Thursday 27 February 2025 05:38 PM IST

27-ാം വയസ്സില്‍ വന്ന അര്‍ബുദം, പ്രണയത്തിന്റെ കരം പിടിച്ച് അതിജീവനം-അഭിജിത്ത് ഷാജിയുടെ പോരാട്ടം അറിയാം

Asha Thomas

Senior Desk Editor, Manorama Arogyam

canc4476

’’ബയോപ്സി പരിശോധനയ്ക്കു നൽകി പിറ്റേന്നു വൈകുന്നേരമായപ്പോൾ ഡോക്ടർ വിളിച്ചു– റിസൽട്ടു വന്നിട്ടുണ്ട്. അർബുദമാണ്–ഹൈ ഗ്രേഡ് ബി സെൽ ലിംഫോമ. സാരമില്ല, നമുക്കു വേണ്ടതു ചെയ്യാം, നാളെത്തന്നെ വന്ന് ഒാങ്കോളജിസ്റ്റിനെ കാണൂ എന്നു പറഞ്ഞു.

ആ രാത്രിയോളം ഭീകരമായ ഒന്ന് പിന്നെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. കിടന്നിട്ട് ഉറക്കം വരുന്നില്ല. അർബുദമാണെന്ന കാര്യം ആരോടെങ്കിലും പറയണമെന്നുണ്ട്. തൊട്ടടുത്ത് അച്ഛനും അമ്മയുമുണ്ട്. പക്ഷേ, പറയാൻ വയ്യ. വയസ്സ് 27 ആയിട്ടേയുള്ളൂ. ഇനി എന്തുചെയ്യും? ഒരു എത്തുംപിടിയും കിട്ടുന്നില്ല. ജീവിതം ഇവിടെ തീരുകയാണോ എന്നു മനസ്സു വിങ്ങി.

അന്നെനിക്ക് ഏക ആശ്രയം പ്രിയ കൂട്ടുകാരി മോനിഷയായിരുന്നു. ഞങ്ങളന്നു റിലേഷനിലാണ്. നഴ്സിങ് പഠനം കഴിഞ്ഞ് അവൾ ആലപ്പുഴയിൽ ജോലി ചെയ്യുകയാണ്. അവളോടു മാത്രം ഞാൻ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. എന്തുവന്നാലും ഒരുമിച്ചു നേരിടാം എന്ന് അവളേകിയ ധൈര്യത്തിൽ മുറുകെ പിടിച്ചാണു ഞാനന്നു രാത്രി വെളുപ്പിച്ചത്.’’

സ്‌നേഹാർദ്രമായ ഒരു ഗാനം പോലെ, മനോഹരമായി ജീവിതം ഒഴുകിക്കൊണ്ടിരുന്ന നാളുകളിലാണ് ഉഴവൂര്‍ സ്വദേശിയായ അഭിജിത്ത് ഷാജി എന്ന ചെറുപ്പക്കാരൻ കാൻസറിന്റെ പിടിയിൽ അമരുന്നത്. വെറുമൊരു ചുമയും ശ്വാസംമുട്ടലുമായി തുടങ്ങിയതാണ്...സംഗീതം ജീവവായുവായിരുന്ന ആ ചെറുപ്പക്കാരന്റെ ജീവിതം സ്വരം നിലച്ച വീണ പോലെ നിശ്ശബ്ദമായിപ്പോയി...പക്ഷേ, അർബുദത്തോടു പോരാടി, ശോകാർദ്രഗാനമായിപ്പോകുമായിരുന്ന ജീവിതത്തെ ഇച്ഛാശക്തിയോടെ അഭിജിത്ത് തിരികെ പിടിച്ചു. ആ അനുഭവകഥ മനോരമ ആരോഗ്യവുമായി അഭിജിത്ത് പങ്കുവയ്ക്കുന്നു.

വിശദമായ വായനയ്ക്ക് മനോരമ ആരോഗ്യം മാര്‍ച്ച് ലക്കം കാണുക

Tags:
  • Manorama Arogyam