Friday 01 November 2024 04:49 PM IST : By സ്വന്തം ലേഖകൻ

സെക്സിൽ താൽപര്യം കുറയൽ, വേണ്ട സമയത്തു രതിമൂർച്ച ഉണ്ടാകാതിരിക്കൽ: ലൈംഗിക പ്രശ്നങ്ങൾ എങ്ങനെ തിരിച്ചറിയാം

reddyr34543

ലൈംഗിക ജീവിതത്തെ ഏറ്റവുമധികം ബാധിക്കുന്ന മറ്റൊരു വിഷയം വിവരക്കുറവാണ്. അതു വലിയ പ്രശ്നങ്ങളിലേക്കും നയിക്കാം. ചില ദമ്പതികൾക്ക് ആദ്യ ദിവസം/ രാത്രി തന്നെ ബന്ധം പ്രശ്നമാകുമെങ്കിൽ മറ്റു ചിലർക്കു ജീവിതം കുറേക്കൂടി മുൻപോട്ടു പോയിട്ടായിരിക്കാം ഇതു സംഭവിക്കുക. ലൈംഗിക പ്രശ്നങ്ങൾ (കാരണങ്ങൾ എന്തുമാവട്ടെ) പലപ്പോഴും കാര്യമായ മാനസിക പ്രശ്നങ്ങൾക്കു വഴിവയ്ക്കുന്നു. പങ്കാളികൾ തമ്മിലുള്ള വിരോധത്തിനും ചിലപ്പോൾ ദാമ്പത്യം തകരുന്നതിനു തന്നെയും ഇവ ഇടയാക്കുന്നു.

അടുത്തിടവരെ ലൈംഗിക പ്രശ്നപരിഹാരം വളരെ സങ്കീർണവും വിഷമം പിടിച്ചതുമായിരുന്നു. ആരോഗ്യരംഗത്തെ പ്രഫഷനലുകൾക്കു യഥാർഥ കാരണങ്ങൾ കാണാൻ കഴിയാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അതുകൊണ്ടു യോഗ്യതയുള്ള മെഡിക്കൽ ഡോക്ടർമാർ ഈ വിഷയത്തിൽ നിന്നു വിട്ടു നിന്നു. ഫലമോ? ആളുകള്‍ മുറിവൈദ്യന്മാരിലേക്കു തിരിഞ്ഞു.

ഡോ. മാസ്‌റ്റേഴ്സ് ആൻഡ് ജോൺസൺ തുടങ്ങിയ ഗവേഷകരുടെ പ്രവർത്തനഫലമായി ഈ ശൂന്യത വളരെയധികം നികന്നു. മാസ്‌റ്റേഴ്സ് ആൻഡ് ജോൺസന്റെ പഠനം ലൈംഗിക ശാരീരിക മാറ്റങ്ങളും രോഗശാസ്ത്രവുമൊക്കെ കൃത്യമായി വിശദീകരിച്ചു. ഒരു ലാബറട്ടറിയിലാണ് ഇവർ ഈ പഠനം നടത്തിയത്. മനുഷ്യന്റെ ലൈംഗിക പ്രതികരണത്തെ സംബന്ധിച്ചു വളരെ വ സ്തുനിഷ്ഠമായ (ഒട്ടും വ്യക്തി നിഷ്ഠമല്ല) ഒരു പഠനമായിരുന്നു അത്. 

ഈ പഠനത്തെ തുടർന്നു പല ആരോഗ്യ വിദഗ്ധരും ലൈംഗിക പ്രശ്ന മാനേജ്മെന്റ് ഒരു മുഴുവൻ സമയ തൊഴിലായി ഏറ്റെടുത്തു. അങ്ങനെ മോഡേ ൺ മെഡിസിനിൽ സെക്‌ഷ്വൽ മെഡിസിൻ എന്നൊരു പുതിയ ശാഖ ഉടലെടുത്തു.ലൈംഗികപ്രശ്നങ്ങൾ-ശാരീരികവും മാനസികവും-കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്രശാഖയാണു സെക്‌ ഷ്വൽ മെഡിസിൻ.

പ്രധാനപ്രശ്നങ്ങൾ

പുരുഷന്മാരിൽ:ലൈംഗിക വികാരം / താൽപര്യം ഇല്ലായ്ക/പോരായ്ക; ഷണ്ഡത്വം/ ഉദ്ധാരണ

 പ്രശ്നം-ഉദ്ധാരണം കിട്ടുന്നതിലോ നിലനിർത്തുന്നതിലോ ഉള്ള പ്രശ്നങ്ങൾ; സ്ഖലന പ്രശ്നങ്ങൾ-ശീഘ്ര (അകാല സ്ഖലനം, കൃത്യസമയത്തു സ്ഖലിക്കാതിരിക്കൽ (താമസിച്ചുള്ള സ്ഖലനം) ബന്ധപ്പെടലിലെ സുഖമില്ലായ്മ; ആ സമയത്തോ അതിനു ശേഷമോ വേദന.

