Thursday 19 May 2022 12:53 PM IST : By സ്വന്തം ലേഖകൻ

‘പങ്കാളിയില്ലാത്തവർ ലൈംഗിക സംതൃപ്തിക്ക് ആശ്രയിക്കുന്നത് സെക്സ് ടോയ്സിനെ’: മാറുന്ന ലൈംഗിക താത്പര്യങ്ങൾ: സർവേ

sexual-changes

പുരുഷ ലൈംഗികതയിൽ മാറ്റത്തിന്റ വലിയ കാറ്റു വീശുകയാണ്. കോവിഡു കാലം നൽകിയ ഇടവേളകൾ സൈബർ സെക്സ് ഇടങ്ങൾ അപഹരിച്ചപ്പോൾ ലൈംഗികാസ്വാദനം യാഥാർഥ്യത്തിൽനിന്ന് ‘വെർചൽ’ ലോകത്തേക്കു കൂടുതലടുത്തു. ഇതു വരുംനാളുകളിൽ ദാമ്പത്യ ജീവിതത്തിൽ വലിയതോതിലുള്ള വിള്ളലുകൾക്കു കാരണമാകാമെന്നു സർവേയുടെ ഭാഗമായ വിദഗ്ധർ ആശങ്കപ്പെടുന്നു.

ലൈംഗികമായ പരീക്ഷണങ്ങളിലേക്കും ലിബറലായ ലൈംഗികാസ്വാദനത്തിലേക്കും പുരുഷൻ കൂടുതലായി നീങ്ങുന്നുണ്ട്. സെക്സു തേടിയുള്ള വിനോദയാത്രകൾ, പരസ്പരം വെച്ചുമാറുന്ന കപ്പിൾ സ്വാപ്പിങ്, ഒന്നിലേറെ ലൈംഗിക പങ്കാളികൾ മുതൽ സെക്സ് ഡോൾ/ടോയ് ഉപയോഗം വരെ പുരുഷൻ, കൂടുതൽ ലൈംഗികാസ്വാദന സ്വാതന്ത്ര്യം നേടാൻ ശ്രമിക്കുന്നതിന്റെ സൂചനകളായി കാണാം.

ഇക്കൂട്ടത്തിൽ ചില അപകടകരമായ പ്രവണതകളും മറഞ്ഞു നിൽക്കുന്നുണ്ട്. കുട്ടികളുെട അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്ന പോൺസൈറ്റുകൾ ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും വിപിഎൻ നെറ്റ്‌വ ർക്കുകളുെട സഹായത്തോടെ അവ കാണുന്നവരുടെ എണ്ണം കാര്യമായി വർധിച്ചിട്ടുണ്ട്. മാത്രമല്ല ആൺപെൺഭേദമില്ലാതെ കുട്ടികൾക്കുമേലുള്ള ലൈംഗികമായ കടന്നു കയറ്റം കൂടിവരുകയും ചെയ്യുന്നു.

പുരുഷൻമാരിലെ സമാനലൈംഗികതയെന്ന ഹോമോ സെക്‌ഷ്വാലിറ്റിക്ക് കൂടുതൽ മാന്യത പലരും കൊടുത്തുതുടങ്ങുന്നുവെന്നതും പുരുഷലൈംഗിക താൽപര്യങ്ങളിലെ മാറ്റങ്ങളായി സർവേ വിലയിരുത്തുന്നു.

സെക്സ് ടോയ്... താൽപ്പര്യമേറുന്നു

ലൈംഗികതയെ ഉത്തേജിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഉപയോഗപ്പെടുന്ന വിവിധ സാങ്കേതിക വിദ്യകളെ ‘സെക്സ് ടെക്’ എന്നാണ് പൊതുവെ വിളിക്കുന്നത്. അതിന്റെ ഭാഗമാണ് ലൈംഗിക സംതൃപ്തി നൽകുന്ന ‘സെക്സ് ടോയ്സ്’.

സെക്സ് ടോയ് വിപണിയിൽ മുൻപന്തിയിൽ സ്ത്രീകൾക്കുള്ള ഉപകരണങ്ങളാണെങ്കിലും പുരുഷനു ഉപയോഗിക്കാനുള്ള ഡോളുകളുടേയും ടോയ്കളുടേയും വിപണി ചൂടുപിടിക്കുകയാണ്. പുരുഷൻമാരിൽ ഇത്തരം ഉപകരണങ്ങളുെട ഉപയോഗം കൂടി വരുന്നതു തന്നെയാണ് കാരണം.

