Monday 25 April 2022 10:59 AM IST : By സ്വന്തം ലേഖകൻ

ഭർത്താവിന്റെ പോണ്‍ അടിമത്തം, അമിതമായ സ്വയംഭോഗം: ലൈംഗികാസ്വാദനം കെടുത്തുന്ന പുതിയകാലത്തെ പുരുഷൻ

male-sex

പുരുഷ ലൈംഗികതയിൽ മാറ്റത്തിന്റ വലിയ കാറ്റു വീശുകയാണ്. കോവിഡു കാലം നൽകിയ ഇടവേളകൾ സൈബർ സെക്സ് ഇടങ്ങൾ അപഹരിച്ചപ്പോൾ ലൈംഗികാസ്വാദനം യാഥാർഥ്യത്തിൽനിന്ന് ‘വെർചൽ’ ലോകത്തേക്കു കൂടുതലടുത്തു. ഇതു വരുംനാളുകളിൽ ദാമ്പത്യ ജീവിതത്തിൽ വലിയതോതിലുള്ള വിള്ളലുകൾക്കു കാരണമാകാമെന്നു സർവേയുടെ ഭാഗമായ വിദഗ്ധർ ആശങ്കപ്പെടുന്നു.

ലൈംഗികമായ പരീക്ഷണങ്ങളിലേക്കും ലിബറലായ ലൈംഗികാസ്വാദനത്തിലേക്കും പുരുഷൻ കൂടുതലായി നീങ്ങുന്നുണ്ട്. സെക്സു തേടിയുള്ള വിനോദയാത്രകൾ, പരസ്പരം വെച്ചുമാറുന്ന കപ്പിൾ സ്വാപ്പിങ്, ഒന്നിലേറെ ലൈംഗിക പങ്കാളികൾ മുതൽ സെക്സ് ഡോൾ/ടോയ് ഉപയോഗം വരെ പുരുഷൻ, കൂടുതൽ ലൈംഗികാസ്വാദന സ്വാതന്ത്ര്യം നേടാൻ ശ്രമിക്കുന്നതിന്റെ സൂചനകളായി കാണാം.

ഇക്കൂട്ടത്തിൽ ചില അപകടകരമായ പ്രവണതകളും മറഞ്ഞു നിൽക്കുന്നുണ്ട്. കുട്ടികളുെട അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്ന പോൺസൈറ്റുകൾ ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും വിപിഎൻ നെറ്റ്‌വ ർക്കുകളുെട സഹായത്തോടെ അവ കാണുന്നവരുടെ എണ്ണം കാര്യമായി വർധിച്ചിട്ടുണ്ട്. മാത്രമല്ല ആൺപെൺഭേദമില്ലാതെ കുട്ടികൾക്കുമേലുള്ള ലൈംഗികമായ കടന്നു കയറ്റം കൂടിവരുകയും ചെയ്യുന്നു.

പുരുഷൻമാരിലെ സമാനലൈംഗികതയെന്ന ഹോമോ സെക്‌ഷ്വാലിറ്റിക്ക് കൂടുതൽ മാന്യത പലരും കൊടുത്തുതുടങ്ങുന്നുവെന്നതും പുരുഷലൈംഗിക താൽപര്യങ്ങളിലെ മാറ്റങ്ങളായി സർവേ വിലയിരുത്തുന്നു.

