കുപ്പിവെള്ളത്തിന്റെ ശുചിത്വമോ അതിലെ ബാക്ടീരിയ സാന്നിധ്യമോ അല്ല ഇവിടെ ചർച്ചാവിഷയം.
ഡാന്യൂബ് യൂണിവേഴ്സിറ്റിയിലെ ഒരു പുതിയ പഠനമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. കുപ്പിവെള്ളത്തിൽ കലർന്നിരിക്കുന്ന മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം രക്ത സമ്മർദം വർധിപ്പിക്കുമെന്നും അതുകൊ ണ്ടു കഴിവതും പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വെള്ളം കുടിക്കാതിരിക്കുന്നതു ഹൃദയാരോഗ്യകരമാണെന്നും ഇവർ കണ്ടെത്തിയിരിക്കുന്നു.
പ്ലാസ്റ്റിക് ദ്രവിക്കുന്നതുകൊണ്ടും അൾട്രാവയലറ്റ് സ് െറ്ററിലൈസേഷനു വിധേയമാകുമ്പോ ൾ കുപ്പികൾക്കു സംഭവിക്കുന്ന നാശം കൊണ്ടും മൈക്രോപ്ലാസ്റ്റിക്കുകൾ വെള്ളത്തിൽ കലരാനിടയാകുന്നുവെ ന്നാണ് ഇവർ നിരീക്ഷിച്ചത്. പഠനത്തിൽ പങ്കെടുത്തവരെ പ്ലാസ്റ്റിക് കുപ്പിയിൽ നിറച്ച വെള്ളം മാത്രം കുടിക്കുന്നവർ, പൈപ്പ് വെള്ളം നേരിട്ടുപയോഗിക്കുന്നവർ എന്ന രണ്ടു വിഭാഗമാക്കി തിരിച്ചു നടത്തിയ വിശകലനത്തിലാണു കുപ്പിവെള്ളം പതിവായി ഉപയോഗിക്കുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ചു രക്തസമ്മർദം ഉയർന്നിരിക്കുന്നതായി കണ്ടത്.
പണ്ടു മൺകൂജയിൽ നിറച്ചുവച്ച വെള്ളം കുടിച്ചിരുന്നപ്പോൾ ഇങ്ങനെയുള്ള അപകടസാധ്യതകൾ ഉണ്ടായിരുന്നില്ല, അല്ലേ...?. പ്ലാസ്റ്റിക്കിൽ നിന്നും നമുക്കു മാറി ചിന്തിക്കാം.
തയാറാക്കിയത്
ഡോ. സുനില്‍ മൂത്തേടത്ത്
പ്രഫസര്‍
അമൃത കോളജ് ഒഫ് നഴ്സിങ്