Thursday 17 February 2022 01:42 PM IST

നിറവയറുമായി യാത്ര നല്ലതോ? ബേബി മൂണിന് ഒരുങ്ങും മുമ്പ് ഗർഭിണികൾ എന്തൊക്കെ ശ്രദ്ധിക്കണം

Sruthy Sreekumar

Sub Editor, Manorama Arogyam

baby-moon

എന്റെ പേഷ്യൻസിൽ ധാരാളം പേർ ബേബിമൂൺ യാത്രകൾക്കു പോയിട്ടുണ്ട്. ഗർഭിണികൾ യാത്ര പോകാമോ എന്ന് ചോദിക്കാറുണ്ട്. രണ്ടാം ട്രൈമസ്റ്റർ ആണെങ്കിൽ, അവർക്കു അതുവരെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ, ലോ റിസ്ക് പ്രഗ്‌നൻസിയാണെങ്കിൽ യാത്ര പോകാൻ അനുവാദം നൽകാറുണ്ട്. റിസ്ക് ഉണ്ടെങ്കിൽ അതു അവരോട് തുറന്നു പറയും. യാത്ര പോകുന്ന സ്ഥലത്തെ കുറിച്ച് ചോദിക്കാറുണ്ട്. പോകുന്ന സ്ഥലത്ത് മെഡിക്കൽ സഹായം ലഭ്യമാണോ എന്ന വിവരം അന്വേഷിക്കാൻ പറയും.

വിദേശത്തേക്കാണ് യാത്രയെങ്കിൽ മെഡിക്കൽ ഇൻഷുറൻസ് എടുക്കാനും എയർപോർട്ടിലും മറ്റും ഗർഭിണിയാണ് എന്ന വിവരം ഡിക്ലയർ െചയ്യാനും നിർദേശിക്കാറുണ്ട്. എവിടെ പോകുകയാണെങ്കിലും മരുന്നുകളും മെഡിക്കൽ റെക്കോർഡുകളും കൂടെ കരുതണം. മോഷൻ സിക്നസ് ഉള്ള ഗർഭിണിയാണെങ്കിൽ യാത്രയ്ക്കു അരമണിക്കൂർ മുൻപ് അതൊഴിവാക്കാനുള്ള മരുന്നു കഴിക്കാം. നന്നായി വെള്ളം കുടിക്കണം. ഡീപ് വെയിൻ ത്രോംബോസിസ് പ്രശ്നമുള്ളവർക്ക് സ്റ്റോക്കിങ്ങുകൾ ധരിക്കാം. ഇത്തരം യാത്രകൾ ഗർഭിണികൾക്ക് ഒരു റിലാക്സേഷൻ ആണ്. വലിയ ദൂരത്തേക്കു തന്നെ യാത്ര പോകണമെന്നില്ല. വീടിനു അടുത്ത സ്ഥലങ്ങളിലേക്കാണെങ്കിലും മതി.

കടപ്പാട്:

ഡോ. വിജയലക്ഷ്മി പിള്ള

വിജയലക്ഷ്മി മെഡിക്കൽ സെന്റർ,

എറണാകുളം