ADVERTISEMENT

70 വയസ്സുണ്ട്. ആസ്പിരിൻ ഗുളിക 3–4 വർഷമായി കഴിക്കുന്നുണ്ട്. മരുന്നു തുടങ്ങി ആദ്യ രണ്ടു വർഷം കുഴപ്പമില്ലായിരുന്നു. ഈയിടെയായി ഭയങ്കര ഗ്യാസ് ആണ്. ക്ലോപിഡോഗ്രൽ എന്ന മരുന്നിലേക്കു മാറിയപ്പോൾ ഗ്യാസ് കുറഞ്ഞു. ആസ്പിരിന്റെ പ്രശ്നമാണോ ഇത്?
സാബു, വരാപ്പുഴ

നിങ്ങളുടെ കത്തിൽ പറഞ്ഞതുപോലെ ആസ്പിരിൻ മരുന്നു കഴിക്കുമ്പോൾ ചിലർക്കു വയറ്റിൽ ഗ്യാസും എരിച്ചിലും അനുഭവപ്പെടാറുണ്ട്. അതിനർഥം, ആസ്പിരിൻ ഗുളിക കഴിക്കുന്നത് അവർക്ക് അനുയോജ്യമല്ല എന്നതാണ്. ആസ്പിരിൻ എന്നത് അസറ്റൈൽ സാലിസിലിക് ആസിഡ് ആണ്. ഇത് ആമാശയത്തിന്റെ ശ്ലേഷ്മ ആവരണത്തെ നേരിട്ടു ബാധിക്കുകയും അതു തകർത്ത് ആമാശയത്തിലെ എപ്പിത്തിലീയൽ കോശങ്ങൾക്കു നാശം വരുത്തുകയും ചെയ്യാം.

ADVERTISEMENT

ഇതു കൂടാതെ ആമാശയത്തെ സംരക്ഷിക്കുന്ന ശ്ലേഷ്മ സ്രവത്തെ ഉത്തേജിപ്പിക്കുന്ന പ്രോസ്റ്റാഗ്ലാൻഡിൻ ഉൽപാദനം കുറയ്ക്കുകയും ചെയ്യുന്നു. ഇതൊഴിവാക്കാനാണു വേണ്ടത്ര ഭക്ഷണം കഴിച്ചിട്ടു മാത്രം ആസ്പിരിൻ കഴിക്കാൻ പറയുന്നത്. ചില
പ്പോ ൾ ഗ്യാസ് പ്രശ്നങ്ങൾ കുറയ്ക്കാനുള്ള മരുന്നുകളും ഡോക്ടർമാർ നൽകാറുണ്ട്.

ഇവിടെ, നിങ്ങൾക്ക് ആസ്പിരിൻ പ്രശ്നമുണ്ടാക്കുന്നുവെങ്കിലും പകരം ക്ലോപിഡോഗ്രൽ ഗുളിക കഴിച്ചു തുടങ്ങിയപ്പോൾ ഈ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ഇതു നല്ല ലക്ഷണമാണ്. കാരണം, ചിലർക്കു ക്ലോപിഡോഗ്രൽ, ആഹാരത്തിനു മുൻപു കഴിച്ചാൽ ചെറിയ രീതിയിലുള്ള വയറ്റിൽ എരിച്ചിലും ഗ്യാസും ഉണ്ടാകാൻ സാധ്യതയുണ്ട്.

ADVERTISEMENT

അതുകൊണ്ടു ക്ലോപിഡോഗ്രൽ ഭക്ഷണശേഷം കഴിക്കുക. ആസ്പിരിൻ, ക്ലോപിഡോഗ്രൽ തുടങ്ങിയ മരുന്നുകൾ, രക്തം കട്ടപിടിക്കുന്നതു ​തടയുന്ന ആന്റിപ്ലേറ്റ്‌ലറ്റ് മരുന്നുകളാണ്. ഇവയുടെ പ്രധാന പാർശ്വഫലം തലച്ചോറിൽ രക്തസ്രാവം ഉണ്ടാക്കാം എന്നതാണ്. അതുകൊണ്ട് ആസ്പിരിൻ, ക്ലോപിഡോഗ്രൽ തുടങ്ങിയ രക്തത്തിന്റെ കട്ടി കുറയ്ക്കുന്ന മരുന്നുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരമേ കഴിക്കാവൂ. ഇവയുടെ ഡോസ് കുറയ്ക്കുന്നതും മരുന്നു നിർത്തുന്നതുമൊക്കെ ഡോക്ടറുടെ നിർദേശപ്രകാരം
മാത്രം ചെയ്യുക.

English Summary:

Aspirin can cause significant gas and indigestion by directly affecting the stomach's mucous lining and reducing protective mucus secretion. For an individual experiencing these issues after taking aspirin for several years, switching to clopidogrel has led to relief, suggesting aspirin was the cause. While clopidogrel may also cause mild gastrointestinal discomfort if taken before food, it is generally better tolerated in this aspect. Both aspirin and clopidogrel are antiplatelet medications that prevent blood clotting but carry the serious risk of causing brain hemorrhages. Therefore, these medications should only be used under strict medical supervision, with dosage adjustments or discontinuation determined by a doctor. Continuing aspirin, especially with prolonged use, can damage stomach epithelial cells and reduce protective mucus, leading to discomfort. If aspirin causes issues, a doctor may prescribe antacids or other medications to mitigate these effects. The positive response to clopidogrel indicates a potential intolerance to aspirin's effects on the stomach. Always consult a physician before starting, stopping, or altering the dosage of blood-thinning medications like aspirin or clopidogrel.

ADVERTISEMENT
ADVERTISEMENT