ADVERTISEMENT

മലയാളികളുടെ സ്വന്തം ഭാവഗായകനാണ് ജയചന്ദ്രൻ. ശബ്ദമധുരിമ കൊണ്ടും ഭാവപൂർണമായ ആലാപം കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ജയചന്ദ്രന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടും ഞെട്ടിക്കുന്നതാണ്. പ്രായം മാറിനിൽക്കുന്ന രൂപഭാവങ്ങളോടെ ഫിറ്റ് ലുക്കിൽ  മോഡേൺ വേഷത്തിലാണ് ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.  

മനോരമ ആരോഗ്യം മാഗസിന്റെ മേയ് ലക്കം കവറിനു വേണ്ടിയാണ് ഞെട്ടിപ്പിക്കുന്ന ഈ മേക്ക് ഒാവർ .  ഒപ്പം ഭാവഗായകന്റെ ഇഷ്ടങ്ങളും ഫിറ്റ്നസ്–ഭക്ഷണ ചിട്ടകളും വായിച്ചറിയാം.

കുട്ടിക്കാലം മുതലേയുള്ള നീന്തലാണ് ശരീരഭംഗിയുടെ പിന്നിലെ രഹസ്യമെന്ന് അദ്ദേഹം പറയുന്നു. താൻ തികഞ്ഞ സസ്യഭുക്കായിരുന്നെന്നും ശബ്ദഭംഗിക്ക് ചിക്കൻ കഴിക്കുന്നത് നല്ലതാണെന്ന ദേവരാജൻ മാസ്റ്ററിന്റെ നിർദേശമനുസരിച്ചാണ് ചിക്കൻ കഴിച്ചുതുടങ്ങിയതെന്നും അദ്ദേഹം പറയുന്നു. കുറച്ചു കഴിഞ്ഞപ്പോൾ  ശരിയാവില്ല എന്നു തോന്നി ചിക്കൻ കഴിക്കുന്നതു പൂർണമായി നിർത്തിയെന്നും ജയചന്ദ്രൻ പറയുന്നു. പ്രായം തൊടാതെ ശബ്ദം സംരക്ഷിക്കുന്നതിനും അദ്ദേഹത്തിനു ചില രീതികളുണ്ട്...അതിനേക്കുറിച്ചെല്ലാം മനോരമ ആരോഗ്യവുമായി അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. 

വിശദമായ വായനയ്ക്കായി മനോരമ ആരോഗ്യം മേയ് ലക്കം കാണുക.

കവർഷൂട്ട് വിഡിയോ കാണാം

ADVERTISEMENT
ADVERTISEMENT