Friday 14 April 2023 06:21 PM IST : By ഡോ. ഫോബിൻ വർഗീസ്

പ്രസവശേഷം വയറു കുറയ്ക്കാൻ മോമ്മി മേക്ക് ഒാവർ, കൊഴുപ്പുനീക്കി ശരീരവടിവു നേടാൻ ലൈപ്പോസക്ഷൻ...

fat454545 ഡോ. ഫോബിൻ വർഗീസ്, പ്ലാസ്റ്റിക് സർജറി വിഭാഗം, അസി. പ്രഫസർ ഗവ. മെഡി. കോളജ്, കോട്ടയം

ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പു നീക്കി ശരീരവടിവും രൂപഭംഗിയും മെച്ചപ്പെടുത്താൻ അഗ്രഹിക്കാത്തവർ ഇന്നു ചുരുക്കമാണ്. എന്നാൽ ആളുകൾ കൊഴുപ്പു കുറയ്ക്കുന്നതിനെ ഭാരം കുറയ്ക്കുന്നതുമായി കൂട്ടി വായിച്ച് ആശയക്കുഴപ്പത്തിലാകാറുണ്ട്. യഥാർഥത്തിൽ അമിതഭാരം കുറയ്ക്കുന്നതിനുള്ള ചികിത്സകളല്ല ഇവയൊന്നും തന്നെ. വ്യായാമത്തിലൂടെയോ ഡയറ്റിലൂടെയോ അമിതഭാരം കുറയ്ക്കാൻ സാധിക്കാത്തവർക്കു ശരീരാകൃതിയും രൂപഭംഗിയും മെച്ചപ്പെടുത്താനും ചില പ്രത്യേകഭാഗങ്ങളിലെ കൊഴുപ്പടിയൽ എളുപ്പം കുറയ്ക്കാനുമാണ് പ്രധാനമായും ഈ ചികിത്സകൾ ഉപയോഗിക്കുന്നത്.

കൊഴുപ്പു കുറയ്ക്കാനുള്ള ചികിത്സയ്ക്കു വിധേയയായ ഒരു നടി മരണപ്പെട്ട വാർത്ത നാമെല്ലാം വായിച്ചതാണ്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ചികിത്സ ആരംഭിക്കുന്നതിനു മുൻപേ രോഗിയും ഡോക്ടറുമായി ചില കാര്യങ്ങൾ തുറന്നു സംസാരിക്കേണ്ടതുണ്ട്. ആളുടെ രോഗാവസ്ഥ, മരുന്നുകളോടുള്ള അലർജി, എന്തെങ്കിലും ചികിത്സ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ കഴിക്കുന്ന മരുന്നുകൾ, വൈറ്റമിനുകൾ, പച്ചമരുന്നുകൾ, മദ്യം, പുകയില, ലഹരിമരുന്ന് ഉപയോഗം, മുൻപ് എന്തെങ്കിലും ശസ്ത്രക്രിയയ്ക്കു വിധേയരായിട്ടുണ്ടോ എന്നിവയെക്കുറിച്ചെല്ലാം അറിയേണ്ടതു പ്രധാനമാണ്.

പലപ്പോഴും വടിവൊത്ത ശരീരമുള്ള ഒരു സെലിബ്രിറ്റിയെയോ മോഡലിനെയോ മനസ്സിൽ കണ്ട് അതുപോലെയാകണം എന്ന സ്വപ്നവുമായാകും ആളുകൾ വരിക. പക്ഷേ, ഒാരോരുത്തരുടെയും ശരീരപ്രകൃതം വ്യത്യസ്തമായതിനാൽ ഇത്തരം സ്വപ്നങ്ങൾക്കു വേണ്ടിയുള്ള ശ്രമം വിജയിക്കണമെന്നില്ല. ചികിത്സയ്ക്കു മുൻപുള്ള ചിത്രമെടുത്ത് കംപ്യൂട്ടർ ആപ്ലിക്കേഷനുകൾ വഴി ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ഏകദേശ രൂപം ചിത്രീകരിച്ചു നോക്കുന്നതു നല്ലതാണ്. യാഥാർഥ്യബോധത്താടെ ചികിത്സ തുട ങ്ങാൻ ഇതു സഹായിക്കും.

