Thursday 15 September 2022 11:47 AM IST : By ഡോ. സി. വി. അച്ചുണ്ണിവാര്യർ

ഉറക്കം ശരിയാകുന്നില്ലേ? ഇതാ ആയുർവേദത്തിലുണ്ട് ലളിത പരിഹാരങ്ങൾ

sleep87687

കോവിഡ്–19 എന്ന മഹാമാരി ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളില്‍ ആശങ്കയും ആധിയും ഭയവും വര്‍ധിച്ചുവരികയാണ്. പ്രത്യേകിച്ചും വൃദ്ധജനങ്ങളെയാണ് ഇതു കൂടുതല്‍ ബാധിച്ചുവരുന്നത്. കാരണം ഇവരിലാണ് രോഗബാധ കൂടുതല്‍ സങ്കീര്‍ണമാവുന്നത്–മരണകാരണമാവുന്നത്. അതുകൊണ്ടുതന്നെ മിക്കവരിലും ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ ബാധിച്ചുവരികയാണ്. ഉറക്കക്കുറവാണ് ഇവയില്‍ വച്ച് ഏറ്റവും പ്രധാനമായിട്ടുള്ളത് എന്നു സര്‍വേകളില്‍ നിന്നു വ്യക്തമാകുന്നു.

ആരോഗ്യപൂര്‍ണമായ ജീവിതത്തിന് ഉറക്കം ആവശ്യമായിട്ടുള്ളതാണ്. ശാരീരികവും മാനസ്സികവുമായ രോഗങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും സമഞ്ജസമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ആരോഗ്യത്തോടുകൂടിയ ജീവിതം സാധ്യമാവുകയുള്ളൂ.

ഉറക്കക്കുറവിനുള്ള ചികിത്സ

കേന്ദ്രനാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തന െെവകല്യം വാത െെവഗുണ്യം കൊണ്ടാണ് സംഭവിക്കുന്നത്. വര്‍ധിച്ച വാതത്തെ സമനിലയില്‍ കൊണ്ടുവരുന്നതിനുള്ള ചികിത്സകളാണ് ഇവിടെ ചെയ്യേണ്ടത്.

വാതശമനങ്ങളായ ഒൗഷധങ്ങളിട്ടു കാച്ചിയ എണ്ണകള്‍ കൊണ്ട് തലയിലും മേലും തേച്ച് തടവി കുളിക്കുക. (എണ്ണ തേക്കുന്ന സമയത്തു മൂര്‍ധാവിലും ഉള്ളന്‍കാലിലും ചെവിയിലും എണ്ണ തേക്കാന്‍ മറക്കരുത്.) എന്നാല്‍ ജലദോഷം, തൊണ്ടവേദന, കഫസംബന്ധമായ ഉപദ്രവങ്ങള്‍, ദഹനക്കുറവ്, വയറിളക്കം എന്നിവ ഉള്ളപ്പോള്‍ എണ്ണ തേച്ചു കുളിക്കരുത്–ഇത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും.

ബലാഗുളുച്യാദിെെതലം, അസനവില്വാദിെെതലം, ക്ഷീരബലാെെതലം, ബലാശ്വഗസാദിെെതലം തുടങ്ങിയ എണ്ണകള്‍ ഉറക്കക്കുറവിനു ഫലപ്രദമാണ്. െെവദ്യനിര്‍ദേശപ്രകാരം ഇവയിലേതെങ്കിലും ഉപയോഗിക്കാം. ഉറക്കക്കുറവ് ഉള്ളവരില്‍ െെവകുന്നേരം (ഏതാണ്ട് 5 മണിക്ക്) എണ്ണ തേച്ചു കുളിക്കുന്നതാണു നല്ല്. കഴിച്ചിരിക്കുന്ന ഭക്ഷണം ദഹിച്ചിരിക്കുന്ന സമയത്തേ എണ്ണതേച്ചു കുളിക്കാവൂ എന്നതു പ്രത്യേകം ശ്രദ്ധിക്കണം. ചെറുചൂടുള്ള വെള്ളത്തിലാണ് കുളിക്കേണ്ടത്.

ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. വയറുനിറയെ ആഹാരം കഴിക്കരുത്. രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിക്കണം. അതിനിടയ്ക്ക് വിശപ്പുണ്ടെങ്കില്‍ പഴങ്ങളോ പച്ചക്കറി സൂപ്പോ കഴിക്കുന്നതാണ് ഉത്തമം. ഉച്ചയ്ക്കുശേഷം ചായയോ കാപ്പിയോ കഴിക്കരുത്. രാത്രി ഭക്ഷണത്തില്‍ മസാലകളും അച്ചാറുകളും ഒഴിവാക്കണം. പാല്‍ക്കഞ്ഞിയാക്കുന്നതാണ് നല്ലത്. കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കേണ്ടതാണ്. ദഹനക്കുറവ് വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പഴകിയ ഭക്ഷണസാധനങ്ങള്‍, എണ്ണയില്‍ വറുത്തെടുത്ത പലഹാരങ്ങള്‍ ഉവയുടെ ഉപയോഗം പാടില്ല. പുകവലി, മദ്യപാനം ഇവ പൂര്‍ണമായും ഒഴിവാക്കണം.

ചുക്ക്, കൊത്തമല്ലി ഇവയിട്ടു തിളപ്പിച്ച വെള്ളം ദാഹമുള്ളപ്പോള്‍ കഴിക്കാം. രാത്രി 8 മണിക്കുശേഷം വെള്ളം കുടിക്കുന്നത് കുറയ്ക്കണം. രാത്രി ഭക്ഷണശേഷം 10–15 മിനിറ്റ് നടക്കുന്നതു നല്ലതാണ്. കൊതുക്, മൂട്ട, ഉറുമ്പ് എന്നിവയുണ്ടെങ്കില്‍ അതിനുള്ള പ്രതിവിധി ചെയ്യണം.

കിടക്കമുറിയില്‍ െെവകുന്നേരങ്ങളില്‍ സാമ്പ്രാണി പുകയ്ക്കുന്നത് നന്ന്. ‘അപരാജിതധൂമം’ എന്ന പേരില്‍ ഒരു പൊടി ആയുര്‍വേദഷോപ്പുകളില്‍ ലഭ്യമാണ്. ഇതു പുകയ്ക്കുന്നത് െെവറസ് രോഗങ്ങള്‍ വരാതിരിക്കാന്‍ ഫലപ്രദമാണ്.

∙ ചര്‍മത്തിനു വരള്‍ച്ച, ചൊറിച്ചില്‍ ഇവയുണ്ടെങ്കില്‍ ഏലാദിെെതലം തേച്ചു കുളിക്കുന്നത് നന്നായിരിക്കും.

∙ പ്രമേഹം, രക്താതിമര്‍ദം, വൃക്കരോഗങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ അതിനുള്ള മരുന്നുകള്‍ കൃത്യസമയത്ത് കഴിച്ചിരിക്കണം.

∙ മാനസ്സികവിഷമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അത്തരം സംഭാഷണങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണം.

∙ മനസ്സിനു സന്തോഷം നല്‍കുന്ന ടെലിവിഷന്‍ പരിപാടികള്‍ കാണുക, അത്തരം പുസ്തകങ്ങള്‍ വായിക്കുക, സംഗീതം ശ്രവിക്കുക എന്നിവയും പ്രയോജനം ചെയ്യും.

∙ മൊെെബല്‍ഫോണ്‍ ഉപയോഗം കുറയ്ക്കണം. രാത്രി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഫോണ്‍ ഒാഫ് ചെയ്യുകയോ, െെസലന്റാക്കി വയ്ക്കുകയോ ചെയ്യുന്നതു നന്ന്.

∙ ദഹനക്കുറവുണ്ടെങ്കില്‍ ഹിംഗുവചാദിചൂര്‍ണം ഒാേരാ ടീസ്പൂണ്‍–മോരിലോ ചൂടുവെള്ളത്തിലോ കലക്കി ഭക്ഷണത്തിനു മുമ്പ് സേവിക്കേണ്ടതാണ്.

∙ ശരീരവേദനകള്‍ ഉണ്ടെങ്കില്‍ അഗ്നികുമാരരസം ഗുളിക രണ്ടെണ്ണം ഇഞ്ചിനീരില്‍ ചേര്‍ത്തു സേവിക്കുന്നത് നന്നായിരിക്കും.