മനുഷ്യന്റെ സാധാരണ ലൈംഗികതയെ ഇത് എങ്ങനെ ബാധിക്കുമെന്നത് ഇപ്പോഴും വ്യക്തമല്ല. സ്വയംഭോഗത്തിനായുള്ള ഉപാധിയെന്ന നിലയിൽ കാണുന്നതിനാൽ വലിയ പ്രശ്നമായി വിലയിരുത്തപ്പെടുന്നില്ല. ലൈംഗിക ആസ്വാദനവും ലൈംഗിക സംതൃപ്തിയും വർധിപ്പിക്കുന്നതായാണ് ഉപയോഗിക്കുന്നവരുടെ വിശ്വാസം

വിവിധ കാരണങ്ങളാല്‍ ജീവിതപങ്കാളിയില്ലാത്തവർക്ക്, ലൈംഗിക സം തൃപ്തിക്ക് സെക്സ് ടോയ് ഏറെ സ ഹായിക്കുന്നു. അതുപോലെ തന്നെ പ ങ്കാളികളില്‍ നിന്ന് അകന്ന് കഴിയുന്നവർക്ക് ലൈംഗികാവശ്യങ്ങൾ നിറവേറ്റാനുള്ള ആരോഗ്യകരമായ മാർഗമായിത്തന്നെ ഇതിനെ കാണാം.

വിവിധതരം ശാരീരിക ബലഹീനതകൾ അനുഭവിക്കുന്നവരും പ്രായമായവർക്കും ഈ ഉപകരണങ്ങള്‍ അനുഗ്രഹമാണെന്ന് പറയാതെ വയ്യ. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള സാധ്യതകൾ കുറയ്ക്കുകയും വിവിധ ലൈംഗിക പകർച്ചാരോഗങ്ങളെ (STD) തടയുകയും ചെയ്യുന്നു.

വിവിധതരം ലൈംഗികപ്രശ്നങ്ങൾ (ഉദാ. ശീഘ്രസ്ഖലനം, ഉദ്ധാരണക്കുറവ്) ഉള്ളവരുടെ ചികിത്സയ്ക്കു മരുന്നുകൾക്കും അനുബന്ധ ചികിത്സയ്ക്കും ഒപ്പം വിവിധ തരം സെക്സ് ടോയ്കളും ഉപയോഗിക്കാം എന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

ഹോമോ സെക്സ് പ്രകടമാകുന്നു

ഒരു പുരുഷന് മറ്റൊരു പുരുഷനോടും (ഗേ), സ്ത്രീക്ക് മറ്റൊരു സ്ത്രീയോടും (ലെസ്ബിയൻ)തോന്നുന്ന താല്പര്യത്തെ ഹോമോസെക്‌ഷ്വൽ ഓറിയന്റേഷൻ അല്ലെങ്കിൽ സ്വവർഗ ലൈംഗികാഭിമുഖ്യം എന്നു പ റയാം. എന്നാൽ ഇപ്പോഴും സാമൂഹികാംഗീകാരം ഇത്തരം ബന്ധങ്ങൾക്ക് ലഭിച്ചിട്ടില്ലെങ്കിലും സ്വീകാര്യത കൂടി.

സ്വവർഗാനുരാഗ താൽപര്യങ്ങൾക്കു കൃത്യമായ ഒരു കാരണം പറയാൻ പറ്റില്ല എങ്കിലും ജനിതകമായ, ഹോർമോൺ സംബന്ധമായ, സാമൂഹികമായ പല കാരണങ്ങളും ഉണ്ട്. സ്വവർഗ്ഗ ലൈംഗികാഭിമുഖ്യം ഭ്രൂണത്തിൽ വച്ചുതന്നെ നിർണയിക്കപ്പെടുന്നതിനാൽ ഒരിക്കലും ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പല്ല, അതൊരു മനോരോഗമോ മാനസിക പ്രശ്നമോ അല്ല എ ന്നും പറയാം. അതായത് ഗേ സെക്സ് ഉൾപ്പെടുന്ന സെക്‌ഷ്വൽ ബന്ധങ്ങൾ മനുഷ്യബന്ധത്തിന്റെ സാധാരണ രൂപങ്ങളാണ് എന്നു മാത്രം.

