ADVERTISEMENT

ബംഗ്ലാദേശി കുഞ്ഞിന് കേരളത്തിൽ നിന്നു കോക്ലിയർ ഇമ്പ്ലാന്റ് സർജറിയിലൂടെ ശ്രവണ ശേഷി തിരിച്ചു കിട്ടി.  ബാംഗ്ലാദേശിലെ ഗൈബന്ധ ഗ്രാമത്തിലെ കമറൂജമാന്റെയും ഹോമയാറയുടെയും ഇളയമകൾ സാമിയ മോറിയോം ഒമ്പത് മാസമായപ്പോഴാണ് പറയുന്നതൊന്നും കേൾക്കുന്നില്ലെന്നു തിരിച്ചറിഞ്ഞത്.പലതരം പരിശോധനകൾക്കൊടുവിൽ കൊക്ലിയർ ഇമ്പ്ലാന്റ് ആണ് പരിഹാരമെന്നു ബംഗ്ലാദേശിലെ ഡോക്ടർ നിർദേശിച്ചു.

ദുബായിയിൽ പ്രൈവറ്റ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു കമറുജമാൻ. അവിടെയുള്ള സുഹൃത്ത് വഴിയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഒക്ടോബർ 21നു എത്തുന്നത്. അതിനു മുൻപ് ഡോ. അനൂപ് ചന്ദ്രനുമായി ആശയവിനിമയം നടത്തി. ഡോ. അനൂപ് കോക് ളി യർ ഇമ്പ്ലാന്റ് സർജറിയുടെ വരും വരും വരായ്കകൾ എല്ലാം പറഞ്ഞു മനസിലാക്കി. തുടർന്നും ധാക്കയിൽ നടത്തേണ്ട സ്പീച് തെറാപ്പി പരിശീലനം എങ്ങനെയെല്ലാം എന്നു ഉറപ്പാക്കി. "ഡോക്ടർ എല്ലാം പറഞ്ഞു തന്നു. ഞാൻ റിലാക്സ്ഡ് ആയി " കമറു പറഞ്ഞു

ADVERTISEMENT

കുടുംബത്തിൽ നിന്നു മുത്തശ്ശി യും മുത്തശ നുമടക്കം എഴുപേരടങ്ങുന്ന സംഘം കോഴിക്കോട്ടേക്ക് എത്തി. കോഴിക്കോട് മികച്ച അനുഭവമായിരുന്നു. നാട് പോലെ തന്നെ തോന്നി. നല്ല സൗഹൃദം ആശുപത്രിയിൽ മാത്രമല്ല പുറത്ത് തെരുവുകളിലും അനുഭവപ്പെട്ടു. "" കമറുജമാൻ ഓർമിച്ചു.നല്ല നൈറ്റ്‌ ലൈഫ്.. സ്നേഹമുള്ള മനുഷ്യർ, രുചിയുള്ള ഭക്ഷണം,..സംഗീതം.. തീരെ പ്രതീക്ഷിക്കാതെ ഇങ്ങോട്ട് എത്തിയതാണ്, എന്നാലും ഈ നഗരത്തെ സ്നേഹിക്കാതിരിക്കാൻ ഒരു കാരണവുമില്ല..
ഈ സമയം എനിക്ക് മറക്കാനാവില്ല. മോൾ കേൾക്കാൻ എത്രയായി ഞാൻ കാത്തിരിക്കുന്നു,സർജറി കഴിഞ്ഞു നാലാഴ്ച്ച യായി.

ഡിസംബർ ഒന്നിന് മൂന്നു മണിക്ക് ബേബിമെമ്മോറിയലിലെ സ്പീച് തെറാപ്പി സെന്ററിൽ ആകാക്ഷ ഭരതമായ അന്തരീക്ഷത്തിൽ കൊച്ചു സാമിയ കഥ അറിയാതെ ഓടി നടന്നു.ഡോ. അനൂപ് ചന്ദ്രൻ, സ്പീച് തെറാപ്പിസ്റ്ജാബിർ , മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവർ എത്തി 
കോക്ലിയർ സ്വിച് ഓൺ ചെയ്തു. ആരാണ്.? അമ്മയുടെ മടിയിലിരുന്ന് തല ചെരിച്ചുകൊണ്ട് സാമിയ ഭൂമിയിലെ ആദ്യ ശബ്ദത്തിനു കാതോർത്തു. അത്ഭുതം എന്തെന്ന് അറിയാതെ സാമിയ ചിരിക്കുകയും കരയുകയും ചെയ്തു.

ADVERTISEMENT

ഹാ ഹാ എനിക്ക് വലിയ സന്തോഷമായി.,, അച്ഛൻ കുഞ്ഞിനെ എടുത്തുയർത്തി. ഡോ. അനൂപ് ചന്ദ്രൻ,  ജാബിർ തുടങ്ങിയ ടീം സന്തോഷം പങ്കിട്ടു.
"ജന്മനാ ശ്രവണവൈകല്യമുള്ളവർക്ക് അത് നേരത്തെ കണ്ടെത്തി ഒരു വയസിനും മൂന്നു വ യസിനുമിടയിൽ കോക്ലീയർ ഇമ്പ്ലാന്റ് സർജറി ചെയ്യുന്നത് കൂടുതൽ ഫലപ്രദമാണ്." ബേബിമെമ്മോറിയിൽ ഹോസ്പിറ്റലിലെ ഇ എൻ ടി & കോക്ലിയർ ഇമ്പ്ലാന്റ് സർജൻ ഡോ.  അനൂപ് ചന്ദ്രൻ പറഞ്ഞു.

സർജറിയെ തുടർന്ന് രണ്ടു വർഷം നീണ്ട ഓഡിയോ വെർബൽ തെറാപ്പി ചെയ്യേണ്ടതുണ്ട്.

ADVERTISEMENT

കോക്ലിയര്‍ സര്‍ജറിയെക്കുറിച്ചറിയാന്‍ വായിക്കാം

ADVERTISEMENT