Tuesday 02 April 2024 02:43 PM IST : By സ്വന്തം ലേഖകൻ

മുതിർന്നവരുടെ മരുന്ന് കുട്ടികൾ കഴിക്കാനിടയായാൽ; പ്രഥമശുശ്രൂഷ ഇങ്ങനെ

kids-medicine

Q മുതിർന്നവരുടെ മരുന്നു കുട്ടികൾ കഴിക്കാനിടയായാൽ എന്തുചെയ്യണം? പ്രഥമശുശ്രൂഷ എന്താണ്?

മുതിർന്നവരുടെ മരുന്നു കുട്ടികൾ കഴിക്കാനിടയായാൽ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാം. ഉടനെതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കേണ്ടതാണ്. മരുന്നിന്റെ പേരും സ്ട്രിപ്പും ഡോക്ടറെ കാണിക്കേണ്ടതാണ്. മരുന്നിനെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞാൽ മാത്രമേ കൃത്യമായ പ്രതിവിധി നിർദേശിക്കാനാകൂ. എന്തുകൊണ്ടെന്നാൽ ഒാേരാ മരുന്നും പ്രത്യേക അവയവങ്ങളെ ബാധിക്കുന്നവയാണ്. അവയ്ക്കു പ്രത്യേക പ്രതിവിധികളാണ് വേണ്ടത്.

വേദനസംഹാരികൾ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം? കുട്ടികൾക്കു നൽകുമ്പോൾ എന്തൊക്കെ കരുതൽ വേണം?

കുട്ടികളിലും മുതിർന്നവരിലും വേദനസംഹാരികൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കൊടുക്കാൻ പാടില്ല. വേദന പലതരത്തിലുള്ള രോഗങ്ങളുടെ ഒരു അടയാളമാണ്. വേദനസംഹാരികൾ കഴിച്ചാൽ അതിന്റെ കാരണം പലപ്പോഴും അറിയാെത പോകും.

വേദനസംഹാരികൾ വൃക്കയെയും കരളിനെയും പ്രതികൂലമായി ബാധിക്കുമെന്നതും പ്രധാന വസ്തുതയാണ്. വൃക്കരോഗത്തിന്റെ പ്രധാനമായ ഒരു കാരണമാണ് അളവിലേറെ വേദനസംഹാരികൾ കഴിക്കുന്നത്. ചില വേദനസംഹാരികൾ കുട്ടികൾക്ക് കൊടുക്കാൻ പാടില്ലാത്തതാണ്. കുട്ടികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഒരു കാരണവശാലും വേദനസംഹാരികൾ കൊടുക്കരുത്.

കടപ്പാട്;

ഡോ. ആനി എ. പുളിക്കൽ

കൺസൽറ്റന്റ്
എൻഡോക്രൈനോളജിസ്റ്റ്
മെഡിക്കൽ ട്രസ്റ്റ്
ഹോസ്പിറ്റൽ , കൊച്ചി 
info@medicaltrusthospital.org

Tags:
  • Health Tips