ഹോമോസെക്‌ഷ്വൽ താൽപര്യങ്ങളെ തിരുത്താൻ വളരെ ക്രൂരമായ രീതികൾ പോലും കൺവേർഷൻ തെറപ്പി എന്ന നിലയിൽ മുൻപ് ഉപയോഗിച്ചിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ട് അവസാന ഘട്ടത്തിൽ വന്ന മനുഷ്യാവകാശ ഇടപെടലുകൾ കൺവേർഷൻ തെറപ്പിയുടെ ഫലപ്രാപ്തിയെ കുറിച്ച് ആഗോളതലത്തിൽ സംശയിക്കാൻ കാരണമായി. നാളിതുവരെ ഈ തെറപ്പിയുടെ ഫലപ്രാപ്തി ശാസ്ത്രീയമായി തെളിയിക്കാനായിട്ടില്ല. മുഖ്യധാരാ ആരോഗ്യ മനശ്ശാസ്ത്ര സംഘടനകൾ വളരെ മുൻപുതന്നെ കൺവേർഷൻ തെറപ്പികൾ ഉപേക്ഷിച്ചു എന്നതും ശ്രദ്ധേയമാണ്.

കുട്ടികളോട് ഭ്രമം

മുൻപ് അപൂർവമായി പ്രകടമായിരുന്ന മനോവൈകല്യമാണ് പീഡോഫീലിയ എന്ന കുട്ടികളോടുള്ള ലൈംഗികഭ്രമം. എന്നാൽ ഇന്ന് കുട്ടികളെ ലൈംഗിക ചൂഷണത്തിനു ഇരയാക്കുന്ന സംഭവങ്ങൾ ഏറെ റിപ്പോർട്ടു ചെയ്യപ്പെടുന്നു. പെൺകുട്ടികളെ മാത്രമല്ല ആൺകുട്ടികളും ഇരകളായി മാറുന്നുണ്ട്. സമൂഹത്തിന് ഏറ്റവും ദോഷകരമായ വൈകല്യമാണിത്. കുട്ടികളോട് പല രീതിയിൽ ചങ്ങാത്തം സ്ഥാപിച്ചാണ് ഇക്കൂട്ടർ ലൈംഗിക ദുരുപയോഗം ചെയ്യുന്നത്.

കുട്ടികളുൾപ്പെട്ട അശ്ലീല വിഡിയോ കളുെട കൂടി പേരിലാണ് ഇന്ത്യയിൽ വ്യാപകമായി സെക്സ് വെബ്സൈറ്റുകൾ നിരോധിച്ചത്. മനോവൈകല്യമുള്ളവർ ഇത്തരം വീഡിയോകളിൽ നിന്നും പ്രചോദനമുൾക്കൊള്ളുകയും ലൈംഗികാതിക്രമങ്ങൾക്കു കുട്ടികളെ വിധേയരാക്കുമെന്നുള്ള നിരീക്ഷണങ്ങളായിരുന്നു അതിനു കാരണം. മദ്യപാനവും മയക്കുമരുന്നുപയോഗവുമൊക്കെ കൂടിവരുന്നത് ഈ പ്രശ്നം കൂടാൻ കാരണമാകുന്നുണ്ട്.

ബന്ധുക്കളിൽ നിന്നുപോലും അ നാവശ്യമായ സ്പർശനം ഉണ്ടായാൽ അതു തിരിച്ചറിയാൻ ചെറുപ്രായത്തി ൽ തന്നെ കുട്ടികളെ പരിശീലിപ്പിക്കുന്നത് ഒരു പ്രതിരോധമാർഗമായി കാ ണാം.

