സാ പദ്ധതികൾ Financial Assistance Programs for Cancer Patients
Mail This Article
കാൻസർ ചികിത്സാരംഗം വളരെയേറെ പുരോഗമിച്ചു കഴിഞ്ഞു. കാൻസറിനുള്ള സമഗ്ര ചികിത്സ നൽകുന്ന ഒട്ടേറെ സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. കൂടാതെ രോഗികൾക്കു സാമ്പത്തികസഹായം നൽകുന്ന പദ്ധതികൾ.
ചികിത്സാ പദ്ധതികൾ
∙ ആരോഗ്യകിരണം : 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായുള്ള പദ്ധതി. കാൻസറുൾപ്പെടെയുള്ള എല്ലാ രോഗങ്ങൾക്കും പരിധിയില്ലാതെ ചികിത്സ നൽകിവരുന്നു. എപിൽ, ബിപിഎൽ വ്യത്യാസം ഇല്ലാതെ ആനുകൂല്യം ലഭിക്കും. കുട്ടിയുെട മാതാപിതാക്കൾ സർക്കാർ ജീവനക്കാരോ ടാക്സ് നൽകുന്നവരോ ആയിരിക്കരുത്.
∙ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP)/ പ്രധാൻമന്ത്രി ജൻ ആരോഗ്യയോജന (PMJAY) : ആയുഷ്മാൻ ഭാരത് എന്ന കേന്ദ്രസർക്കാരിന്റെ ബൃഹത്തായ പദ്ധതിയിലെ ഒരു ഭാഗമാണ് PMJAY. ഇതിൽ സംസ്ഥാന സർക്കാർ കൂടി സഹകരിച്ചു രൂപപ്പെടുത്തിയ പദ്ധതിയാണ് KASP. ഒരു വർഷം പരമാവധി ഒരു കുടുംബത്തിന് അഞ്ചുലക്ഷം വരെ സഹായം. ഇൻപേഷ്യന്റ് ചികിത്സകൾക്കു മാത്രം സഹായം ലഭിക്കും. ഡേ കെയർ കീമോതെറപ്പിക്കും റേഡിയേഷനും ആനുകൂല്യം ലഭിക്കും.
∙ കാരുണ്യ ബെനവലന്റ് ഫണ്ട് : വാർഷിക വരുമാനം മൂന്നുലക്ഷത്തിൽ കൂടാൻ പാടില്ല. എപിഎൽ, ബിപിഎൽ വ്യത്യാസം ഇല്ലാതെ സഹായം ലഭിക്കും.
∙ കോംപ്രിഹെൻസീവ് ഹെൽക് കെയർ പ്രോഗ്രാം ഫോർ ഷെഡ്യൂൽഡ് ട്രൈബ്സ് : എപിഎൽ േറഷൻ കാർഡിന് 10000 രൂപ വരെ ആനുകൂല്യം. ബിപിഎല്ലുകാർക്ക് 50000 രൂപയും. വില്ലേജ് ഒാഫിസർ / ട്രൈബൽ ഒാഫിസറിൽ നിന്നു കാസ്റ്റ് സർട്ടിഫിക്കറ്റ് വേണം.
എൻഡോസൾഫാൻ വിക്റ്റിമ്സ് ഫണ്ട്സ് : എൻഡോസൾഫാൻ ദുരിതബാധിതർക്കു സൗജന്യ ചികിത്സ ലഭിക്കും. ഇതിന്റെ സർട്ടിഫിക്കറ്റ് / സ്മാർട്ട് കാർഡ് നൽകിയാൽ മതി.
∙ കാൻസർ രോഗികൾക്കു സംസ്ഥാന സർക്കാർ മാസം 1000 രൂപ പെൻഷൻ നൽകുന്നു. ചികിത്സിക്കുന്ന ഡോക്ടറുെട സർട്ടിഫിക്കേറ്റോടുകൂടി അപേക്ഷ നൽകണം. വർഷംതോറും പുതുക്കുകയും വേണം. എപിഎൽ, ബിപിഎൽ റേഷൻ കാർഡ് ഉള്ളവർക്കു ലഭിക്കും.
∙ ചീഫ് മിനിേസ്റ്റഴ്സ് ആൻഡ് െഹൽത് മിനിേസ്റ്റഴ്സ് ഫണ്ട് : അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം. ചികിത്സിക്കുന്ന ഡോക്ടറുെട സർട്ടിഫിക്കറ്റും നിശ്ചിത അപേക്ഷയോടൊപ്പം വേണം. എപിഎൽ, ബിപിഎൽ കാർഡ് ഉടമകൾക്കു ലഭിക്കും.
∙ കേന്ദ്ര സർക്കാരിന്റെ പ്രൈം മിനിസ്റ്റേഴ്സ് നാഷനൽ റിലീഫ് ഫണ്ടിൽ നിന്നും മൂന്നു ലക്ഷം രൂപ
വരെ സഹായം ലഭിക്കും.
വിവരങ്ങൾക്ക് കടപ്പാട്
ആശ എൻ.എം.
വെൽഫെയർ ഒാഫിസർ, ആർസിസി, തിരുവനന്തപുരം
