ഇരുപത്തിയൊന്നു വർഷങ്ങൾക്കു ശേഷം സ്ത്രീ ഉടലിൽ നിന്നു മോചനം നേടിയ പ്രവീണിനു തന്റെ സ്വപ്നങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ഉണ്ടായിരുന്നു. ബോഡി ബിൽഡിങ് രംഗത്തു സജീവമാവുക. ഇന്ത്യയിലെ തന്നെ ആദ്യ ട്രാൻസ്ജെൻഡർ ബോഡി ബിൽഡറായ ആര്യൻ പാഷയെപ്പോലെ ആവുക.
സ്വന്തം അസ്തിത്വത്തെ തിരിച്ചറിഞ്ഞതിനെ ഉൾക്കൊള്ളാതെ പരിഹസിച്ചവരുെട മുന്നിൽ ലക്ഷ്യം നേടാനുള്ള പ്രധാന കടമ്പ പ്രവീൺ ഇപ്പോൾ വിജയകരമായി കടന്നുകഴിഞ്ഞിരിക്കുന്നു. മിസ്റ്റർ തൃശൂർ മത്സരത്തിൽ ട്രാൻസ്ജെൻഡർ കാറ്റഗറിയിൽ ജേതാവായിരിക്കുന്നു. ഈ വിജയം സ്വന്തമാക്കുക പ്രവീണിന് അത്ര എളുപ്പമായിരുന്നില്ല. തിരസ്കാരങ്ങളും അവഗണനയും ധാരാളം നേരിടേണ്ടി വന്നു. ഹോർമോൺ ട്രീറ്റ്മെന്റിന്റെയും സെക്സ് റീഅസെയിൻമെന്റ് സർജറിയുെടയും ബുദ്ധിമുട്ടുകൾ എല്ലാം നേരിട്ടു..അമ്മയുെട പിന്തുണയായിരുന്നു പ്രവീണിന്റെ ഏറ്റവും വലിയ ശക്തി.
പ്രവീണിന്റെ ആ യാത്രയെ കുറിച്ച വിശദമായി അറിയാൻ മനോരമ ആരോഗ്യം ഒാഗസ്റ്റ് ലക്കം വായിക്കൂ...