ADVERTISEMENT

എണ്ണയില്ലാതെ എണ്ണക്കടികൾ തയാറാക്കിയാൽ അതിനു രുചി ഉണ്ടാകുമോ എന്ന ആശങ്കയിലാണോ? ഇതാ, അധിക എണ്ണയും കാലറിയുമില്ലാതെ. എയർ ഫ്രയറിൽ തയാറാക്കാവുന്ന അഞ്ചു സ്നാക്സുകളുടെ പാചകക്കുറിപ്പുകൾ. കാലറിയും കൊഴുപ്പും ഒറ്റയടിക്കു കുറയ്ക്കാവുന്ന ഈ പാചകരീതി ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും രോഗങ്ങളെ പ്രതി ഭക്ഷണപഥ്യം നോക്കുന്നവർക്കും ഏറെ അനുയോജ്യമാണ്.

ADVERTISEMENT

1. ഫ്രഞ്ച് ഫ്രൈസ് (French Fries)
ചേരുവകൾ:

​ഉരുളക്കിഴങ്ങ് – 2 എണ്ണം

ADVERTISEMENT

​കുരുമുളകുപൊടി – 1 ടീസ്പൂൺ

​വെളുത്തുള്ളി– 3 അല്ലി (ചതച്ചത്/പേസ്റ്റ്)

ADVERTISEMENT

​ഉപ്പ്– 1/2 ടീസ്പൂൺ

​എണ്ണ– 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം:

​ഉരുളക്കിഴങ്ങു തൊലി കളഞ്ഞു കഴുകി നീളത്തിൽ മുറിക്കുക. നന്നായി കഴുകി വെള്ളം ഊറ്റിക്കളയുക. ​ഒരു ബൗളിലേക്ക് മാറ്റിയ ശേഷം അൽപം എണ്ണയും കുരുമുളകുപൊടിയും ഉപ്പും ഇട്ടു നന്നായി മിക്സ് ചെയ്യുക. ​എയർ ഫ്രയർ പ്രീ ഹീറ്റ് ചെയ്ത് 10 മിനിറ്റ് നേരം 180°C വെക്കുക. ​എയർ ഫ്രയർ ബാസ്ക്കറ്റിലേക്ക് ഉരുളക്കിഴങ്ങ് മാറ്റിയ ശേഷം 190°C-ൽ 15 മിനിറ്റ് ഫ്രൈ ചെയ്യുക. അതിനുശേഷം ചതച്ച വെളുത്തുള്ളി ചേർത്ത് അഞ്ചു മിനിറ്റു കൂടി ഫ്രൈ ചെയ്താൽ ഫ്രഞ്ച് ഫ്രൈസ് റെഡി.

2.  ഏത്തപ്പഴം ഫ്രൈ (Air Fry Banana Fry)
​ചേരുവകൾ:

​ഏത്തപ്പഴം – 2 എണ്ണം

​നെയ്യ് – 1 ടേബിൾ സ്പൂൺ

​തയാറാക്കുന്ന വിധം:

​ഏത്തപ്പഴം നീളത്തിൽ ചെറിയ കഷ്ണങ്ങളായി മുറിക്കുക. ​നെയ്യ് കൊണ്ട് ഈ പഴത്തിന് മുകളിൽ ബ്രഷ് ചെയ്യുക.

​190°C-ൽ 10 മിനിറ്റ് ഫ്രൈ ചെയ്ത ശേഷം മറിച്ച് ഇട്ട് വീണ്ടും അഞ്ചു മിനിറ്റു കൂടി ഫ്രൈ ചെയ്താൽ ബനാന ഫ്രൈ റെഡി.

3. ഒനിയൻ റിങ്‌സ് (Air Fry Onion Rings)

ചേരുവകൾ:

​മൈദ – 1 കപ്പ്
​കാശ്മീരി ചില്ലി പൗഡർ – 2 ടീസ്പൂൺ
​മുട്ട – 2 എണ്ണം
​പൊടിച്ച ബ്രെഡ് (Breadcrumbs) – 2 കപ്പ്
​സവാള – 3 വലുത്
​പാൽ – 1 ടേബിൾ സ്പൂൺ
​ഒലിവ് ഓയിൽ – 1 ടേബിൾ സ്പൂൺ

​തയാറാക്കുന്ന വിധം:

