Monday 18 December 2023 05:29 PM IST

ചതുരപ്പുളി കൊണ്ടു തയാറാക്കാം പോഷകപ്രദമായ ഒരു കിടിലന്‍ സൂപ്പ്...

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

star32432 ഇന്‍സെറ്റില്‍ അഞ്‍ജലി എ. കുമാർ

സോഡാപ്പുളി , വൈരപ്പുളി , ചതുരപ്പുളി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന സ്‌റ്റാർ ഫ്രൂട്ട് കേരളത്തിൽ സമൃദ്ധമായി വളരുന്ന പഴ വർഗമാണ്. . വൈറ്റമിൻ സി , പൊട്ടാസ്യം , ആന്റി ഒാക്സിഡന്റുകൾ, നാരുകൾ എന്നിവ അടങ്ങിയതാണ് സ്‌റ്റാർ ഫ്രൂട്ട്. കാൽസ്യം , ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം എന്നീ ധാതു ലവണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഏറെ പോഷകഗുണങ്ങളുള്ള സ്‌റ്റാർ ഫ്രൂട്ട് കൊണ്ടു രുചികരമായി സൂപ്പ് തയാറാക്കാം.

ഈ സൂപ്പിന്റെ പാചകക്കുറിപ്പ് തയാറാക്കിയത് കൊച്ചി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ് വിഭാഗത്തിലെ ഇന്റേൺ ആയ അഞ്‍ജലി എ. കുമാർ ആണ്.

ചേരുവകൾ

എണ്ണ – ഒരു ടേബിൾ സ്പൂൺ

വെളുത്തുള്ളി – ഒരെണ്ണം

ഗ്രാംപൂ – രണ്ടെണ്ണം

സ്‌റ്റാർ ഫ്രൂട്ട് അരിഞ്ഞത് – രണ്ടെണ്ണം

സെലറി – രണ്ടു തണ്ട് അരിഞ്ഞത്

ഫിഷ് സോസ് –രണ്ടു ടേബിൾ സ്പൂൺ

പഞ്ചസാര –രണ്ടു ടേബിൾ സ്പൂൺ

തക്കാളി അരിഞ്ഞത് – ഒന്ന്

പച്ച ഉള്ളിയുടെ തണ്ടുകൾ അരിഞ്ഞത് – രണ്ട്

പച്ചമുളക് അരിഞ്ഞത് – രണ്ട്

തയാറാക്കുന്ന വിധം

സൂപ്പ് തയാറാക്കുന്നതിനുള്ള പാത്രം / തവ ചൂടാക്കുക. തവ ചൂടാകുമ്പോൾ, എണ്ണ, വെളുത്തുള്ളി എന്നിവ ചേർത്ത് അ‍ഞ്ചു മിനിറ്റു വഴറ്റുക, തുടർന്ന് വെള്ളം ചേർക്കുക, വെള്ളം കുമിളയാകുന്നതു വരെ വരെ വേവിക്കുക. തിളച്ച വെള്ളത്തിൽ സ്റ്റാർ ഫ്രൂട്ട്, സെലറി എന്നിവ ചേർത്തു വേവിക്കുക. ഫിഷ് സോസ്, പഞ്ചസാര എന്നിവ ഉപയോഗിച്ച് ഇത് താളിക്കുക. തുടർന്ന് നന്നായി ഇളക്കിയോജിപ്പിക്കുക. ഇനി തക്കാളി കൂടി ചേർക്കാം. വീണ്ടും ഇളക്കുക. വിളമ്പുന്നതിനു മുൻപ് പച്ചമുളക് ചേർക്കാം. രുചികരവും ആരോഗ്യദായകവുമായ സ്‌റ്റാർ ഫ്രൂട്ട് സൂപ്പ് തയാർ.

Tags:
  • Manorama Arogyam