ADVERTISEMENT

നമുക്കെല്ലാം ഉഷ്ണകാലത്തു കാറിനുള്ളിലെ എസി വെന്റുകളിൽ നിന്നു തണുത്ത കാറ്റ് ഏറ്റുകൊണ്ടിരിക്കാനാണ് താല്പര്യം. എസിക്കുള്ളിൽ നിന്നു വരുന്ന തണുത്ത കാറ്റ്, ചൂടുവായുവിലെ ചൂടുള്ള വാതകങ്ങളെ മാറ്റി വിവിധ പ്രക്രിയകൾ വഴി ഉൽപാദിപ്പിക്കപ്പെടുന്ന ഒന്നാണ്. പലപ്പോഴും ഈ കാറ്റ് അപകടകാരിയാകുന്നുണ്ട്. എസി ഇട്ട്, കാറിന്റെ ഗ്ലാസും ഉയർത്തി, എൻജിനും ഓണാക്കി ഇട്ട് കാറിനുള്ളിൽ മണിക്കൂറുകളോളം ഇരുന്നാൽ ജീവൻ തന്നെ ചിലപ്പോൾ നഷ്ടപ്പെടാം. വാഹനങ്ങളിൽ എസി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

പരിശോധന വേണം

ADVERTISEMENT

വാഹനത്തിൽ പ്രവർത്തിക്കുന്ന എസി ഇടയ്ക്ക് പരിശോധനയ്ക്കു വിധേയമാക്കണം. എസിയിൽ നിന്നു വരുന്ന കാറ്റിന് തണുപ്പ് കുറവാണെങ്കിൽ, തണുപ്പ് ആവശ്യാനുസരണം കൂടുന്നില്ലെങ്കിൽ, എസിയിൽ ഫ്രിയോൺ ദ്രാവകം ലീക്ക് ചെയ്തതാണോ എന്ന് പരിശോധിക്കണം. തണുപ്പ് കാലങ്ങളിലാണ് വാഹനങ്ങൾ കാർബൺ മോണോക്സൈഡ് കൂടുതലായി പുറത്തുവിടുന്നത്. കാരണം തണുപ്പുകാലത്തു വണ്ടി സ്റ്റാർട്ട് ചെയ്യാൻ കൂടുതൽ ഇന്ധനം ആവശ്യമായി വരും. അതുകൊണ്ട് ഈ കാലങ്ങളിൽ കാർബൺ മോണോക്സൈഡ് എമിഷൻ കൂടുതലായി ഉണ്ടാകുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണം. വണ്ടിക്കുള്ളിലെ യാത്രക്കാരുടെ മാത്രമല്ല പുറത്തുള്ളവരുടെ കൂടെ സുരക്ഷയ്ക്കു വേണ്ടിയാണിത്.

ഏതു സ്രോതസ്സിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് ആണെങ്കിലും അതു ശ്വസിക്കാനിടയായാൽ മരണം വരെ സംഭവിക്കാം. മറ്റൊരു അപകടാവസ്ഥ കാറിനുള്ളിലെ കാർബൺ മോണോക്സൈഡ് ശ്വസിച്ചുകൊണ്ടു വണ്ടി ഓടിക്കുകയാണെങ്കിൽ അപകടങ്ങൾക്കും ഇടയാക്കുന്നതാണ്. ചെറുതായി തലകറക്കവും ഉറക്കക്ഷീണവുമാകാം ആദ്യം അനുഭവപ്പെടുക.

ADVERTISEMENT

അടച്ചിട്ട സ്ഥലങ്ങളിൽ അടഞ്ഞ കാറിനുള്ളിൽ എസിയും പ്രവർത്തിപ്പിച്ചു കിടന്നുറങ്ങുന്പോൾ എസിയുടെ ഫിൽറ്ററുകളിലൂടെയും കാർബൺ മോണോക്സൈഡ് ചോർന്ന് വണ്ടിക്കുള്ളിൽ നിറയാം. തുറസ്സായ സ്ഥലങ്ങളിൽ ഇങ്ങനെ ഉണ്ടാവില്ലെങ്കിലും കാർബൺ മോണോക്സൈഡ് എസിക്കുള്ളിൽ നിന്നു പുറത്തേക്കു പോകാൻ എളുപ്പമാണ്.

ഉപയോഗിക്കുമ്പോൾ

ADVERTISEMENT

സാധാരണ കാർ എസി ഉപയോഗിക്കുന്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക. എൻജിൻ ഓൺ ചെയ്തതിനു ശേഷമേ എസി ഓണാക്കാവൂ. അതുപോലെ എസി ഓഫ് ആക്കിയതിനു ശേഷമേ എൻജിൻ ഓഫ് ആക്കാവൂ. കൂളന്റ് മുഴുവൻ കംപ്രസ്സറിലേക്കു മടങ്ങിപ്പോകാൻ വേണ്ടിയാണിത്. (എസിയുടെ പ്രധാന ഭാഗങ്ങളാണ് കംപ്രസ്സർ, കണ്ടൻസർ, ഡ്രൈയർ, എക്സ്പാൻഷൻ വാൽവ്, ഇവാപ്പറേറ്റർ എന്നിവ. ഇവയ്ക്കുള്ളിലെ ട്യൂബുകളിലൂടെ ഒഴുകുന്ന ദ്രാവകമാണു റെഫ്രിജറന്റ് അല്ലെങ്കിൽ കൂളന്റ്).