​മൈദ, ഉപ്പ്, കാശ്മീരി ചില്ലി പൗഡർ എന്നിവ ഒരു ബൗളിലേക്ക് ഇട്ട് നന്നായി യോജിപ്പിക്കുക. ​മുട്ട ഒരു ബൗളിൽ നന്നായി പതപ്പിച്ച് 1 ടേബിൾ സ്പൂൺ പാൽ ചേർത്ത് മാറ്റിവെക്കുക. ​ബ്രെഡ് പൊടിയിൽ ഒലിവ് ഓയിൽ ചേർത്ത് കട്ട കെട്ടാതെ യോജിപ്പിക്കുക. ​ഉള്ളി തൊലി കളഞ്ഞ് 1/2 ഇഞ്ച് കനത്തിൽ വട്ടത്തിൽ മുറിച്ച് ഓരോന്നായി വേർതിരിക്കുക. എയർ ഫ്രയർ 180°C-ൽ പ്രീ ഹീറ്റ് ചെയ്യുക. ​ഓരോ റിങ്ങും മൈദയിലും, മുട്ടയിലും, ബ്രെഡ് പൊടിയിലും മുക്കി രണ്ട് ലെയർ ആയി എയർ ഫ്രയർ ബാസ്ക്കറ്റിൽ നിരത്തുക. 180°C-ൽ 10 മുതൽ 15 മിനിറ്റ് വരെ ഫ്രൈ ചെയ്യുക.

4. മധുരക്കിഴങ്ങ് ചിപ്സ് (Sweet Potato Chips)

​ചേരുവകൾ:

​മധുരക്കിഴങ്ങ് – 1 വലുത്
​എണ്ണ – 1 ടേബിൾ സ്പൂൺ
​ഉപ്പ് – 1/2 ടീസ്പൂൺ
​കുരുമുളകുപൊടി – 3/4 ടീസ്പൂൺ

തയാറാക്കുന്ന വിധം:

​മധുരക്കിഴങ്ങ് കഴുകി ചെറിയ വട്ടത്തിൽ ചിപ്സിനു മുറിക്കുന്നത് പോലെ മുറിക്കുക. ​തണുത്ത വെള്ളത്തിലിട്ട് 15 മിനിറ്റ് വെച്ച ശേഷം ഒരു ടവ്വലിൽ ഇട്ട് നന്നായി ഉണക്കിയെടുക്കുക. ​ഒരു ബൗളിൽ എണ്ണ, ഉപ്പ്, കുരുമുളകുപൊടി എന്നിവ തയ്യാറാക്കി വെച്ചിരിക്കുന്ന മധുരക്കിഴങ്ങുമായി ചേർത്ത് യോജിപ്പിക്കുക. ​ഓരോ ലെയറായി എയർ ഫ്രയർ ബാസ്ക്കറ്റിൽ വെക്കുക. 190°C-ൽ ഏകദേശം 20 മിനിറ്റ് നേരം ക്രിസ്പിയായി ബ്രൗൺ നിറം ആകുന്നത് വരെ ഫ്രൈ ചെയ്യുക. ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കുന്നത് ഒരേപോലെ ഫ്രൈ ആകാൻ സഹായിക്കും.

5. തക്കാളി ചട്ണി (Tomato Chutney)

ചേരുവകൾ:

​ചെറിയ ഉള്ളി – 5 എണ്ണം

​തക്കാളി – 4 എണ്ണം

​സവാള – 1 എണ്ണം

​വെളുത്തുള്ളി – 3 അല്ലി

​പച്ചമുളക് – 2 എണ്ണം

​ഉപ്പ് – ആവശ്യത്തിന്

​ഉണക്കമുളക് – 4 എണ്ണം

തയാറാക്കുന്ന വിധം:

​തക്കാളി, ഉണക്കമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി, സവാള എന്നിവ 150°C-ൽ 3 മിനിറ്റ് വാട്ടിയെടുക്കുക. ​ഉണക്കമുളക് മാറ്റി വെച്ച ശേഷം വീണ്ടും 180°C-ൽ 2 മിനിറ്റ് കൂടി വാട്ടിയെടുക്കുക.​ഇതിനു ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റി ഉപ്പും അല്പം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ​ഇതിലേക്ക് അല്പം കടുക് താളിച്ച് കറിവേപ്പിലയും ഇട്ടാൽ തക്കാളി ചട്ണി റെഡി.

ഡോ. അനിതാ മോഹൻ
പോഷകാഹാര വിദഗ്ധ, തിരുവനന്തപുരം




English Summary:

Air fryer recipes offer a delicious way to prepare snacks with minimal oil and calories. This article presents five easy-to-follow recipes for healthy and tasty air fryer snacks.

ADVERTISEMENT