Wednesday 22 December 2021 04:35 PM IST

ചേമ്പില വെറും ചേമ്പിലയല്ല: ഹൃദയത്തിനു പോലും ഗുണംചെയ്യും ചേമ്പില തോരന്റെ റെസിപ്പി കാണാം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

chem43543

ചീരച്ചേമ്പ്, പ്രോട്ടീൻ ചേമ്പ്, ഇലച്ചേമ്പ്, വിത്തില്ലാ ചേമ്പ് , സുന്ദരിച്ചേമ്പ് എന്നൊക്കെ വിളിപ്പേരുകളുള്ള ഒരു ചേമ്പിനെ പരിചയപ്പെടാം. ഈ ചേമ്പിന്റെ പ്രധാന സവിശേഷത അതിനു വിത്ത് ഇല്ല എന്നതു തന്നെയാണ്. അതു കൊണ്ടു തന്നെ ഇതിന്റെ ഇലയാണ് പ്രധാനമായും പാചകത്തിനായി തിരഞ്ഞെടുക്കുന്നത്. തണ്ടുകളും ഉപയോഗിക്കുന്നു.

ഈ ചേമ്പിലത്തോരന് ഒട്ടേറെ ആരോഗ്യഗുണങ്ങളുണ്ട്. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനൊപ്പം ബി പി നിയന്ത്രിച്ചു നിർത്തുക, കാഴ്ചശക്തി വർധിപ്പിക്കുക, ചർമത്തിനു സംരക്ഷണമേകുക, ശരീരഭാരം കുറയ്ക്കുക, പ്രമേഹം നിയന്ത്രണത്തിലാക്കുക , തൈറോയ്ഡ് ഗ്രന്ഥിക്ക് ആരോഗ്യമേകുക, കൊളസ്ട്രോളിനെ കുറയ്ക്കുക എന്നിവയാണ് പ്രധാന ഗുണങ്ങൾ.

ഈ ചേമ്പ് ആന്റിഒാക്സിഡന്റുകളാൽ സമൃദ്ധമായതിനാൽ ശരീരത്തിന്റെ പ്രതിരോധശക്തി വർധിപ്പിക്കുന്നതിനും യുവത്വം നില നിർത്താനും സഹായിക്കുന്നു.

ചേമ്പിന്റെ തണ്ടും ഇലകളും അരിഞ്ഞത് – 150ഗ്രാം , ചെറുപയർ – 20 ഗ്രാം , ഉള്ളി – ഏഴെണ്ണം , വറ്റൽ മുളക് – മൂന്നെണ്ണം , കാന്താരി മുളക് – നാലെണ്ണം , കടുക് – ഒരു ടീ സ്പൂൺ , ഉഴുന്ന് – ഒരു ടീസ്‌പൂൺ , മഞ്ഞൾപ്പൊടി – ഒരു ടീസ്പൂൺ , തേങ്ങ – ഒരു കപ്പ് , ഉപ്പ് – ആവശ്യത്തിന് എന്നിവയാണ് ചേരുവകൾ.

ഏറെ രുചികരമായ ഈ ചേമ്പിലത്തോരൻ തയാറാക്കുന്നത് കോട്ടയം ഗവ. മെഡി.കോളജിലെ റിട്ട. സീനിയർ ഡയറ്റീഷനായ സുജേതാ ഏബ്രഹാമാണ്.

വിഡിയോ കാണാം.

Tags:
  • Manorama Arogyam
  • Diet Tips