ലൈപ്പോസക്‌ഷൻ

ഏറെ പ്രചാരത്തിലുള്ളതും വർഷങ്ങളായി ഉപയോഗിക്കുന്നതുമായ സൗന്ദര്യ ശസ്ത്രക്രിയയാണ് ലൈപ്പോസക്‌ഷൻ. ലൈപെക്ടമി അഥവാ ലൈപ്പോപ്ലാസസ്റ്റി എന്നും ഇത് അറിയപ്പെടുന്നു. വ്യായാമം കൊണ്ടോ ഡയറ്റിങ് കൊണ്ടോ കുറയ്ക്കാൻ പറ്റാത്ത, വയർ, കൈകൾ, സ്തനങ്ങൾ, പിൻഭാഗം, താടി, ഇടുപ്പ്, കാലുകൾ, കഴുത്ത്, തുടകൾ എന്നിവിടങ്ങളിലെ കൊഴുപ്പ് നീക്കാൻ ഫലപ്രദവും സുരക്ഷിതവുമാണിത്. വൻതോതി ൽ അമിതമായ ഭാരമടിഞ്ഞതു നീക്കുക മാത്രമല്ല ശരീരത്തിന്റെ അഴകളവുകൾ മിനുക്കിയെടുക്കാനും സഹായിക്കുന്നു. എന്നാൽ ലൈപ്പോസക്‌ഷൻ വഴി തൂങ്ങിയ ചർമം നീക്കാനാകില്ല. കൊഴുപ്പേ നീക്കാനാകൂ.

ലൈപ്പോസക്‌ഷന്റെ ഒരു അപകടസാധ്യത, അനസ്തീസിയ നൽകുമ്പോ ൾ സംഭവിക്കാവുന്ന അപകടങ്ങളാണ്. കൂടാതെ, ചർമത്തിന്റെ സ്പർശനശേഷിയിൽ വ്യത്യാസം വരിക, ചർമത്തിന്റെ ഉള്ളിലേക്കുള്ള ഘടനകളിൽ നാശം സംഭവിക്കുക, അണുബാധകൾ, കൃത്യമല്ലാത്ത അരികുകൾ, പിഗ്മെന്റേഷൻ ഒ രേപോലെയല്ലാതെ വരിക, തുടർച്ചയായി നീർക്കെട്ട്, മുറിവുണങ്ങാൻ താമസം വരിക, അയഞ്ഞ ചർമം തുടങ്ങി കാലിലെ വലിയ സിരകളിൽ രക്തതടസ്സമുണ്ടാകുന്ന ഡീപ് വെയിൻ ത്രോംബോസിസ്, ഹൃദയÐശ്വാസകോശ സംബന്ധമായ സങ്കീർണതകൾ എന്നിവ വരെ സംഭവിക്കാം. അൾട്രാസൗണ്ട് അസിസ്റ്റഡ് ലൈപ്പോസക്‌ഷനിൽ അൾട്രാസൗണ്ട് രശ്മികളേറ്റുള്ള പൊള്ളലിനും സാധ്യതയുണ്ട്.

ലൈപ്പോസക്‌ഷനു മുൻപായി പുകവലി നിർത്തുകയും ആസ്പിരിൻ പോ ലെ രക്തം കട്ടപിടിക്കുന്നതു തടയുന്ന മരുന്നുകൾ താൽക്കാലികമായി ഒഴിവാക്കുകയും വേണം. ചില പച്ചിലമരുന്നുകളും വേദനാസംഹാരികളും രക്തസ്രാവ സാധ്യത വർധിപ്പിക്കുന്നതിനാൽ ഒ ഴിവാക്കുക. ഹോർമോൺ മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ തൽക്കാലത്തേക്കു നിർത്തണം. അംഗീകൃതമായ കേന്ദ്രത്തിലോ ആശുപത്രിയിലോ മാത്രം ലൈപ്പോസക്‌ഷൻ നടത്തുക വഴി അപകടസാധ്യത കുറയ്ക്കാം. സർജറി സമയത്തും ശേഷമുള്ള ആശുപത്രിവാസ സമയത്തും ആരെങ്കിലും കൂടെയുണ്ടാകണം.

