Saturday 23 October 2021 02:58 PM IST : By സ്വന്തം ലേഖകൻ

വെറുമൊരു മുഴയായിരുന്നു, അത് ചെന്നെത്തി നിന്നത് എട്ട് കീമോയില്‍! പക്ഷേ ഞാന്‍ തളര്‍ന്നില്ല; സ്തനാര്‍ബുദത്തെ അതിജീവിച്ച ടീച്ചറുടെ കഥ

breast-cancer-12

കാന്‍സറിനോട് പോരാടി ജയിച്ചവരെല്ലാം വഴിവിളക്കുകളാണ്, എല്ലാ വേദനകളേയും അതിജീവിക്കാനാകുമെന്ന സന്ദേശത്തിന് ഉടമകളാണ്. കാന്‍സറെന്നാല്‍ മരണമെന്ന് വിധിയെഴുതിയിരുന്ന പോയ കാലത്തില്‍ നിന്നും ഏറെ നാം മുന്നോട്ടു പോയിരിക്കുന്നു. വേദനകളെ കരുത്താക്കി ജീവിതവഴിയില്‍ തിരിച്ചെത്തിയ ഒത്തിരി പോരാളികള്‍ നമുക്ക് മുന്നിലുണ്ട്. അവരില്‍ ഒരാള്‍  ആ അതിജീവന കഥ നമ്മോട് പറയാനെത്തുകയാണ്. 

സ്തനാര്‍ബുദത്തെ അതിജീവിച്ച റാണി എന്ന അധ്യാപികയാണ് കൂട്ടത്തില്‍ ഏറ്റവും ഹൃദ്യമായ കഥ പറയുന്നത്. കുടുംബത്തില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം പിടിപ്പെട്ടപ്പോള്‍ തന്നെ ഈ രോഗത്തെ ഗൗരവകരമായി നിരീക്ഷിച്ചു തുടങ്ങിയെന്ന് റാണി പറയുന്നു. ലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ കരുതല്‍ എടുത്തുവെന്നും റാണി പറയുന്നു. ശരീരത്തില്‍ പ്രത്യക്ഷപ്പെട്ട മുഴ നീക്കം ചെയ്യാനുള്ള സര്‍ജറിയും, കീമോ തെറപ്പിയുമൊക്കെ സമചിത്തതയോടെയും ക്ഷമയോടെയും നേരിട്ടു. കീമോ തനിക്ക് നല്‍കുന്ന ബോധ്യമുണ്ടായിരുന്നുവെന്നും റാണി പറയുന്നു. എട്ട് കീമോ തെറപ്പിക്ക് തനിക്ക് വിധേയയാകേണ്ടി വന്നു. അതൊന്നും തന്റെ അധ്യാപനവൃത്തിയെ ബാധിച്ചിരുന്നില്ലെന്നും റാണി ഓര്‍ക്കുന്നു. 

വിഡിയോ കാണാം;

Tags:
  • Manorama Arogyam
  • Health Tips