അസ്ഥിബലത്തിന് കാത്സ്യത്തിനൊപ്പം വേണം ഫോസ്ഫറസും: കഴിക്കാം ഈ ഭക്ഷണങ്ങൾ

Mail This Article
അസ്ഥികളുടെ വളർച്ചയ്ക്കും പരിപാലനത്തിനും കാൽസ്യം പോലെ തന്നെ ഫോസ്ഫറസും പ്രധാനമാണ്. പുതിയ ഗവേഷണങ്ങൾ കാണിക്കുന്നത് കാൽസ്യത്തിന് അതിന്റെ അസ്ഥികളെ ശക്തിപ്പെടുത്തുന്ന ഗുണങ്ങൾ വർധിപ്പിക്കുന്നതിന് ഫോസ്ഫറസ് ആവശ്യമാണെന്നും, ആവശ്യത്തിന് ഫോസ്ഫറസ് ഇല്ലാതെ ധാരാളം കാൽസ്യം സപ്ലിമെന്റുകൾ കഴിക്കുന്നത് പ്രയോജനകരമല്ല എന്നുമാണ്. അസ്ഥികളുടെ ആരോഗ്യത്തിന് ഈ രണ്ട് മൂലകങ്ങളും ഒരുപോലെ ആവശ്യമാണ്.
മാംസം, കോഴിയിറച്ചി, മത്സ്യം, പരിപ്പ്, ബീൻസ്, പാലുൽപ്പന്നങ്ങൾ, ശതാവരി, ബീറ്റ്റൂട്ട്, ബ്രോക്കോളി, സെലറി, കൂൺ, ഉള്ളി, കുരുമുളക്, മുള്ളങ്കി, തക്കാളി എന്നിവയിൽ ഫോസ്ഫോറസിന്റെ അംശം നന്നായി അടങ്ങിയിരിക്കുന്നു.
അസ്ഥി ബലത്തിന് കാൽസ്യം ഫോസ്ഫേറ്റും പ്രധാനഘടകമാണ്.
കാൽസ്യം ഫോസ്ഫേറ്റ് എന്നാൽ കാൽസ്യവും ഫോസ്ഫറസും അടങ്ങിയ ഒരു സംയുക്തമാണ്. ഇത് പ്രകൃതിദത്തമായി ലഭ്യമാകുന്ന ഒരു ധാതുവാണ്. ഈ ധാതുക്കളുടെ അപര്യാപ്തതയുണ്ടെങ്കിൽ വിദഗ്ധനിർദേശപ്രകാരം ഇതിന്റെ സപ്ലിമെന്റുകൾ കഴിക്കാവുന്നതാണ്.
തയാറാക്കിയത്
മഞ്ജു ജോർജ് , ചീഫ് ഡയറ്റീഷൻ
വിപിഎസ് , ലേക്‌ഷോർ ഹോസ്പിറ്റൽ, കൊച്ചി