മയക്കിയിട്ടാണ് ശസ്ത്രക്രിയ നടത്തുന്നത്. കൊഴുപ്പു നീക്കേണ്ട ഭാഗത്തു മാത്രമായി ലോക്കൽ അനസ്തീസിയയോ, മുഴുവനായി മയക്കുന്ന ജനറൽ അനസ്തീസിയയോ നൽകാം. ഏതാണ് അനുയോജ്യമെന്നു ഡോക്ടർ നിർദേശിക്കും. ഉദരഭാഗത്തെയും സ്തനഭാഗത്തെയും കൊഴുപ്പു നീക്കുന്ന സർജറിക്ക് ജനറൽ അനസ്തീസിയയാവും നല്ലത്. വളരെ ചെറിയ മുറിവുകളിലൂടെയാണ് ലൈപ്പോസക്‌ഷൻ ചെയ്യാറുള്ളത്.കൊഴുപ്പു നീക്കേണ്ടുന്ന ഭാഗത്ത് ടൂമിസന്റ് സൊല്യുഷൻ എന്ന നേർപ്പിച്ച മരപ്പിക്കുന്ന ദ്രവങ്ങൾ നിറയ്ക്കുന്നു. ഇതു ലൈപ്പോസക്‌ഷൻ വേദന കുറഞ്ഞതാക്കാനും രക്തസ്രാവം കുറയ്ക്കാനും എളുപ്പം കൊഴുപ്പു നീക്കാനും ഒക്കെ സഹായിക്കുന്നു.

പലവിധത്തിൽ ചെയ്യാം

ലൈപ്പോസക്‌ഷൻ തന്നെ പല തരത്തിലുണ്ട്.

സക്‌ഷൻ അസിസ്റ്റഡ് ലൈപ്പോസക്‌ഷൻÐ ഉള്ളു പൊള്ളയായ നേർത്ത ഒരു കുഴലോ ക്യാനുലയോ ചെറിയ മുറിവുകളിലൂടെ കടത്തി മുൻപോട്ടും പിന്നോട്ടും ചലിപ്പിച്ച് ഉറച്ചിരിക്കുന്ന കൊഴുപ്പിനെ ഇളക്കുന്നു. ഇങ്ങനെ ഇളകിയ കൊഴുപ്പ്, പ്രത്യേകതരം വാക്വം ഉ പയോഗിച്ചോ ക്യാനുലയിൽ ഘടിപ്പിച്ച സിറിഞ്ചു കൊണ്ടോ വലിച്ചെടുത്തു നീക്കുന്നു.

പവർ അസിസ്റ്റഡ് ലൈപ്പോസക്‌ ഷൻ (PAL) Ð വളരെ വേഗത്തിൽ ചലിക്കുന്ന മോട്ടോറൈസ്ഡ് ക്യാനുല ഉപയോഗിച്ച് ചെയ്യുന്ന രീതി. സാധാരണ ലൈപ്പോസക്‌ഷനെ അപേക്ഷിച്ച് കുറഞ്ഞ സമയം കൊണ്ടു കൊഴുപ്പു നീക്കാം. എന്നാൽ ചെലവൽപം കൂടുതലാണ്.

അൾട്രാസൗണ്ട് അസിസ്റ്റഡ് ലൈപ്പോസക്‌ഷൻ (UAL) Ð ഇതിനെ അൾട്രാസോണിക് ലൈപ്പോസക്‌ഷൻ എന്നും പറയും. പ്രത്യേകതരം ശബ്ദതരംഗങ്ങളാണ് അൾട്രാസൗണ്ട് തരംഗങ്ങൾ. ഈ തരംഗങ്ങൾ കൊഴുപ്പു കോശങ്ങളുടെ ഭിത്തി തകർത്ത് കൊഴുപ്പിനെ കുഴഞ്ഞ പരുവത്തിലാകുന്നു. ഇതു വലിച്ചെടുത്തു നീക്കാം. ചിലപ്പോൾ, ചിലരിൽ അൾട്രാസൗണ്ട് തരംഗങ്ങളേൽക്കുന്നതു വഴി പൊള്ളലും വടുക്കളും ഉണ്ടായേക്കാം. കൊഴുപ്പു നീക്കിയ ഭാഗത്തെ അരികുകൾ ക്രമരഹിതമാവാനും ഇടയുണ്ട്. അതിനാൽ പരിചയസമ്പന്നനായ ഒരു പ്ലാസ്റ്റിക് സർജന്റെ മേൽനോട്ടത്തിൽ മാത്രം ചെയ്യുക.