കാഴ്ചയിലൂടെ കൂടുതൽ തൃപ്തി

ലൈംഗിക താൽപര്യം ഉടലെടുക്കുന്നതിനും ലൈംഗികോത്തേജനത്തിനും കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. കാഴ്ചകൾക്കു തീവ്രമായ വൈകാരികാനുഭവം സൃഷ്ടിക്കാനുള്ള കഴിവുണ്ട്.കാഴ്ചയുടെ ആ ശക്തി തന്നെയാണ് പോൺ കാഴ്ചകളുടേയും അടിസ്ഥാനം. ലോകമെമ്പാടും തന്നെ പോൺ ആസ്വാദനം കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ടുതന്നെ പതിൻമടങ്ങായി വർധിച്ചിട്ടുണ്ട്. കേരളീയ സമൂഹത്തിലേക്കു നോക്കിയാൽ പോൺ ആസ്വദിക്കുന്നതിൽ ഇന്നും മുൻതൂക്കം പുരുഷൻമാർക്കു തന്നെയാണ്. എന്നു മാത്രമല്ല കഴിഞ്ഞ രണ്ടുവർഷം കൊണ്ട് അശ്ലീല വിഡിയോകളുൾപ്പെടെയുള്ള പോൺകാഴ്ചയുെട കാര്യത്തിൽ കുതിച്ചു ചാട്ടം തന്നെ ഉണ്ടായിട്ടുണ്ട്. ഏതു കാലത്തും കൗമാരപ്രായക്കാർക്കായിരുന്നു ഇത്തരം കാര്യങ്ങളിൽ വിപുലമായ കൗതുകം ഉണ്ടായിരുന്നത്. കോവിഡ് കാലത്തു പഠനം ഓൺലൈനായപ്പോൾ മൊബൈൽ ഫോണും മറ്റും പഠനാവശ്യത്തിനായി അവരുടെ കൈകളിലേക്കെത്തി. ഇത് പോൺ കാഴ്ചയിൽ വലിയൊരു കുതിച്ചു ചാട്ടം തന്നെ ഉണ്ടാക്കിയിട്ടുണ്ട്.

അതുപോലെ മുതിർന്നവരിൽ ഒഴിവു സമയങ്ങൾ ഏറിയത് ഇത്തരം വീഡിയോകളുടേയും മറ്റും പതിവു കാഴ്ചക്കാരാക്കി മാറ്റി. പെൺകുട്ടികളിലും സ്ത്രീകളിലും ഈ ദൃശ്യസംസ്കാരം വർധിച്ചതായി കാണുന്നുണ്ട്.

ഗുണവും ദോഷവും

ഭർത്താവിന്റെ പോൺ കാഴ്ചയും അ തിനെ തുടർന്നുള്ള സ്വയംഭോഗത്തിലൂെടയുള്ള സംതൃപ്തി നേടലും ദാമ്പത്യജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഭർത്താവിന്റെ പോണ്‍ അടിമത്തം ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം തേടി സെക്സോളജിസ്റ്റിനെ സമീപിക്കുന്ന ഭാര്യമാരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഏതു തരത്തിലുള്ള ലൈംഗികാസ്വാദനത്തേയും തൃപ്തിപ്പെടുത്തുന്ന പോണ്‍ വീഡിയോകൾ ഇന്നു സുലഭമാണ്. ഇത്തരം സൈറ്റുകളിലധികവും ഇന്ത്യയിൽ നിരോധിക്കപ്പെട്ടിരിക്കുന്നുവെങ്കിലും ആവശ്യമുള്ളവർക്ക് അത്തരം വിഡിയോകളും മറ്റും സുലഭമായി ലഭിക്കുന്നുണ്ട്. വിവിധങ്ങളായ ലൈംഗികാതിക്രമങ്ങളുടേയും വൈകൃതങ്ങളുടേയും സഞ്ചയമാണ് പോൺസൈറ്റുകളിൽ മിക്കതിലെയും പ്രധാന വിഭവങ്ങൾ.

ഇത്തരത്തിലുള്ള അശ്ലീല ദൃശ്യവിരുന്നിനു വിധേയപ്പെട്ടു പോകുന്നവരുടെ എണ്ണവും കുറവല്ല. ക്രമേണ അവർ യഥാർഥലൈംഗികത വേണ്ടവിധം ആ സ്വദിക്കാൻ പോലുമാകാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.

