ADVERTISEMENT

വൈകുന്നേരങ്ങളിൽ ചായയ്ക്കോ കാപ്പിക്കോ ഒപ്പം ഒരു സ്നാക്ക് കൂടി കഴിക്കണം എന്ന് ആഗ്രഹിക്കുന്നവരാണു നാം. അത് ഒരു ഹെൽത്തി സ്നാക്ക് ആയാൽ ഏറെ നല്ലത്. കാബേജ് കൊണ്ടുള്ള സ്നാക്കുകൾ നമുക്ക് അത്ര പരിചിതമല്ല. കാബേജ് വളരെ കാലറി കുറവുള്ള ഒരു ലീഫി വെജിറ്റബിൾ ആണ്. നമുക്ക് ഒരു സ്‌റ്റീംഡ് കാബേജ് റോൾ തയാറാക്കാം.

പ്രോട്ടീൻ സമ്പുഷ്ടമായ ചിക്കൻ സ്‌റ്റഫ് ചെയ്യുന്ന ഈ സ്നാക്ക് തയാറാക്കുന്നതിനു വളരെ കുറഞ്ഞ അളവിൽ മാത്രമേ എണ്ണ ചേർക്കുന്നുള്ളൂ. അതിനാൽ വെയ്റ്റ് ലോസ് ചെയ്യുന്നവർക്ക് ഇത് ഉത്തമമായ ഒരു വിഭവമാണ്. വെജിറ്റേറിയൻ ആഹാരം കഴിക്കുന്നവരാണെങ്കിൽ ചിക്കനു പകരം സോയയോ മറ്റു പച്ചക്കറികളോ ചേർത്തു സ്‌റ്റഫിങ് തയാറാക്കാവുന്നതാണ്.

ADVERTISEMENT

കുട്ടികൾക്ക് ഡീപ് ഫ്രൈ ചെയ്ത സ്നാക്കുകൾ നൽകുന്നതിനേക്കാൾ കൂടുതൽ ആരോഗ്യകരമായിരിക്കും ഇത്തരം ഹെൽത്തി സ്‌റ്റീംഡ് സ്നാക്കുകൾ.

എറണാകുളത്തെ ഡോ. മുംതാസ് ഖാലിദ് ഇസ്മയിൽ ക്ലിനിക്കിലെ സീനിയർ ന്യൂട്രിഷനിസ്‌റ്റായ നിസ്സി സിറിൽ ആണ് ഈ വിഭവം നമുക്കായി തയാറാക്കുന്നത്. വിഡിയോ കാണാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT