രൂപം മാറിയും കൂടുതൽ തീവ്രത ആർജിച്ചും കോവിഡ് നമ്മോട് മല്ലിടുമ്പോൾ വയസ്സ് 100 കഴിഞ്ഞിട്ടും നിസ്സാരമായി രോഗത്തെ തോൽപിച്ച മൂന്നുപേരുടെ ജീവിതം പറയുകയാണ് മനോരമ ആരോഗ്യം ഒാഗസ്റ്റ് ലക്കം.
കോവിഡ് രണ്ടാംതരംഗ അതിവ്യാപനഘട്ടത്തിൽ രോഗമുക്തി നേടുന്ന സംസ്ഥാനത്തെ പ്രായം കൂടിയ ആളായ 105 വയസ്സുകാരി ജാനകി, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായമേറിയ കോവിഡ് മുക്തയായ , 111 വയസ്സുകാരി മലപ്പുറം രണ്ടത്താണി തോഴന്നൂർ പാത്തു, 105 വയസ്സുകാരി കൊല്ലം അഞ്ചൽ സ്വദേശി അസുമാ ബീവി എന്നിവരുടെ കോവിഡ് അതിജീവന അനുഭവങ്ങളാണ് നൽകിയിരിക്കുന്നത്. 60 വയസ്സുകാർ പോലും മരണത്തിലേക്ക് പോകുന്ന കാലത്ത് 100 വയസ്സു കടന്നവർ കോവിഡിനെ പുഷ്പം പോലെ അതിജീവിച്ചത് എങ്ങനെയെന്ന് അവരെ ചികിത്സിച്ച ഡോക്ടർമാരും പങ്കുവയ്ക്കുന്നു.
ആത്മവിശ്വാസത്തിന്റെ പച്ചപ്പും പ്രതിരോധത്തിന്റെ മാതൃകയുമായ ഈ മൂന്നുപേരുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ വായിച്ചറിയാൻ മനോരമ ആരോഗ്യം ഒാഗസ്റ്റ് ലക്കം കാണുക.