ADVERTISEMENT

കഴുത്തു വേദന ഇന്നു മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. കഴുത്തുവേദനയുടെ പ്രധാന കാരണം ശരിയായ ശരീരഘടന പാലിക്കുന്നതിൽ ശ്രദ്ധിക്കുന്നില്ല എന്നതാണ്. കശേരുക്കളുടെ തേയ്മാനം ( Cervical spondylosis ) സാധാരണ പ്രായമായവരിൽ കാണുന്ന ഒരു അസുഖമാണ്. കശേരുക്കൾക്കിടയിലെ ഡിസ്ക് പ്രശനങ്ങൾ , കയ്യിലേക്കുവരുന്ന ഞരമ്പുകളിൽ ഉണ്ടാക്കുന്ന സമ്മർദ്ദം കഴുത്തിലും, തോളിലും ചിലപ്പോൾ കയ്യിലേക്കും വേദന ആയി അനുഭവപ്പെടുന്നു.

ശരീരഘടന ശരിയാക്കുക എന്നതാണ് ചികിത്സയുടെ ആദ്യ പടി. ചെറിയ തലയിണ ഉപയോഗിക്കാനും നിവർന്നിരുന്ന് ഫോൺ , കംപ്യൂട്ടർ, ടിവി എന്നിവ ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഉറങ്ങുമ്പോൾ കമിഴ്ന്ന് കിടക്കുന്നവരിലും, വലിയ തലയിണ ഉപയോഗിക്കുന്നവരിലും രാവിലെ എണീക്കുമ്പോൾ, കഴുത്തു വേദന കാണുന്നു. ഹോട്ട് വാട്ടർബാഗ് ഉപയോഗിച്ച് ചൂട് പിടിക്കുന്നതും, ഓയിന്റ്മെന്റ് (NSAID preparations) ഉപയോഗിക്കുന്നതും വേദന കുറയ്ക്കാൻ സഹായിക്കുന്നു.

ADVERTISEMENT

പേശീവേദനകൾക്ക്, വേദന സംഹാരികൾ (NSAIDS, Muscle Relaxant- Tolperisone/ Thiocolchicoside) കുറച്ചു ദിവസത്തേയ്ക്ക് ഉപയോഗിക്കേണ്ടി വരും. കഴുത്തിലെ പേശികളുടെ ബലം വർധിപ്പിക്കാനുള്ള ചില വ്യായാമങ്ങൾ ഡോക്ടറുടെ നിർദേശത്തോടെ ശീലിക്കുന്നതു നല്ലതാണ്. കഴുത്തിലെ ഞരമ്പുകളുടെ പ്രശനം മനസ്സിലാക്കാൻ ചിലപ്പോൾ എം ആർ െഎ സ്കാൻ വേണ്ടി വരും. വേദന കുറയ്ക്കാൻ ചില പ്രത്യേകമരുന്നുകളും ( Pregabalin, Gabapentin, Nortriptyline) വേണ്ടി വരാറുണ്ട്. വിദഗ്ധ ഡോക്ടറുടെ നിർദേശത്തോടെ മാത്രം മരുന്നുകൾ കഴിക്കുക.

തയാറാക്കിയത്

ADVERTISEMENT

ഡോ. വിപിൻ വിജയൻ

പെയ്ൻ ആൻഡ് റീഹാബിലിറ്റേഷൻ ഫിസിഷൻ

ADVERTISEMENT
ADVERTISEMENT