ADVERTISEMENT

അധികമായാൽ അമൃതും  വിഷം എന്നാണല്ലോ. പോഷകങ്ങളാൽ സമ്പന്നമായ ചില ഭക്ഷണ പദാർത്ഥങ്ങൾ അമിത അളവിൽ ഉപയോഗിച്ചാൽ ഗുണത്തിനു പകരം ദോഷമാകും ഉണ്ടാക്കുക. നമ്മുക്ക് പരിചിതമായ സോയ, മധുര കിഴങ്ങ്, ബദാം , കറുവപ്പട്ട തുടങ്ങിയ പദാർത്ഥങ്ങൾ അമിതമായാൽ ഉള്ള പ്രശ്നങ്ങൾ മനസിലാക്കാം. 

സോയയ്ക്ക് ധാരാളം ആരോഗ്യപരമായ ഗുണങ്ങളുണ്ട്. സോയ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും സഹായിക്കും. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനിനാൽ സമൃദ്ധമാണ് സോയ . എന്നാൽ സോയയുടെ ഉപയോഗം അമിതമായാൽ സോയയിലെ ഐസോഫ്ലേവിൻ എന്നു പറയുന്ന ഫൈറ്റോ ഈസ്ട്രജൻ  നെഗറ്റീവ് ഫലമാകും നൽകുക എന്ന് ചില പഠനങ്ങൾ പറയുന്നു.

ADVERTISEMENT

സ്ത്രീകളിൽ പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം ഉണ്ടാകാൻ സാധ്യത കൂടുതലാണത്രേ . മാത്രമല്ല ഈസ്ട്രജന്റെ അളവു കൂട്ടും. ഇതു സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു. വെസ്റ്റേൺ രാജ്യങ്ങളിലാണ് സോയയുടെ ഉപയോഗം കൂടുതൽ . രാവിലെയും രാത്രിയും സോയ പാൽ കുടിച്ചാൽ തന്നെ സാധാരണയിൽ നിന്നും കൂടുതൽ  ഈസ്ട്രജൻ നമുക്ക് ലഭിക്കും.  പ്രോസസ് ചെയ്തതും ഫെർമെന്റ് ചെയ്തതുമായ സോയയുടെ ഉപയോഗം കുറയ്ക്കുക. വലപ്പോഴും സോയ ചങ്സ് അല്ലെങ്കിൽ ടോഫു കഴിക്കുന്നതു കൊണ്ടോ ദേഷമില്ല. സ്ഥിരമായി ഉള്ള ഇതിന്റെ ഉപയോഗം കുറയ്ക്കേണ്ടതാണ്. 

മധുര കിഴങ്ങ്: വൈറ്റമിൻ എ ധാരാളം അടങ്ങിയ ഒന്നാണ് മധുര കിഴങ്ങ് അഥവാ സ്വീറ്റ് പൊട്ടറ്റോ . എന്നാൽ കാലറി വളരെ കൂടുതലുമാണ്. അതുകൊണ്ട് തന്നെ ദിവസവും കഴിക്കുന്നത് ശരീര ഭാരം കൂട്ടാൻ ഇടയാക്കും. വൈറ്റമിൻ എ-യുടെ അളവ് കൂടിയാൽ തന്നെ ത്വക്കിനും നഖത്തിനുമെല്ലാം നിറവ്യത്യാസം വരാം. മഞ്ഞ അല്ലെങ്കിൽ ഓറഞ്ച് നിറം കാണാം. 

ADVERTISEMENT

ബദാം: ബദാം ഒരു നട്ട് ആയതു കൊണ്ട് തന്നെ കാലറി വളരെ കൂടുതലാണ്. നൂറ് ഗ്രാം ബദാം കഴിക്കുമ്പോൾ തന്നെ 550- 600 നു മേൽ കാലറി ലഭിക്കും. അതുപോലെ വൈറ്റമിൻ ഇ യുടെ കലവറയാണ്. 100 ഗ്രാം ബദാം കഴിക്കുമ്പോൾ തന്നെ ഏതാണ്ട് 200 മില്ലി ഗ്രാം വൈറ്റമിൻ ഇ  നമുക്ക് ലഭിക്കും. നമുക്ക് ദിവസവും 15-30 ഗ്രാമിനു ഇടയിലുള്ള അളവിൽ ബദാം മതി.

ഏതാണ് ആറ് എണ്ണം. കാലറി കൂടുതൽ ഉള്ളതിനാൽ ശരീര ഭാരം കൂടാം.  ബദാമിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ അമിതമായ അളവിൽ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്കു കാരണമാകും. ബദാമിൽ ഹൈഡ്രോ സൈനിക് എന്ന ആസിഡ് അടങ്ങിയിട്ടുണ്ട്. അളവ് കൂടുതലായാൽ ഈ ആസിഡ് വിഷമയമാവുകയും അലർജി പോലെ വന്ന് ശ്വാസതടസം അനുഭവപ്പെടാം.  ഇത് അ  ശരീരഭാരം കൂട്ടാം. അതു പോലെ വൈറ്റമിൻ ഇ അളവ് കൂടുന്നതും ദോഷകരമാണ്. 

ADVERTISEMENT

കറുവപ്പട്ട : കറുവപ്പട്ട കുറഞ്ഞ അളവിൽ കഴിക്കുന്നത് കുഴപ്പമില്ല . എന്നാൽ നമ്മുടെ നാട്ടിൽ ശരിക്കുള്ള കറുവപ്പട്ട ലഭിക്കാറില്ല. കാസിയ (Cassia) എന്ന വസ്തുവാണ് കറുവപ്പട്ട എന്ന പേരിൽ ലഭിക്കുന്നത്.  ഇതിൽ കോമാറിൻ (Cour marin) എന്ന ഘടകം കൂടുതലായി അടങ്ങിയിട്ടുണ്ട്. കറുവപ്പട്ടയിലും കോമാറിൻ അടങ്ങിയിട്ടുണ്ടെങ്കിലും അളവ് വളരെ കുറവാണ്.   കാസിയയിലെ കോമാറിൻ നമ്മളിൽ പാർശ്വ ഫലങ്ങൾ സൃഷ്ടിക്കും. കരളിനു തകരാർ വരെ ഉണ്ടാക്കാം. പ്രമേഹമുള്ളവർ ചായയിൽ മധുരത്തിനു പകരം കറുവപ്പട്ട ഇട്ടു കുടിക്കാറുണ്ട്. ഇതു അമിതമായാൽ സിനമാൽഡിഹൈഡ് എന്ന പേരുള്ള അലർജി ഉണ്ടാക്കാം.  കറുവപ്പട്ട വായ്പുണ്ണിനു കാരണമാകാറുണ്ട്. പൗഡർ രൂപത്തിൽ ആണെങ്കിൽ കാൽ മുതൽ അര ടീസ്പൂൺ വരെ ഉപയോഗിച്ചാൽ മതി.

അതിനാൽ ഏതു പദാർത്ഥവും പോഷകസമ്പന്നമാണെങ്കിലും സൂക്ഷിച്ച് മിതമായ അളവിൽ മാത്രം ഉപയോഗിക്കുക .

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. അനിത മോഹൻ

തിരുവനന്തപുരം

ADVERTISEMENT