വൈബ്രേഷൻ ആംപ്ലിഫിക്കേഷൻ ഒ ഫ് സൗണ്ട് എനർജി അറ്റ് റെസണൻസ് (VASER) Ð

അൾട്രാസോണിക് ലൈപ്പോസക്‌ഷന്റെ തന്നെ പുതിയൊരു രീതിയാണിത്. കുറഞ്ഞ അളവിൽ മാത്രം ചൂട് ഏൽപിക്കുന്നതിനാൽ മേൽപറഞ്ഞ രീതികളേക്കാളും കുറച്ചുകൂടി നിയന്ത്രണം സാധ്യമാണ്, സൗമ്യവുമാണ്. മുൻപ് ലൈപ്പോസക്‌ഷൻ നടത്തിയിട്ടുള്ള പുരുഷ സ്തനങ്ങൾ, പുറംഭാഗം എന്നിവിടങ്ങളിലെ കൊഴുപ്പു നീക്കാൻ ഇതു മികച്ചതാണ്.

ലേസർ അസിസ്റ്റഡ് ലൈപ്പോസക്‌ഷൻÐ എൻഡിÐയാഗ് പോലെയുള്ള മെഡിക്കൽ ഉപയോഗത്തിനുള്ള ലേസ ർ രശ്മികൾ ഉപയോഗിച്ച് കൊഴുപ്പ് ഇളക്കിയശേഷം വലിച്ചെടുത്തു കളയുന്നു. ഈ രീതിയിലും പൊള്ളലിനു സാധ്യതയുണ്ട്. സമയം കൂടുതലെടുക്കുമെന്നു മാത്രമല്ല ചെലവും കൂടുതലാണ്.

റേഡിയോഫ്രീക്വൻസി അസിസ്റ്റഡ് ലൈപ്പോസക്‌ഷൻÐ റേഡിയോഫ്രീക്വൻസി തരംഗങ്ങൾ ഉപയോഗിച്ചു കൊഴുപ്പിളക്കി നീക്കുന്നു. ഉയർന്ന ആവൃത്തിയുള്ള വൈദ്യുതി ആണ് ഇതിനായി ഉപയോഗിക്കുന്നത്.

വാട്ടർ ജെറ്റ് അസിസ്റ്റഡ് ലൈപ്പോസക്‌ഷൻÐഉപ്പുലായനി സ്പ്രേ (Saline
spray) ഉപയോഗിച്ചുള്ള ലൈപ്പോസക്‌ഷ ൻ. വലിയ തോതിൽ കൊഴുപ്പു നീക്കേണ്ടതുണ്ടെങ്കിൽ ലൈപ്പോസക്‌ഷനു ശേഷം രോഗിയെ ആശുപത്രിയിൽ കിടത്തുന്നു. ചെറിയ തോതിലുള്ള കൊഴുപ്പ് നീക്കലാണെങ്കിൽ ലൈപ്പോസക്‌ഷനു ശേഷം അന്നുതന്നെ ആശുപത്രിവിടാം.

ലൈപ്പോസക്‌ഷനു ശേഷം ആ ഭാ ഗം കംപ്രഷൻ വസ്ത്രമോ ഇലാസ്റ്റിക് ബാൻഡേജോ ധരിച്ചു പൊതിഞ്ഞു സൂക്ഷിക്കാൻ നിർദേശിക്കാറുണ്ട്. ഇത് കൊഴുപ്പു നീക്കിയ ഭാഗത്തേക്കു ചർമം നന്നായി ചേർന്നിരിക്കാനും നീർവീക്കം മാറാനും സഹായിക്കും. ഇതുകൂടാതെ അധികമായി വരുന്ന രക്തവും ദ്രവവും അപ്പപ്പോൾ വലിച്ചെടുക്കാനായി ചർമത്തിനടിയിൽ സംവിധാനമൊരുക്കുന്നു. ചെറിയ തോതിലുള്ള നടത്തമൊക്കെ ഡീപ് വെയിൻ ത്രോംബോസിസ് തടയും. രണ്ടു ദിവസത്തിനു ശേഷം കുളിക്കാവുന്നതാണ്.

ബോഡി കോണ്ടൂറിങ് സർജറി

സർജറിയോ വ്യായാമമോ ഡയറ്റോ വഴി നല്ലൊരളവു ഭാരം കുറച്ചു കഴിഞ്ഞാൽ ആളുകൾ നേരിടാറുള്ള പ്രശ്നമാണ് ആ ഭാഗത്തെ ചർമവും ശരീരകലകളും അയഞ്ഞു തൂങ്ങിക്കിടക്കുന്ന അവസ്ഥ. ഇതിനുള്ള പരിഹാരമാണ് സർജിക്കൽ ബോഡി കോണ്ടൂറിങ് / ബോഡി സ്കൾപ്റ്റിങ്. ഇതുവഴി തൂങ്ങിക്കിടക്കുന്ന ചർമവും കൊഴുപ്പും നീക്കുകയും ശരീരത്തിന് ആകൃതി വരുത്തുകയും ചെയ്യുന്നു. ഒാരോ ശരീരഭാഗത്തിനും പ്രത്യേകം
കോണ്ടൂറിങ് ചെയ്യാം.

ആം ലിഫ്റ്റ് അഥവാ ബ്രാക്കിയോപ്ലാസ്റ്റിÐ തോളിന്റെയും കയ്യുടെ മുകൾഭാഗത്തെയും തൂങ്ങൽ നീക്കുന്നു.

ബ്രെസ്റ്റ് ലിഫ്റ്റ്Ð പരന്നു തൂങ്ങിയ സ്തനങ്ങൾക്ക് ആകൃതി നൽകുന്നു.

ഫെയ്സ് ലിഫ്റ്റ്Ð കഴുത്ത്, താടി, മുഖത്തിന്റെ മധ്യഭാഗം എന്നിവിടങ്ങളിലെ തൂങ്ങൽ മാറ്റി വടിവൊത്തതാക്കുന്നു.

ലോവർ ബോഡി ലിഫ്റ്റ്സ്Ð ഉദരഭാഗവും, പിൻഭാഗവും, തുടയുടെ അകവും പുറവും നല്ല വടിവൊത്തതാക്കുന്നു.

തൈ ലിഫ്റ്റ്Ð അധികമുള്ള ചർമവും കൊഴുപ്പും നീക്കി തുടകളെ ആകൃതിയൊത്തതാക്കുന്നു.

ടമ്മി ടക്ക് അഥവാ അബ്ഡൊമി
നോപ്ലാസ്റ്റിÐ ഉദരഭാഗത്തെ
അധികമുള്ള ചർമവും കൊഴുപ്പും നീക്കുന്നു, കൂടാതെ ദുർബലമായതോ അകന്നിരിക്കുന്നതോ ആയ പേശികളെ ബലപ്പെടുത്തി ഉദരഭാഗം ദൃഢവും ഒതുക്കമുള്ളതുമാക്കുന്നു.

ഗൈനക്കോമാസ്റ്റിയ സർജറിÐ

പുരുഷന്മാരിൽ മുലക്കണ്ണിനു ചുറ്റും അ മിതമായി കൊഴുപ്പോ സ്തനകലകളോ അടിഞ്ഞുണ്ടാകുന്ന അവസ്ഥയാണ് ഗൈനക്കോമാസ്റ്റിയ. ഇതിൽ ലൈപ്പോസക്‌ഷൻ വഴി അമിതമായുള്ള കൊഴുപ്പു നീക്കുന്നു. ചിലരിൽ സ്തനകലകൾ നീക്കി സ്തനവലുപ്പം കുറയ്ക്കുന്ന തരം ബ്രെസ്റ്റ് റിഡക്‌ഷൻ സർജറി വേണ്ടിവരാറുണ്ട്.

മുറിവും മയക്കവുമില്ലാതെ നീക്കം ചെയ്യാം

മുറിവുകളോ പാടുകളോ ഇല്ലാത്ത രീതികളോടാണല്ലൊ പൊതുവേ ആളുകൾക്കു താൽപര്യം. കൊഴുപ്പു കുറയ്ക്കാനും മുറിവുകളും പാടുകളും ഇല്ലാത്ത നോൺ സർജിക്കൽ ബോഡി കോണ്ടൂറിങ് രീതികളുണ്ട്.