കാഴ്ചയിലൂടെ കൂടുതൽ തൃപ്തി

ലൈംഗിക താൽപര്യം ഉടലെടുക്കുന്നതിനും ലൈംഗികോത്തേജനത്തിനും കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. കാഴ്ചകൾക്കു തീവ്രമായ വൈകാരികാനുഭവം സൃഷ്ടിക്കാനുള്ള കഴിവുണ്ട്.കാഴ്ചയുടെ ആ ശക്തി തന്നെയാണ് പോൺ കാഴ്ചകളുടേയും അടിസ്ഥാനം. ലോകമെമ്പാടും തന്നെ പോൺ ആസ്വാദനം കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ടുതന്നെ പതിൻമടങ്ങായി വർധിച്ചിട്ടുണ്ട്. കേരളീയ സമൂഹത്തിലേക്കു നോക്കിയാൽ പോൺ ആസ്വദിക്കുന്നതിൽ ഇന്നും മുൻതൂക്കം പുരുഷൻമാർക്കു തന്നെയാണ്. എന്നു മാത്രമല്ല കഴിഞ്ഞ രണ്ടുവർഷം കൊണ്ട് അശ്ലീല വിഡിയോകളുൾപ്പെടെയുള്ള പോൺകാഴ്ചയുെട കാര്യത്തിൽ കുതിച്ചു ചാട്ടം തന്നെ ഉണ്ടായിട്ടുണ്ട്. ഏതു കാലത്തും കൗമാരപ്രായക്കാർക്കായിരുന്നു ഇത്തരം കാര്യങ്ങളിൽ വിപുലമായ കൗതുകം ഉണ്ടായിരുന്നത്. കോവിഡ് കാലത്തു പഠനം ഓൺലൈനായപ്പോൾ മൊബൈൽ ഫോണും മറ്റും പഠനാവശ്യത്തിനായി അവരുടെ കൈകളിലേക്കെത്തി. ഇത് പോൺ കാഴ്ചയിൽ വലിയൊരു കുതിച്ചു ചാട്ടം തന്നെ ഉണ്ടാക്കിയിട്ടുണ്ട്.

അതുപോലെ മുതിർന്നവരിൽ ഒഴിവു സമയങ്ങൾ ഏറിയത് ഇത്തരം വീഡിയോകളുടേയും മറ്റും പതിവു കാഴ്ചക്കാരാക്കി മാറ്റി. പെൺകുട്ടികളിലും സ്ത്രീകളിലും ഈ ദൃശ്യസംസ്കാരം വർധിച്ചതായി കാണുന്നുണ്ട്.

ഗുണവും ദോഷവും

ഭർത്താവിന്റെ പോൺ കാഴ്ചയും അ തിനെ തുടർന്നുള്ള സ്വയംഭോഗത്തിലൂെടയുള്ള സംതൃപ്തി നേടലും ദാമ്പത്യജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഭർത്താവിന്റെ പോണ്‍ അടിമത്തം ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം തേടി സെക്സോളജിസ്റ്റിനെ സമീപിക്കുന്ന ഭാര്യമാരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഏതു തരത്തിലുള്ള ലൈംഗികാസ്വാദനത്തേയും തൃപ്തിപ്പെടുത്തുന്ന പോണ്‍ വീഡിയോകൾ ഇന്നു സുലഭമാണ്. ഇത്തരം സൈറ്റുകളിലധികവും ഇന്ത്യയിൽ നിരോധിക്കപ്പെട്ടിരിക്കുന്നുവെങ്കിലും ആവശ്യമുള്ളവർക്ക് അത്തരം വിഡിയോകളും മറ്റും സുലഭമായി ലഭിക്കുന്നുണ്ട്. വിവിധങ്ങളായ ലൈംഗികാതിക്രമങ്ങളുടേയും വൈകൃതങ്ങളുടേയും സഞ്ചയമാണ് പോൺസൈറ്റുകളിൽ മിക്കതിലെയും പ്രധാന വിഭവങ്ങൾ.

ഇത്തരത്തിലുള്ള അശ്ലീല ദൃശ്യവിരുന്നിനു വിധേയപ്പെട്ടു പോകുന്നവരുടെ എണ്ണവും കുറവല്ല. ക്രമേണ അവർ യഥാർഥലൈംഗികത വേണ്ടവിധം ആ സ്വദിക്കാൻ പോലുമാകാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.