ഏതു തരത്തിലുള്ള പോണാണ് കാണുന്നത് എന്നതു വളരെ പ്രധാനമാണ്. അപക്വവും ലൈംഗിക വൈകൃതങ്ങളും നിറഞ്ഞവയുെട പതിവു കാഴ്ചക്കാരന്റെ ലൈംഗിക താൽപര്യങ്ങളും മനസ്സും വികലമായ വഴികളിലൂടെ മാത്രം സഞ്ചരിക്കും. അത് അയാളുടെ ലൈംഗിക കാഴ്ചപ്പാടുകളെ വികലമായി പരുവപ്പെടുത്താൻ കാരണമാവും. ലൈംഗികതയിൽ വലിയതോതിലുള്ള അരാജകത്വത്തിലേക്കു നയിക്കുകയും ചെയ്യാം. അത്തരത്തിൽ രൂപ്പെടുന്ന ലൈംഗിക അസമത്വങ്ങളുംവൈകല്യങ്ങളും പുരുഷൻമാരിൽ കൂടിയതായി കാണുന്നുണ്ട്.

എന്നാൽ യാഥാർഥ്യബോധത്തോടെയുള്ള പോൺ കാഴ്ചകൾ വലിയ പ്രശ്നം സൃഷ്ടിക്കുന്നില്ലെന്നു മാത്രമല്ല, പല ആൺകുട്ടികളിലും പലവിധത്തിലും ലൈംഗിക അറിവില്ലായ്മകൾ പരിഹരിക്കാനും സഹായിക്കുന്നുണ്ട് എന്ന നല്ല വശവും കാണാം.

പുരുഷനു വേണ്ടി പോൺ

മിക്ക പോൺ സൈറ്റുകളിലേയും ഉ ള്ളടക്കം പുരുഷന്മാരെ ഉദ്ദേശിച്ചുള്ളതാണ്. പുരുഷൻ തന്നെയാണ് ഇത്തരം കണ്ടന്റിന്റെ പ്രധാന ഉപഭോക്താവ് എന്നതുതന്നെയാണ് കാരണം. എന്നാൽ സ്ത്രീകൾക്ക് ഇത്തരം കാഴ്ചകൾ ഇഷ്ടമല്ലെന്നു ധരിക്കരുത്. സാമൂഹികസാഹചര്യങ്ങൾ സ്ത്രീകൾക്ക് അനുകൂലമല്ലാത്തതാണ് ഒരു കാരണം. പുരുഷനുവേണ്ടി സൃഷ്ടിക്കപ്പെടുന്ന പോൺവീഡിയോകൾ സ്ത്രീകൾക്ക് സുഖപ്രദമാകില്ല. അവർക്ക് ആസ്വദിക്കാനാകുന്ന പോണുകളുടെ കുറവും അവരിൽ താരതമ്യേന പോൺ കാഴ്ച കുറയാൻ കാരണമായിട്ടുണ്ട്. പലസ്ത്രീകളും ഇവ കാണുന്നത് ലൈംഗിക വൈകല്യമായി കരുതിയിരുന്നു. എന്നാൽ കോവിഡു കാലം നമ്മുടെ സാമൂഹികാന്തരീക്ഷത്തിൽ വിപുലമായ മാറ്റമാണ് വരുത്തിയത്. തത്ഫലമായി സ്ത്രീകളുെട പോൺ കാഴ്ചയും വർധിച്ചിട്ടുണ്ട്. പലമടങ്ങു വർധിച്ച പുരുഷന്റെ പോൺ കാഴ്ചയോളം വരില്ല എന്നു മാത്രം.

സെക്സിനായി യാത്രകൾ

ഇന്ന് അന്യദേശങ്ങളിലേക്കും രാജ്യങ്ങളിലേക്കും യാത്ര പോകുന്നവർ ഏറെയാണ്. ഇവരിൽ തന്നെ ഒരു വിഭാഗം പുരുഷൻമാർ സെക്സ് കൂടി ആസ്വദിക്കാനാണ് ഈ യാത്രകൾ എന്നു പറഞ്ഞാൽ മുക്കത്തു വിര ൽ വയ്ക്കേണ്ട. കാരണം അതു സത്യമാണ്. തായ്‌ലൻഡു മാത്രമല്ല വലിയ നിയന്ത്രണങ്ങളുണ്ട് എന്നു നമ്മൾ വിശ്വസിക്കുന്ന ദുബായ് പോലുള്ള നഗരങ്ങളിലേക്കും സെക്സ് ടൂറിസ്റ്റാവുന്ന പുരുഷൻമാർ നമ്മുടെ നാട്ടിലുണ്ട്.