ഇത്തരം രീതികളുടെ ഏറ്റവും വലിയ മെച്ചം വേദന കുറവാണെന്നതും മയക്കേണ്ട ആവശ്യമില്ലെന്നതുമാണ്. ഇതിനായി, ചൂടോ തണുപ്പോ ഉപയോഗിച്ചുള്ള രീതികളോ, അൾട്രാസൗണ്ടോ റേഡിയോഫ്രീക്വൻസി തരംഗങ്ങളോ ഉപയോഗിക്കുന്നു. മരുന്നുകൾ കുത്തിവച്ചു കൊഴുപ്പുകലകളെ കുറയ്ക്കാറുമുണ്ട്.

ആവശ്യത്തിനു മാത്രം ശരീരഭാരമുള്ള, നല്ല ഇലാസ്തികതയുള്ള ചർമമുള്ളവരിൽ ചെറിയ ഭാഗങ്ങളിലെ കുഴപ്പങ്ങളെ പരിഹരിക്കാനാണ് ഈ രീതി ഉ ത്തമം. എന്നാൽ, ഒറ്റത്തവണ കൊണ്ടു ഫലം ലഭിക്കണമെന്നില്ല. ചികിത്സകൾക്കു ശേഷം തൽക്കാലത്തേക്കു ചുവപ്പും നീർക്കെട്ടും ഒക്കെ അനുഭവപ്പെടുമെങ്കിലും നീണ്ടുനിൽക്കുന്ന പാർശ്വഫലങ്ങൾ കുറവാണ്.

എന്നാൽ ഇവയേക്കാളുമൊക്കെ മികച്ച ഫലം തരുന്നത് ലൈപ്പോസക്‌ഷനാണ് എന്നു നിസ്സംശയം പറയാം.

ക്രയോലൈപ്പോലൈസിസ്

ശരീരത്തിനു പുറമേ തണുപ്പു നൽകി കൊഴുപ്പു കോശങ്ങളെ ശീതീകരിച്ചു വിഘടിപ്പിച്ചു നശിപ്പിക്കുന്ന രീതി. നശിച്ച കൊഴുപ്പുകോശങ്ങളെ സാവധാനം ശരീരത്തിലെ പ്രതിരോധവ്യവസ്ഥ ത ന്നെ നീക്കം ചെയ്യും. ശരീരഭാരം കുറച്ചവരിൽ ചില പ്രത്യേക ഭാഗങ്ങളിൽ മാത്രം കാണുന്ന ചെറിയ കൊഴുപ്പ് തടിപ്പുകളെ മാറ്റാൻ ഈ രീതി അനുയോജ്യമാണ്.

ചെറിയ ചില പാർശ്വഫലങ്ങൾ വ ന്നേക്കാമെങ്കിലും സങ്കീർണതകൾക്കു സാധ്യത കുറവാണ്. കൊഴുപ്പു നീക്കിയശേഷം പതിവു ജോലികളും പ്രവർത്തികളും തുടരാം. ചിലപ്പോൾ ചെറിയ വേദന അനുഭവപ്പെടാം, വേദനാസംഹാരികൾ കൊണ്ട് അതു മാറിക്കൊള്ളും.

ഇൻജക്‌ഷൻ ലൈപ്പോലൈസിസ്

ഡീയോക്സികോളിക് ആസിഡ് എന്ന രാസവസ്തു കുത്തിവച്ച് കൊഴുപ്പു കോ ശങ്ങളെ കുറയ്ക്കുന്ന രീതി. ഇരട്ടത്താടി പരിഹരിക്കാൻ നല്ലതാണിത്. ലോക്ക ൽ അനസ്തീസിയ നൽകിയാണ് ചെയ്യുന്നത്. സാധാരണയായി പാർശ്വഫലങ്ങൾ കാണാറില്ലെങ്കിലും വളരെ അപൂർവമായി ഭക്ഷണം വിഴുങ്ങുന്നതിൽ പ്രശ്നങ്ങൾ വരാം. നാല്Ðആറ് ആഴ്ച ഇടവിട്ട് രണ്ടു തവണയെങ്കിലും കുറഞ്ഞത് ഇതു ചെയ്യേണ്ടിവരും. ഏകദേശം എട്ട് ആഴ്ചകൾക്കുശേഷം കൊഴുപ്പു മാറും. എന്നാൽ ശരീരഭാരം കൂടുന്നതനുസരിച്ച് കൊഴുപ്പു വീണ്ടും താടിയിൽ അടിയാൻ സാധ്യതയുണ്ട്.