സ്ത്രീകളിൽ:സെക്സിൽ താല്പര്യം ഇല്ലായ്ക/കുറയൽ. വികാരം ഇല്ലാതിരിക്കുക (വരണ്ട യോനി) വേണ്ട സമയത്തു രതിമൂർച്ച ഉണ്ടാകാതിരിക്കൽ; വജൈനിസ്മസ് അഥവാ അറിയാതെ യോനീ പേശികൾ ചുരുക്കൽ, അങ്ങനെ ബന്ധം തടസ്സപ്പെടുത്തൽ; സംഭോഗസമയത്തോ അതിനു ശേഷമോ വേദന.

രണ്ടുപേരിലും: സ്വവർഗരതി, ലസ്ബിയനിസം, ബൈസെക്‌ഷ്വാലിറ്റി, നപുംസകത്വം, ശരീര പ്രശ്നങ്ങൾ-വളരാത്ത മാറിടം, ഗുഹ്യഭാഗം, അപര ലൈംഗിക ലക്ഷണങ്ങൾ തുടങ്ങിയവ, വന്ധ്യതയിൽ എത്താവുന്ന തെറ്റായ സെക്സ് ടെക്നിക്കുകൾ, വ്യത്യസ്ത ലൈംഗിക ചേഷ്ടകൾ.

മനസ്സിനും പങ്കുണ്ട്

ലൈംഗിക പ്രവർത്തനം ശാരീരികം മാത്രമല്ല എന്നുള്ളത് ഇപ്പോൾ എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. മനസ്സിനും തുല്യ പങ്കുണ്ട്. ലൈംഗിക കാര്യങ്ങളിൽ ആഴത്തിലുള്ള പഠനവും ആവശ്യമായി വന്നിരിക്കുന്നു. ശാരീരിക അവയവങ്ങൾ മാത്രമല്ല, സാമൂഹിക- സാംസ്കാരിക ഘടകങ്ങളും സെക്സിൽ കാര്യമായ പങ്കു വഹിക്കുന്നുണ്ടെന്നുള്ള വസ്തുത എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്.

എനിക്കൊരു ലൈംഗിക പ്രശ്നമുണ്ടെങ്കിൽ ഞാൻ എന്തു ചെയ്യണം?

ഡോക്ടറെ കാണണം. സാധിക്കുമെങ്കി ൽ ലൈംഗികരോഗ വിദഗ്ധനെ തന്നെ.

ലൈംഗിക പ്രശ്നങ്ങളുടെ കാരണങ്ങൾ ഏവ?

ഇതു സാമാന്യവൽക്കരിക്കാൻ പറ്റില്ല. ഓരോ ആളുകൾക്കും ഓരോ കാരണങ്ങളാകും. ഓരോ ദമ്പതികൾക്കും വ്യത്യസ്തമായിരിക്കും. പക്ഷേ, കാരണങ്ങളെ മൂന്നായി തിരിക്കാം.

ഓർഗാനിക് കാരണങ്ങൾ (ശാരീരികമായവ) സൈക്കോജനിക് കാരണങ്ങൾ (വൈകാരികമായവ) സാമൂഹിക-സാംസ്കാരിക കാരണങ്ങൾ എന്നിവയാണവ.ഒരു കാരണമായിരിക്കില്ല, പല പ്രശ്നങ്ങളുടെയും പിറകിൽ പലവിധ കാകാരണങ്ങളുണ്ടാകാം. സാധാരണയായി ഒട്ടേറെ പ്രശ്നങ്ങൾ വഷളായാണുലൈംഗികരോഗമായി മാറുന്നത്. 

മറ്റു മെഡിക്കൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യും പോലെയാണോ ലൈംഗികപ്രശ്നങ്ങളെയും കാണേണ്ടത്?

അതേ. ഏറെക്കുറെ, മറ്റു മെഡിക്കൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതു പോലെ തന്നെയാണ് ലൈംഗികപ്രശ്നങ്ങളെയും സമീപിക്കുന്നത്. ആദ്യം തന്നെ ഡോക്ടർ വിശദമായ ലൈംഗികചരിത്രം (sexual history) കേൾക്കുന്നു, വിവാഹിതരാണെങ്കിൽ രണ്ടു പ ങ്കാളികളുടെയും വിവരങ്ങൾ അറിയണം. തുടർന്നു വിശദമായ ശരീരപരിശോധന നടത്തുന്നു. ആവശ്യമനുസരിച്ചു വിവിധ ലാബറട്ടറി പരിശോധനകളും നടത്തും. 

േഡാ. ഡി. നാരായണ റെഡ്ഡി 

സെക്സോളജിസ്റ്റ് (വേൾഡ് അസോസിയേഷൻ 

ഫോർ സെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് ) 

ദേഗാ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ, 

dnr@degainstitute.net

Tags:
  • Manorama Arogyam
  • Sex Tips