ഏതു തരത്തിലുള്ള പോണാണ് കാണുന്നത് എന്നതു വളരെ പ്രധാനമാണ്. അപക്വവും ലൈംഗിക വൈകൃതങ്ങളും നിറഞ്ഞവയുെട പതിവു കാഴ്ചക്കാരന്റെ ലൈംഗിക താൽപര്യങ്ങളും മനസ്സും വികലമായ വഴികളിലൂടെ മാത്രം സഞ്ചരിക്കും. അത് അയാളുടെ ലൈംഗിക കാഴ്ചപ്പാടുകളെ വികലമായി പരുവപ്പെടുത്താൻ കാരണമാവും. ലൈംഗികതയിൽ വലിയതോതിലുള്ള അരാജകത്വത്തിലേക്കു നയിക്കുകയും ചെയ്യാം. അത്തരത്തിൽ രൂപ്പെടുന്ന ലൈംഗിക അസമത്വങ്ങളുംവൈകല്യങ്ങളും പുരുഷൻമാരിൽ കൂടിയതായി കാണുന്നുണ്ട്.

എന്നാൽ യാഥാർഥ്യബോധത്തോടെയുള്ള പോൺ കാഴ്ചകൾ വലിയ പ്രശ്നം സൃഷ്ടിക്കുന്നില്ലെന്നു മാത്രമല്ല, പല ആൺകുട്ടികളിലും പലവിധത്തിലും ലൈംഗിക അറിവില്ലായ്മകൾ പരിഹരിക്കാനും സഹായിക്കുന്നുണ്ട് എന്ന നല്ല വശവും കാണാം.

പുരുഷനു വേണ്ടി പോൺ

മിക്ക പോൺ സൈറ്റുകളിലേയും ഉ ള്ളടക്കം പുരുഷന്മാരെ ഉദ്ദേശിച്ചുള്ളതാണ്. പുരുഷൻ തന്നെയാണ് ഇത്തരം കണ്ടന്റിന്റെ പ്രധാന ഉപഭോക്താവ് എന്നതുതന്നെയാണ് കാരണം. എന്നാൽ സ്ത്രീകൾക്ക് ഇത്തരം കാഴ്ചകൾ ഇഷ്ടമല്ലെന്നു ധരിക്കരുത്. സാമൂഹികസാഹചര്യങ്ങൾ സ്ത്രീകൾക്ക് അനുകൂലമല്ലാത്തതാണ് ഒരു കാരണം. പുരുഷനുവേണ്ടി സൃഷ്ടിക്കപ്പെടുന്ന പോൺവീഡിയോകൾ സ്ത്രീകൾക്ക് സുഖപ്രദമാകില്ല. അവർക്ക് ആസ്വദിക്കാനാകുന്ന പോണുകളുടെ കുറവും അവരിൽ താരതമ്യേന പോൺ കാഴ്ച കുറയാൻ കാരണമായിട്ടുണ്ട്. പലസ്ത്രീകളും ഇവ കാണുന്നത് ലൈംഗിക വൈകല്യമായി കരുതിയിരുന്നു. എന്നാൽ കോവിഡു കാലം നമ്മുടെ സാമൂഹികാന്തരീക്ഷത്തിൽ വിപുലമായ മാറ്റമാണ് വരുത്തിയത്. തത്ഫലമായി സ്ത്രീകളുെട പോൺ കാഴ്ചയും വർധിച്ചിട്ടുണ്ട്. പലമടങ്ങു വർധിച്ച പുരുഷന്റെ പോൺ കാഴ്ചയോളം വരില്ല എന്നു മാത്രം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ.കെ.പ്രമോദ്

ക്ലിനിക്കൽ സെക്സ്  തെറപ്പിസ്റ്റ്,
ഡോ.പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്‌ഷ്വൽ& മാരിറ്റൽ ഹെൽത്, ഇടപ്പള്ളി, കൊച്ചി