റേഡിയോഫ്രീക്വൻസി ലൈപ്പോലിസിസ്

ചർമത്തിനു പുറമേ നിന്ന് ഒരു ആപ്ലിക്കേറ്റർ ഉപയോഗിച്ച് റേഡിയോഫ്രീക്വ ൻസി തരംഗങ്ങൾ നൽകി കൊഴുപ്പു
കോശങ്ങളെ വിഘടിപ്പിച്ചു നശിപ്പിക്കുന്നു. 30 മിനിറ്റോളം സമയമെടുക്കും ചെയ്യാൻ. ആഴ്ചയിൽ ഒന്നു വീതം നാല് ആ ഴ്ചകളോ അല്ലെങ്കിൽ ഡോക്ടർ നിർദേശിക്കുന്നത്രയും തവണയോ ചെയ്യണം. അപകട സാധ്യത കുറവാണ്. ചികിത്സയ്ക്കു ശേഷം ഉടനെ തന്നെ പതിവു ജോലികൾ തുടരാം.

ലേസർ ലൈപ്പോലൈസിസ്

ലേസർ രശ്മികൾ ഉപയോഗിച്ച് ചൂടാക്കി കൊഴുപ്പു കോശങ്ങളുടെ ആവരണം നശിപ്പിക്കുന്നു. മൃതകോശങ്ങളെ ശരീരം ആഗിരണം ചെയ്യും. ചെറിയ ഭാഗത്തെ കൊഴുപ്പു നീക്കാനാണ് പ്രധാനമായും ഈ രീതി ഉപയോഗിക്കുന്നത്. മുപ്പതു മിനിറ്റ് സമയമെടുക്കും ഒരു സെഷന് പൂർത്തിയാകുവാൻ. ആറ് ആഴ്ച കഴിയുമ്പോഴേക്കും ചികിത്സയുടെ ഫലം കണ്ടുതുടങ്ങുകയും െചയ്യും.

പ്രസവശേഷം മോമ്മി മേക്ക് ഒാവർ

പ്രസവശേഷം സ്ത്രീ ശരീരത്തിന്റെ ആകൃതിയും രൂപഭംഗിയും മെച്ചപ്പെടുത്തുകയാണ് മോമ്മി മേക്ക് ഒാവർ എന്ന സർജറി രീതിയുടെ ഉദ്ദേശ്യം. സ്തനങ്ങൾ, വയർ, അരക്കെട്ട്, നിതംബം എന്നീ ഭാഗങ്ങളിലുള്ള അമിതമായ കൊഴുപ്പും തൂങ്ങിയ ചർമവും നീക്കി ദൃഢവും വടിവൊത്തതുമാക്കുകയാണ് മോമ്മി മേക് ഒാവറിൽ ചെയ്യുന്നത്. മയക്കിയതിനു ശേഷമാണ് ഈ സർജറി ചെയ്യുക. ഒരുപാട് ഭാഗങ്ങളിൽ മേക് ഒാവർ ചെയ്യണമെങ്കിൽ ജനറൽ അനസ്തീസിയയാണ് നൽകുക.സർജറിക്കു ശേഷം രക്തവും ദ്രവങ്ങളും കെട്ടിക്കിടക്കാതെ നീക്കാനായി ചെറിയ കുഴലുകൾ പോലെയുള്ള സംവിധാനം (drains) ചർമത്തിനടിയിൽ വയ്ക്കുന്നു. മുറിവ് ഡ്രസ്സ് ചെയ്യുന്നു, വേദനാസംഹാരികളും നൽകും. സർജറി ചെയ്ത ഭാഗത്തിനു സമീപമുള്ള ശരീരകലകൾ നശിക്കുക പോലെ മുൻപു സൂചിപ്പിച്ച തരം ചില പാർശ്വഫലങ്ങളുമുണ്ടാകാം. ചിലരിൽ മുറിപ്പാട് കട്ടിയായി വടുക്കളാകാം, മുറിവിന്റെ ഭാഗത്ത് രോമവള
ർച്ച ഇല്ലാതെ വരാം. കൂടുതൽ ഭാഗത്തു ചെയ്യുകയാണെങ്കിൽ ആശുപത്രിവാസം വേണ്ടിവരും. അല്ലെങ്കിൽ അന്നുതന്നെ വീട്ടിൽപോകാം.

Tags:
  • Manorama Arogyam