43 വയസ്സുള്ള വ്യക്തിയാണ്. എപ്പോൾ രക്തപരിശോധന നടത്തിയാലും എച്ച്ബി 17.5 അല്ലെങ്കിൽ 18 ആണ്. ഈ അളവു കൂടുതലാണോ?
വിനയ് മേനോൻ, കോഴിക്കോട്
രക്തത്തിൽ ഹീമോഗ്ലോബിൻ (എച്ച്ബി) 18.0 ഗ്രാമോ അതിൽ കൂടുതലും ആണെങ്കിൽ തീർച്ചയായും പരിശോധനകൾ നടത്തണം. ഇങ്ങനെ എച്ച്ബി കൂടാൻ പല കാരണങ്ങൾ ഉണ്ട്. പുകവലിക്കുന്നവർക്കു എച്ച്ബി കുറച്ചു കൂടുതൽ കാണാൻ സാധ്യതയുണ്ട്. അതുപോലെ ശ്വാസകോശ രോഗങ്ങൾ, ആസ്മ മുതലായവ ഉണ്ടെങ്കിലും എച്ച്ബി കൂടാം.
ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുകയോ, മൂത്രം കൂടുതൽ പോകാൻ ഡൈയൂററ്റിക് മരുന്നുകൾ കഴിക്കുകയും ചെയ്താലും ഇങ്ങനെ സംഭവിക്കാം. പോളിസൈത്തീമിയ എന്ന രോഗാവസ്ഥയിലും എച്ച്ബി കൂടി നിൽക്കും. ഒരു ഫിസിഷനെ കണ്ടു വിശദമായ പരിശോധനകൾ നടത്തുക.