നാട്ടിൽ ഇത്തരം സൗകര്യങ്ങൾ ലഭിക്കാത്തതുകൊണ്ടല്ല, മറിച്ച് അത്തരം കാര്യങ്ങൾക്കു പോയാൽ മറ്റുള്ളവർ അറിയുമെന്നും അതു തന്റെ മാന്യതയ്ക്കും കുടുംബബന്ധങ്ങൾക്കും വിള്ളലുണ്ടാക്കുമെന്ന ഭയവുമെല്ലാം പുരുഷൻമാരെ പിന്നോട്ടു വലിക്കുന്നു.

അപരിചിതരുമായുള്ള ലൈംഗികത മുൻവിധിയില്ലാത്തതാകുന്നു എന്നതാണ് പ്രധാന കൗതുകം. ലൈംഗിക പങ്കാളി നിങ്ങളെ പ്രതികൂലമായി വില യിരുത്താനുള്ള സാധ്യത കുറവാണ്. നിഷേധാത്മകമായി വിധിക്കപ്പെട്ടാലും, അത് നിങ്ങൾക്ക് ഒരു അനന്തരഫലവും ഉണ്ടാക്കില്ല. മാത്രമല്ല അതിന്റെ പേരിൽ മറ്റു മാനസിക ബാധ്യതകൾ ഉടലെടുക്കുന്നുമില്ല.

ബിസിനസ് യാത്രകൾ, സെക്സ് എസ്കോർട്ടിസം മുതൽ പല പേരുകളിൽ ലൈംഗികാസ്വാദനയാത്രകളാവുന്നുണ്ട്. പണം കൊടുത്തോ സൗഹൃദം സ്ഥാപിച്ചോ നേടുന്ന ഇത്തരം ബന്ധത്തിൽ കൂടുതൽ ലൈംഗിക സ്വാതന്ത്ര്യം അനുഭവിക്കുന്നതായാണ് പല പുരുഷൻമാരുടേയും വെളിപ്പെടുത്തൽ. അതു മാനസികമായ ബാധ്യത ഉണ്ടാക്കുന്നില്ല. മാത്രമല്ല ദാമ്പത്യത്തിനു മുറിവേൽക്കുന്നില്ല എന്നതും ഒരു നല്ല വശമായി പലരും കാണുന്നു.

ഒന്നിലേറെ ലൈംഗിക പങ്കാളികൾ

ഒന്നിലേറെ ലൈംഗിക പങ്കാളിക ൾ എന്നത് പുരുഷ ലൈംഗികതയിലെ മാറ്റമായി വിലയിരുത്തേണ്ടതുണ്ട്. മുൻപും ഇത്തരം കാര്യങ്ങളുണ്ടായിരുന്നെങ്കിലും വ്യാപകമായിരുന്നില്ല. ഏകദേശം മധ്യവയസ്സ് പിന്നിടുമ്പോൾ, അതോടൊപ്പം സാമ്പത്തികമായും സാമൂഹികമായും മെച്ചപ്പെട്ടു വരുമ്പോൾ ലൈംഗികതയിൽ ‘ഏകപത്നി വ്രത’ത്തിൽ ഒരു തരം മടുപ്പ് അനുഭവപ്പെടാം. ആ സമയത്ത് സ്വന്തം ഭാര്യയുടെ സൗന്ദര്യം അന്യന്റെ ജനലിലൂടെ കണ്ടാൽ മാത്രം ഉത്തേജനം ലഭിക്കുന്ന അവസ്ഥയിലായിരിക്കും പല പുരുഷൻമാരുടെയും 'രതി മനസ്സ്'.

പങ്കാളിയിൽ നിന്നുള്ള സെക്സ് ആസ്വാദനം കുറയുന്നതൊന്നുമല്ല, വൈവിധ്യം തേടാനുള്ള പുരുഷന്റെ താൽപര്യമാണ് പലരെയും ഇത്തരം കെണികളിൽ കൊണ്ടു ചാടിക്കുന്നത്. ഇതുകൂടാതെ പൊടിപ്പും തൊങ്ങലും വച്ചുള്ള കൂട്ടുകാരുടെ ലൈംഗിക കഥകൾ സിനിമകളിലും വിഡിയോകളിലുമുള്ള ലൈംഗിക അതിപ്രസരവും കൂടിയാകുമ്പോൾ എന്തുകൊണ്ട് തനിക്കും ഇങ്ങനെ ആയിക്കൂടാ? എന്ന അനിയന്ത്രിത ചിന്തയായിരിക്കും ഇവരെ ഭരിക്കുന്നത്. ആദ്യമൊക്കെ അൽപസ്വൽപം കുറ്റബോധം തോന്നിയാലും വൈകാതെ അതിനെയൊക്കെ അതിജീവിക്കുന്ന അനിയന്ത്രിത മനസ്സിന് അടിമയായിമാറും. അതു വികസിച്ച് പങ്കാളികളെ പരസ്പരം പങ്കിടുന്ന അവസ്ഥയായ കപ്പിൾ സ്വാപ്പിങ്, വൈഫ് സ്വാപ്പിങ്, ഗ്രൂപ് സെക്സ് വരെയെത്തും കാര്യങ്ങൾ.

