Wednesday 08 December 2021 04:45 PM IST : By സ്വന്തം ലേഖകൻ

കയ്യിൽ കിട്ടുന്നത് പോലും വലിച്ചെറിയുന്ന കട്ടക്കലിപ്പ്! ദേഷ്യം സ്വയം നിയന്ത്രിക്കാൻ 10 പൊടിക്കൈകൾ

angry

ദേഷ്യം നല്ലതല്ല എന്ന് എല്ലാവർക്കും അറിയാം. അത് അവനവനു തന്നെയല്ല നിങ്ങളുെട േദഷ്യവലയത്തിൽപ്പെടുന്നവർക്കും േദാഷം െചയ്യും. പലവിധ ശാരീരിക അസുഖങ്ങൾക്കും മാനസികസംഘർഷങ്ങൾക്കും ഇത് വഴിയൊരുക്കും.

എന്താണ് ദേഷ്യം? നമ്മുെട പ്രതീക്ഷകൾ േപാലെ കാര്യങ്ങൾ – സംഭവങ്ങൾ, മറ്റുള്ളവരുെട െപരുമാറ്റം– നടക്കാതെ വരുമ്പോൾ ഉണ്ടാകുന്ന അനാരോഗ്യകരമായ ഒരു വൈകാരിക പ്രതികരണമാണ് ദേഷ്യം. ദേഷ്യം വരുമ്പോൾ വ്യക്തികളിൽ സംഭവിക്കുന്ന ജൈവപരമായ മാറ്റങ്ങൾ ഏകദേശം ഒരുപോെലയാണെങ്കിലും ദേഷ്യം എങ്ങനെ പ്രകടമാകുന്നുവെന്നത് ആ വ്യക്തിയുെട പാരമ്പര്യം, വളർന്നുവന്ന സാഹചര്യം, ശാരീരികവും മാനസികവുമായ അവസ്ഥ, വ്യക്തിത്വവിശേഷങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും.

നമ്മുെട സാമൂഹികാന്തരീക്ഷം പുരുഷന്മാരുടെ േദഷ്യപ്രകടനം അവർക്ക് അവകാശപ്പെട്ടതാണ് എന്ന തരത്തിലാണ്. സ്ത്രീ ദേഷ്യപ്പെട്ടാൽ അവൾ അംഹഭാവിയോ പ്രശ്നക്കാരിയോ ആയി മുദ്രകുത്തപ്പെടും. പക്ഷേ വീട്ടിലും ഒാഫിസിലുമായി ഡബിൾ റോൾ െചയ്യുന്ന സ്ത്രീ കൂടുതൽ സമ്മർദത്തിലാകുകയും കൂടുതൽ അവഗണനകൾക്കും വിവേചനങ്ങൾക്കും വിധേയയാകുകയും െചയ്യും. ഇത് കൂടാതെ സ്ത്രീയുെട ശാരീരിക വിശേഷതകളും. സ്ത്രീകളിൽ കണ്ടുവരുന്ന വ്യക്തിത്വവിശേഷണങ്ങളും (ഉദാ: ബോർഡർലൈൻ പഴ്സനാലിറ്റി ഡിസോർഡർ) അവരെ കൂടുതൽ ദേഷ്യപ്രകടനങ്ങളിലേക്കു നയിക്കാം

ദേഷ്യം പതിവിൽ കൂടുതൽ ഉച്ചത്തിലുള്ള ശബ്ദമായും യുക്തിരഹിതമായ സംസാരമായും ശാരീരികചലനങ്ങളായും കാണാം. ചിലർ കയ്യിൽ കിട്ടുന്നതും കാണുന്നതും ഒക്കെ വലിച്ചെറിയും. എറിഞ്ഞുടയ്ക്കുകയും െചയ്യും. ചിലപ്പോഴൊക്കെ മറ്റുള്ളവരെ അല്ലെങ്കിൽ സ്വയം ഉപദ്രവിക്കുകയും െചയ്യും.

സ്വയം നിയന്ത്രിക്കാം

ദേഷ്യം സ്വയം നിയന്ത്രിക്കാനുള്ള ചില മാർഗങ്ങളിതാ :

∙േദഷ്യം വരുമ്പോൾ ആ വിഷയത്തിൽ നിന്ന് മനസ്സിന്റെ ശ്രദ്ധ തിരിച്ചുവിടുക.

∙എനിക്കു ദേഷ്യപ്പെടാതിരിക്കാൻ കഴിയും എന്ന് സ്വയം ചിന്തിക്കുക. അങ്ങനെ േബാധ്യപ്പെടുത്താൻ ശ്രമിക്കുക. ∙ദീർഘശ്വാസം േപാലുള്ള റിലാക്സേഷൻ െടക്നിക്കുകൾ പരിശീലിക്കുക.

∙നിങ്ങളുെട വികാരങ്ങൾ മനസ്സിലാക്കാനും നിയന്ത്രിക്കാനും ശ്രമിക്കുക. അതുപോെല മറ്റുള്ളവരുെട വികാരങ്ങളും മനസ്സിലാക്കുക.

∙എന്തെങ്കിലും വിഷയങ്ങളിൽ സ്വയം എടുത്തുചാടി തീരുമാനമെടുക്കാതിരിക്കുക. സമയം എടുത്ത് ആലോചിക്കുക. അല്ലെങ്കിൽ മറ്റുള്ളവരെ കേൾക്കാൻ ശ്രമിക്കുക.

∙നിങ്ങളുെട ചിന്തകളെ മറ്റുള്ളവരുമായി പങ്കുവയ്ക്കുക. അടുത്ത സുഹൃത്തുക്കളോട് തുറന്നു സംസാരിക്കുക.

∙സ്വന്തം നിലപാടുകളിൽ, തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുക. ബന്ധങ്ങൾക്ക് അതിർവരമ്പ് വയ്ക്കുക.

∙ദേഷ്യം വരുത്തുന്ന സാഹചര്യങ്ങളിൽ ഹ്യൂമർ ഉപയോഗിക്കുക

∙സമ്മർദം കൈകാര്യം െചയ്യാൻ പഠിക്കുക. സ്വയം കഴിയുന്നില്ലെങ്കിൽ പ്രൊഫഷനൽ സഹായം േതടുക.

മറ്റുള്ളവരാണ് േദഷ്യത്തിനു കാരണം എന്നു പറയരുത്. ദേഷ്യത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക.

Courtesy;

േഡാ. െക. എസ്. പ്രഭാവതി
പ്രഫ & െഹഡ്, സൈക്യാട്രി വിഭാഗം
ഗവ. മെഡിക്കൽ േകാളജ്, േകാഴിക്കോട്
prabhavathyks@gmail.com