കുട്ടിക്കാലം മുതലേ അമിതശരീരഭാരത്തോടൊപ്പം ജീവിച്ചയാളാണ് ഡോ. ബവിൻ ബാലകൃഷ്ണൻ. അമിതവണ്ണത്താൽ വലഞ്ഞ ശരീരം ബിപി കൂട്ടിയും ഹൃദയമിടിപ്പു താളം തെറ്റിച്ചും രക്തത്തിലെ ഷുഗർ നിരക്ക് ഉയർത്തിയും പ്രതിഷേധമറിയിച്ചുകൊണ്ടിരുന്നു. പക്ഷേ, ഗൈനക്കോളജിസ്റ്റും വന്ധ്യതാചികിത്സാ വിദഗ്ധനും ഒക്കെയായി, രോഗികൾക്കു പ്രിയങ്കരനായി അവരോടൊപ്പം സമയം ചെലവിടുന്നതിനിടയിൽ ഇതൊന്നും ഡോക്ടർ ഗൗനിച്ചില്ല. 120 കിലോയിൽ നിന്നും 137 ലേക്കും 147 ലേക്കും ശരീരഭാരം കുതിച്ചുയർന്നു.
ഒടുവിൽ 42 വയസ്സിൽ ഒരു ദിവസം ഫ്ളൈറ്റിൽ യാത്ര ചെയ്യുമ്പോൾ ഹൃദയമിടിപ്പ് പടപടപടാ എന്നു കുതിച്ചുയർന്നു. അപ്പോൾ ശരീരഭാരം 137 കിലോയാണ്. 2018 ൽ, 47–ാം വയസ്സിൽ പ്രമേഹം വന്നു. മരുന്നു തുടങ്ങേണ്ടി വന്നു. അന്നു 144 കിലോയുണ്ട്. പ്രമേഹം വന്നതോടെ ഭക്ഷണകാര്യത്തിലൊക്കെ ചെറിയ നിയന്ത്രണം കൊണ്ടുവന്നു. ചോറിൽ നിന്നും ചപ്പാത്തിയിലേക്കു മാറി. പക്ഷേ, ഭാരം കുറഞ്ഞില്ല. .
ആ സമയത്താണ് മുംബൈയിൽ വച്ച് ചില ഡയറ്റീഷന്മാരെ കാണുന്നത്. അവരുടെ ഒരു പ്രത്യേക നിർദേശമാണ് വണ്ണം കുറയ്ക്കലിന് ഏറ്റവും സഹായകമായത്...
വണ്ണം കുറയ്ക്കലിന് സഹായകരമായ ആ നിർദേശത്തെക്കുറിച്ചും തനിയെ ചിട്ടപ്പെടുത്തിയ ഡയറ്റിനെ കുറിച്ചും വിശദമായി അറിയാൻ മനോരമ ആരോഗ്യം സെപ്റ്റംബർ ലക്കം വായിക്കൂ...