ഇതു നേരിട്ടുമാത്രമല്ല സംഭവിക്കുന്നത്. സ്മാർട്ഫോണിൽ ഡേറ്റിങ് ആ പ്പുകൾ സ്വയം ഉപയോഗിക്കുന്നതിനൊ പ്പം പങ്കാളിയെക്കൂടി ഇതിനു പ്രേരിപ്പിക്കുന്നവരും കുറവല്ല. സ്വന്തം കുറ്റബോ ധം ഒഴിവാക്കാനുള്ള ശ്രമം കൂടിയാവാം ഇതിനു പിന്നിൽ. എന്നാൽ ഭാവിയിൽ സ്വന്തം പങ്കാളിയോടുള്ള ആരോഗ്യകരമായ പെരുമാറ്റത്തിനു പോലും ഇതു വിഘാതമായി മാറാം. പരസ്പരവിശ്വാസം നഷ്ടപ്പെടാനും ആശയസംഘർഷത്തിലേക്കു നീങ്ങാനും വേർപിരിയലിലേക്കു നയിക്കാനും കാരണവുമാകും.

പുതുമ തേടുന്ന മനസ്സ് എന്നോ ഫാന്റസി എന്നോ ഒക്കെ ഇതിനെ ലളിതവൽക്കരിച്ചു പറയാമെങ്കിലും, ഈ കാലയളവുകൊണ്ട് ആ വ്യക്തി അയാളറിയാതെ മനോവൈകല്യത്തിന് അടിമയായി മാറാമെന്നും മനസ്സിലാക്കുക.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. എ.വി. രവീന്ദ്രൻ

സ്പെഷലിസ്റ്റ് ഇൻ ഇന്റേണൽ മെഡിസിൻ & സെക്‌ഷ്വൽ മെഡിസിൻ
ബദർ അൽസമ ഹോസ്പിറ്റൽ,
ബർക്ക, ഒമാൻ

ബർസ്ലീബി അലക്സ്

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,
മൈൻഡ് സൊല്യൂഷൻ ക്ലിനിക്,
തിരുവല്ല

ഡോ. കരംചന്ദ് മല്ലൻ

മേധാവി, മെഡിസിൻ വിഭാഗം,

ഡോ.പടിയാർ മെമ്മോറിയൽ

ഹോമിയോ കോളജ്,

ചോറ്റാനിക്കര

ഡോ.ആൽഫ്രഡ് വി. സാമുവൽ

സീനിയർ കൺസൽറ്റന്റ്

സൈക്യാട്രിസ്റ്റ്,

ഹോളിക്രോസ് ഹോസ്പിറ്റൽ

കൊട്ടിയം, കൊല്ലം.

ഡോ.റോബിൻ കെ.മാത്യു

സീനിയർ കൺസൽറ്റന്റ്

സൈക്യാട്രിസ്റ്റ്,

ഹോളിക്രോസ് ഹോസ്പിറ്റൽ

കൊട്ടിയം, കൊല്ലം.സൈക്കോളജിസ്റ്റ്,

ട്രിനിറ്റി ക്ലിനിക്സ്, മൈസൂർ

ഡോ.കെ.പ്രമോദ്

ക്ലിനിക്കൽ സെക്സ്  തെറപ്പിസ്റ്റ്,
ഡോ.പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്‌ഷ്വൽ& മാരിറ്റൽ ഹെൽത്, ഇടപ്പള്ളി, കൊച്ചി

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,
മൈൻഡ് സൊല്യൂഷൻ ക്ലിനിക്,
തിരുവല്ല