ADVERTISEMENT

28 വയസ്സുള്ള ഒരു സർക്കാ ർ ജീവനക്കാരിയാണ്. വിവാഹം കഴിഞ്ഞ് നാലുവർഷമായി. കഴിഞ്ഞ രണ്ട് വർഷമായി കുട്ടികൾക്ക് വേണ്ടി ശ്രമിക്കുന്നു. ഭർത്താവിനു നാട്ടിൽ തന്നെ ബിസിനസ് ആണ്. ആറു മാസം മുൻപ് ഡോക്ടറെ കണ്ടു. പിസിഒഡി ഉണ്ട് എന്നുള്ളതല്ലാതെ മറ്റൊരു കുഴപ്പവും ഇല്ല. ചില മരുന്നുകൾ തന്നു. അതു കഴിക്കുന്നുണ്ട്. പിസിഒഡി തന്നെ ആകുമോ പ്രധാന കാരണം. ഐ വി എഫ് പോലുള്ള ചികിത്സകൾ വേണ്ടി വരുമോ?

ശ്രീജ, കോയമ്പത്തൂർ

ADVERTISEMENT

ഓവറി അഥവാ അണ്ഡാശയത്തിൽ നിന്നും അണ്ഡവിസർജനം എല്ലാ മാസങ്ങളിലും ഒരു പ്രാവശ്യം നടക്കും. അത് ഓരോ ഓവറിയിലും മാറി മാറിയാണ് നടക്കുന്നത്. പോളി സിസ്റ്റിക് ഒവേറിയൻ സിൻ‌ഡ്രം അഥവാ പിസിഒഡി എന്നത് ലോകത്തിലെ 10% സ്ത്രീകളെയും ബാധിക്കുന്നതായാണു കണക്ക്. എന്നാൽ കേരളത്തിലെ സ്ത്രീകളിൽ 22% വരെ ഇതു കാണുന്നു.ഈ പ്രശ്നമുള്ളവരിൽ പുരുഷഹോർമോണുകൾ കൂടിയ അളവിൽ ഉണ്ടാകുന്നു. ഹോർമോണിന്റെ ഈ അസന്തുലിതാവസ്ഥയാണ് ആർത്തവ തടസ്സങ്ങൾക്കു കാരണമായി വരുന്നത്.

ഈ പ്രശ്നത്തിന്റെ ഫലമായി അ ണ്ഡാശയത്തിൽ പാകമാകാത്ത, ഭാഗികമായി മാത്രം പാകമായ മുട്ടകൾ വൻതോതിൽ ഉൽദിപ്പിക്കുന്നു. കാലക്രമേണ അതു അണ്ഡാശയത്തിലെ സിസ്റ്റുകളായി മാറുകളും ചെയ്യുന്നു.

ADVERTISEMENT

അതിന്റെയൊക്കെ ഫലമായി അ ണ്ഡാശയങ്ങൾ വലുതാകുകയും ക്രമരഹിതമായ ആർത്തവചക്രം, മുടികൊഴിച്ചിൽ, വന്ധ്യത, അസാധാരണമായ ശരീരഭാരം എന്നിവയ്ക്കും കാരണമാകുന്നു.

ക്രമരഹിതമായ ആർത്തവം, അമിതമായ ആർത്തവ രക്തസ്രാവം, അമിത രോമവളർച്ച, മുഖക്കുരു, മുടികൊഴിച്ചിൽ, ചർമം കറുക്കുക (കഴുത്ത് , സ്തനങ്ങൾക്കു താഴെ) എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ഘട്ടത്തിൽ പരിശോധനകളും നടത്തണം. പിസിഒഡി ഉള്ളവരിൽ വന്ധ്യത വരാനുള്ള സാധ്യത കൂടുതലാണ്.ഇതിന്റെ ഭാഗമായി കൃത്യസമയത്ത് അണ്ഡവിസർജനം നടക്കാത്തതു തന്നെയാകാം വന്ധ്യതയുടെ പ്രധാന കാരണം.

ADVERTISEMENT

വന്ധ്യതാ ചികിത്സ

നിങ്ങൾക്ക് ഏറ്റവും ആവശ്യം ഒരു വന്ധ്യതാ ക്ലിനിക്കിൽ (Infertility Clinic) തന്നെ കാണിച്ചു ചികിത്സ ആരംഭിക്കുകയാണ്. മരുന്നുകൾ നിർദേശിച്ചപോലെ തന്നെ കഴിക്കണം.

മരുന്നുകൾ കഴിച്ചു 3–4 മാസം കഴിഞ്ഞിട്ടും ഗർഭധാരണം നടന്നില്ലെങ്കിൽ, ഹോർമോൺ കുത്തിവയ്പ് എടുക്കേണ്ടിവരും. അണ്ഡ വിസർജനം നടക്കുന്നുണ്ടോ എന്ന് അൾട്രാ സൗണ്ട് സ്കാനിങ് കൊണ്ടു മനസ്സിലാക്കാൻ സാധിക്കും. ഈ മരുന്നുകൾ കൊണ്ട് ഗർഭധാരണം നടന്നിട്ടില്ലെങ്കിൽ പിന്നെ ഐ വി എഫ് (IVF) ചികിത്സ ആവശ്യം വന്നേക്കാം.

പരിശോധനകൾക്കുശേഷം മരുന്നുകൾ ചെയ്തിട്ടും ശരിയാകുന്നില്ലെങ്കിൽ താക്കോൽദ്വാര ശസ്ത്രക്രിയ ചെയ്ത് വയറിനുള്ളിൽ നോക്കി ഗർഭപാത്രം, അണ്ഡവാഹിനിക്കുഴലുകൾ, അണ്ഡാശയം എന്നിവയ്ക്കു തകരാറു

കൾ വല്ലതും ഉണ്ടോ എന്നു പരിശോധിക്കുകയും വേണം. കൃത്യമായ ചികിത്സ നൽകണം. ഇതെല്ലാം ചെയ്തിട്ടും ഗർഭധാരണം നടക്കുന്നില്ലെങ്കിൽ മാത്രം ഐവിഎഫ് വേണ്ടി വരും.

 

േഡാ. എൻ.എസ്. ശ്രീദേവി

എമരിറ്റസ് പ്രഫസർ

ഒബ്സ്റ്റട്രിക്സ്& ഗൈനക്കോളജി,

പുഷ്പഗിരി മെഡിക്കൽ കോളജ്

തിരുവല്ല.

മുൻ മേധാവി, ഗൈനക്കോളജി വിഭാഗം, ഗവ.മെഡിക്കൽ കോളജ്, കോഴിക്കോട്

 

 

ADVERTISEMENT