ഉഷ്ണകാലത്തു സൂര്യന്റെ ചൂടേറ്റ് വണ്ടി പാർക്ക് ചെയ്തിരിക്കുകയാണെങ്കിൽ തിരിച്ചു കാറിൽ കയറുന്പോൾ തന്നെ ജനൽചില്ലുകൾ താഴ്ത്തി അകത്തുള്ള ചൂടുവായു പുറത്തേക്കു വിടണം. അല്പസമയത്തിനുശേഷം ജനലുകൾ അടച്ചു താപമാനം കാണിക്കുന്ന നോബ് ഏറ്റവും ഇടതുവശം (Coolest Area) ചേർത്തു തിരിച്ചുവയ്ക്കുക. എന്നിട്ടു വാഹനത്തിനുള്ളിലെ വായു റീസർക്കുലേറ്റ് ചെയ്യുന്നതിനുള്ള അടയാളത്തിലേക്കു നോബ് നീക്കുക. എ സി ഇട്ടു ഫാൻ മുഴുവൻ സ്പീഡിൽ ഇടുക.

ദൂരയാത്രയ്ക്കിടയിൽ തുടക്കത്തിൽ കാറിനകത്തുള്ള തണുപ്പ് നിലനിർത്തുന്നതിനാവശ്യമായി റീ സർക്കുലേഷൻ മോഡിൽ ഇട്ടിട്ടുണ്ടെങ്കിലും കുറേ ദൂരം യാത്ര ചെയ്തു കഴിയുന്പോൾ കാറിനകത്തു ദൂഷിച്ച വായു നിറഞ്ഞുവരും. ഇതു യാത്രക്കാരെ ചെറിയ മയക്കത്തിലേക്കു തള്ളവിടും. അതിനാൽ കുറച്ചു യാത്ര കഴിയുന്പോൾ തന്നെ പുറത്തു നിന്ന് ശുദ്ധവായു കടക്കുന്ന തരത്തിൽ നോബ് നീക്കുക.

മഴക്കാലയാത്രയ്ക്കിടയിൽ വാഹനത്തിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കാതിരിക്കാൻ എസി സ്ഥിരമായി ഉപയോഗിക്കേണ്ടി വരും.

ചൂടുള്ള ദിവസങ്ങളിൽ വാഹനമോടിക്കുന്പോൾ എസി ഒരു അനുഗ്രഹമാണെങ്കിലും വാഹനത്തിനുള്ളിൽ തങ്ങിനിൽക്കുന്ന പുകമഞ്ഞു രോഗാണുക്കളും പടരാൻ ഇടയാക്കും. ശ്വാസകോശരോഗങ്ങളിലേക്കും നയിക്കാം. അതുകൊണ്ട് എസി ഉപയോഗത്തിൽ ജാഗ്രത വേണ

ശ്രദ്ധിക്കുക

∙ കാറിനുൾവശം തീർത്തും വൃത്തിയാക്കി ഒട്ടും പൊടിയില്ലാതെ വയ്ക്കണം.

∙ വാഹനത്തിന്റെ എസി കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്യുക, പരിശോധനകളും നടത്തുക.

∙ ജനൽച്ചില്ല് താഴ്ത്തിക്കൊണ്ട് എസി ഓണാക്കിവയ്ക്കരുത്. ഇത് ഇന്ധനം കൂടുതൽ ചെലവുചെയ്യാനിടയാക്കും. കൂടാതെ പുറത്തുനിന്ന് പൊടിപടലങ്ങൾ കാറിനുള്ളിലേക്ക് കടക്കാനുമിടയാക്കും. എസിയുടെ പ്രവർത്തനക്ഷമത കുറയുകയും ചെയ്യും.

∙ ചൂട് കാലാവസ്ഥയിൽ യാത്ര ചെയ്യുന്പോൾ വാഹനത്തിലെ താപനില കൂടുന്നതിനനുസരിച്ച് എസി കൂടുതലായി പ്രവർത്തിക്കേണ്ടിവരും. അങ്ങനെയുള്ള സമയത്ത് എസി ഓഫാക്കി ബ്ലോവർ ഫാൻ (Blower Fan) മാത്രമായി ഉപയോഗിക്കുക.

ഡോ. ബി. സുമാദേവി

ഇഎൻടി സർജൻ

ഇഎസ്ഐസി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ

കൊല്ലം, ആശ്രാമം

English Summary:

Car AC safety is paramount for avoiding potential health risks like carbon monoxide poisoning. Proper usage and regular maintenance of your car's air conditioning system are crucial for ensuring a safe and comfortable driving experience.

ADVERTISEMENT