മലയാളിയുടെ തീൻമേശയിലേക്ക് കീൻവ എന്ന സൂപ്പർ ഫൂഡ് കടന്നു വന്നിട്ടു കുറച്ചു കാലമേ ആയിട്ടുള്ളൂ. എന്നാൽ ഇനിയും കീൻവയെ അറിയാത്ത കുറേപേരുണ്ട് നമുക്കിടയിൽ. അവർക്കായി കീൻവയുടെ പോഷകഗുണങ്ങൾ പറയാം. ഒരു ഗ്ലൂട്ടൻ ഫ്രീ ധാന്യമായതിനാൽ ഗ്ലൂട്ടൻ ഇൻടോളറൻസ് ഉള്ളവർക്കും പിസിഒഡി ഉള്ളവർക്കും ഡയറ്റിൽ കീൻവയെ ഉൾപ്പെടുത്താം. കീൻവ പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ്. ഒൻപത് എസൻഷ്യൽ അമിനോ ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ കീൻവ ഒരു കംപ്ലീറ്റ് പ്രോട്ടീൻ ഫൂഡ് ആണ്. പ്രമേഹരോഗികൾ അവരുടെ പ്രഭാതഭക്ഷണത്തിൽ കീൻവ ഉൾപ്പെടുത്തുന്നതിലൂടെ, ഭക്ഷണം കഴിച്ചശേഷം രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കാനാകുന്നുവെന്നു പഠനങ്ങൾ പറയുന്നു. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാനും കീൻവയ്ക്കു സാധിക്കും. കീൻവയിൽ നാരുകൾ ധാരാളമുള്ളതിനാൽ ശരീരഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർക്ക് ഇതു ധൈര്യമായി ഡയറ്റിൽ ഉൾപ്പെടുത്താം. രക്താതിസമ്മർദമുള്ളവർക്കും കാർഡിയോവാസ്കുലാർ രോഗങ്ങളുള്ളവർക്കും കീൻവ ഏറെ ഗുണം ചെയ്യും.
കീൻവ കൊണ്ടുള്ള ഒരു സൂപ്പർ റെസിപ്പി പഠിച്ചാലോ. അതാണ് ലെമണി കീൻവ. ഈ റെസിപ്പി നമ്മെ പരിചയപ്പെടുത്തുന്നത് ഡോ. മുംതാസ് ഖാലിദ് ഇസ്മയിൽ ക്ലിനിക്കിലെ സീനിയർ ഡയറ്റീഷനായ സ്മിതാ മേനോനാണ്. വിഡിയോ കാണാം.