Tuesday 25 October 2022 05:41 PM IST : By ഡോ. സുനിൽ മൂത്തേടത്ത്

പ്രസവാനന്തര വിഷാദ സാധ്യത ഗർഭകാലത്തേ അറിയാം; പുതിയ പഠനം പറയുന്നത്

postpartum656567

പ്രസവാനന്ത വിഷാദരോഗം അഥവാ പോസ്റ്റ് നേറ്റൽ ഡിപ്രഷൻ അത്ര അപൂർവമല്ലാത്ത ഒരു അവസ്ഥയാണിത്. ഏഴിൽ ഒന്നു മുതൽ പത്തിൽ ഒന്നുവരെ പേർക്ക് ഈ രോഗാവസ്ഥ ഉള്ളതായ അമേരക്കയിലും ഇംഗ്ലണ്ടിലും നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന ആത്മഹത്യാ പ്രവണത ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാവുന്ന ഈ രോഗാവസ്ഥ നേരത്തെ കണ്ടെത്താനായാൽ നല്ലതല്ലേ എന്നാണ് ജോൺ ഹോസ്പിറ്റൽസ് മെഡിസിനിലെ ഒരു സംഘം ഗവേഷകർ ചിന്തിച്ചത്. ലളിതമായ ഒരു രക്തപരിശോധനയിലൂടെയാണ് ഇവർ ഇത് സാധിച്ചെടുത്തത്. 42 ഗർഭിണികളിലാണ് ഇവർ ഈ പരീക്ഷണം നടത്തിയത്. കോശങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്ന മെസഞ്ചർ RNA അഥവാ mRNA എന്ന ഘടകത്തിന്റെ അളവാണ് ഗർഭകാലത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും പാദങ്ങളിലും പ്രസവാനന്തരം ആറുമാസം കഴിഞ്ഞും ഇവർ നിരീക്ഷിച്ചത്. ഇവരിൽ പ്രസവാനന്തര വിഷാദരോഗം ബാധിച്ചവരിൽ അല്ലാത്തവരെക്കാൾ ചിലതരം mRNA യുടെ അളവ് വളരെ ഉയർന്ന തോതിലും മറ്റു ചിലതരം mRNA യുടെ അളവ് തീർത്തും കുറവായും കാണപ്പെട്ടു. കൂടുതൽ പേരിൽ പരീക്ഷണം വ്യാപിപ്പിച്ച് ഈ നിഗമനങ്ങൾ സാധൂകരിക്കാനായാൽ പ്രസവാനന്തര വിഷാദരോഗ ചികിത്സാ കാര്യത്തിൽ ഇതൊരു പുത്തൻ പ്രതീക്ഷയാകും എന്ന കാര്യത്തിൽ തർക്കമില്ല.

ഡോ. സുനിൽ മൂത്തേടത്ത്, പ്രഫസർ

അമൃത കോളജ് ഒാഫ് നഴ്സിങ്, കൊച്ചി

Tags:
  • Manorama Arogyam
  • Health Tips