സാലഡ് കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത് ? ഇടനേരങ്ങളിൽ ഹെൽത്തിയായി എന്തെങ്കിലുമൊന്നു കഴിക്കണമെന്നു തോന്നിയാൽ സാലഡ് തന്നെയാണ് നമ്മുടെ ചോയ്സ്... പ്രോട്ടീനും പച്ചക്കറികളും ചേർന്നൊരു സാലഡ് ട്രൈ ചെയ്താലോ?
നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ഏറെ അത്യാവശ്യമാണ് പ്രോട്ടീൻ. പേശികൾ, ഹൃദയം, തലച്ചോറ് ഇവയുടെയെല്ലാം നിർമാണപ്രവർത്തനങ്ങൾക്കും പ്രോട്ടീൻ ആവശ്യമാണ്. പ്രോട്ടീൻ ആവശ്യമായ അളവിൽ ആഹാരത്തിലൂടെ ലഭിച്ചില്ലെങ്കിൽ അത് പേശീനഷ്ടം പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാം. ആന്റി ഒാക്സിഡന്റുകളെ സമൃദ്ധമായി നൽകുന്നതാണ് പച്ചക്കറികൾ. അങ്ങനെ നോക്കുമ്പോൾ പച്ചക്കറികളും പ്രോട്ടീനും ചേരുന്ന ഈ സാലഡ് രുചിച്ചു തന്നെ യറിയണം.
വേവിച്ച ചനക്കടല (50 ഗ്രാം), ലെറ്റ്യൂസ് (50 ഗ്രാം), കുക്കുംബർ (20 ഗ്രാം), സവാള (20 ഗ്രാം), മല്ലിയില, പുതിനയില , സ്പ്രിങ് ഒനിയൻ (ആവശ്യത്തിന്) , രുചിക്കാവശ്യമായ അളവിൽ ഉപ്പ്, കുരുമുളക്... എന്നിവയാണ് ചേരുവകൾ.
കൊച്ചി ലേക്‌ഷോർ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രിഷൻ വിഭാഗത്തിൽ ഇന്റേണും ന്യൂട്രിഷനിസ്‌റ്റുമായ ആൻമേരി കെ. തോമസ് ആണ് ഈ വിഭവം നമുക്കായി തയാറാക്കുന്നത്. വിഡിയോ കാണാം.