∙ പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം ഉണ്ടെങ്കില്‍ അതിനുള്ള മരുന്നുകള്‍ കഴിക്കേണ്ടതാണ്. ചന്ദ്രപ്രഭാഗുളിക ഒാേരാന്ന് പൊടിച്ച തേനില്‍ ചാലിച്ചോ ഭക്ഷണത്തിനു മുമ്പു സേവിക്കുന്നത് ഫലപ്രദമാണ്. (െെവദ്യനിര്‍ദേശപ്രകാരം മാത്രം.)

∙ ബഡ്റൂമില്‍ വെളിച്ചക്കൂടുതല്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം.

∙ മുറിയില്‍ അമിതമായ ചൂട്, അനുഭവപ്പെടുന്നുണ്ടെങ്കില്‍ എയര്‍ കണ്ടീഷനര്‍ കുറച്ചുനേരം ഉപയോഗിക്കാം. പക്ഷേ, ചൂട് 25 ഡിഗ്രി സെന്റീേ്രഗഡില്‍ കുറച്ച് ഉപയോഗിക്കരുത്. തണുപ്പ് കൂടുമ്പോള്‍ തരുപ്പ്, കടച്ചില്‍ എന്നിവ ഉണ്ടാകാന്‍ എളുപ്പമാണ്.

∙ ബ്രീത്തിങ് എക്സര്‍െെസസ് ചെയ്യുന്നത് മെന്റല്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കും.

∙ ഈശ്വരവിശ്വാസം മനസ്സിനു െെധര്യവും ആത്മവിശ്വാസവും ഉണ്ടാകാന്‍ സഹായിക്കും.

∙ മനസ്സിന് ഇഷ്ടപ്പെട്ടവരുമായി സംസാരിക്കുക അല്ലാത്തവരുമായി ഇടപെടാതിരിക്കുക.

∙ അവനവന് താല്‍പര്യമുള്ള വിഷയങ്ങളില്‍ ഒഴിവുസമയം വിനിയോഗിക്കുക. (ഉദാ: സംഗീതം, ചിത്രരചന, പാചകം, പച്ചക്കറികൃഷി മുതലായവ)

∙ അശ്വഗന്ധാചൂര്‍ണം അര–ഒന്ന് ടീസ്പൂണ്‍ പാലില്‍ കലക്കി കിടക്കാന്‍ നേരം സേവിക്കുക. മാനസമിത്രവടകം, ദ്രാക്ഷാദിക്വാഥ ഗുളിക എന്നവയും ഉറക്കം ലഭിക്കാന്‍ സഹായിക്കും. (െെവദ്യനിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക.)

∙ സ്വന്തം വിഷമതകള്‍ കുടുംബാംഗങ്ങളുമായി പങ്കിടുക, പരസ്പരസ്േനഹവും വിശ്വാസവും ആര്‍ജിക്കുക എന്നിവയും മനസ്സമാധാനം ഉണ്ടാകാന്‍ നല്ലതാണ്.

∙ ഭൗതികകാര്യങ്ങളില്‍ മറ്റുള്ളവരുമായി താരതമ്യം ചെയ്യല്‍, അത്യാഗ്രഹം എന്നിവ ഒഴിവാക്കുക. കടം വാങ്ങാതിരിക്കുക, ഉള്ളതുകൊണ്ടു സംതൃപ്തി നേടുക.

∙ ബ്രഹ്മചര്യം അനുഷ്ഠിക്കുക, ഭൗതികസുഖങ്ങളില്‍ ആസക്തിയില്ലാതിരിക്കുക, അവനവന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ആത്മാര്‍ഥമായി ചെയ്യാന്‍ ശ്രമിക്കുക–ഇവയെല്ലാം നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

ഡോ. സി.വി. അച്ചുണ്ണിവാര്യര്‍

റിട്ട. കണ്‍സല്‍റ്റന്റ് ഫിസിഷന്‍

കോട്ടയ്ക്കല്‍ ആര്യ െെവദ്യശാല

Tags:
  • Manorama Arogyam