Saturday 18 September 2021 01:00 PM IST

‘പൊക്കിൾക്കൊടി മുറിഞ്ഞിട്ടില്ല, കുഞ്ഞ് ക്ലോസറ്റിലേക്ക് വീഴാതെ മുറുക്കെപ്പിടിച്ച് ആ അമ്മ’; പുരുഷ വാർഡിലെ പ്രസവത്തിന് സാക്ഷിയായ സിസ്റ്റർ സുധ

Sruthy Sreekumar

Sub Editor, Manorama Arogyam

ssudha

ഒരാളുടെ ജീവൻ രക്ഷിക്കുക എന്നത് ദൈവതുല്യമായ പ്രവൃത്തിയാണ്. അപ്പോൾ രണ്ടുജീവനുകൾ സംരക്ഷിക്കേണ്ട നിയോഗം വന്നുചേർന്നാലോ? ആ നിയോഗം മനസ്സാന്നിധ്യം കൈവിടാതെ ഏറ്റെടുത്ത ഒരു നഴ്സ്. അതാണ് തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ സിസ്റ്റർ സുധാ ജോണി. നഴ്സിങ് മറക്കാനാവാത്ത അനുഭവങ്ങൾ സിസ്റ്റർ സുധ പങ്കുവയ്ക്കുന്നു.

ബാത്ത്റൂമിലെ പ്രസവം

ഞാൻ നഴ്സിങ് പഠിച്ചിറങ്ങിയത് െകാല്ലം െബൻസിഗർ ആശുപത്രിയിൽ നിന്നാണ്. 1997ൽ. േകാഴ്സ് കഴിഞ്ഞ് രണ്ടു വർഷം അവിെടത്തന്നെ േജാലി െചയ്തു. നഴ്സിങ് കരിയറിലെ മറക്കാനാകാത്ത സംഭവം ഒാർത്തെടുക്കാൻ പറഞ്ഞാൽ മനസ്സിലേക്ക് ആദ്യം വരുന്നത് ഒരു യുവതിയുെട മുഖമാണ്. ബാത്ത്റൂമിൽ പ്രസവിച്ച യുവതി. 1998ലാണ് സംഭവം. ഞാൻ െബൻസിഗറിൽ ഉള്ള സമയം. അന്നെനിക്ക് നൈറ്റ് ഡ്യൂട്ടി ആണ്, പുരുഷന്മാരുെട സർജിക്കൽ വാർഡിൽ. രണ്ട് കിടക്കകൾ ഉള്ള മുറികൾ ഉണ്ട് മെയിൽ വാർഡിൽ. അതിലൊന്നിലായിരുന്നു െകാല്ലം സ്വദേശിയായ യുവാവ് കിടന്നത്. െഹർണിയ ശസ്ത്രക്രിയയ്ക്കു വേണ്ടിയാണ് അഡ്മിറ്റ് ആയത്. ശസ്ത്രക്രിയ നടന്നിട്ടില്ല. കൂട്ടിന് എട്ട് മാസം ഗർഭിണിയായ ഭാര്യയും. അവരുെട രണ്ടാമത്തെ ഗർഭമാണ്. ഞാൻ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ചുമതല കൈമാറാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്നാണ് ഒരു േരാഗി നഴ്സിങ് റൂമിലേക്കു ഒാടിക്കയറി വരുന്നത്. െഹർണിയ ശസ്ത്രക്രിയയ്ക്കു വന്ന യുവാവ് കിടക്കുന്ന മുറിയിൽ ഉള്ള മറ്റൊരു േരാഗിയാണ് ഒാടിക്കിതച്ച് വന്നത്. യുവാവ് മുറിയിൽ ഇല്ല. ചായ വാങ്ങാൻ പുറത്തേക്കു േപായി. ഗർഭിണിയായ യുവതി ബാത്ത്റൂമിലാണ്. അതിനകത്ത് നിന്ന ഭയങ്കര കരച്ചിൽ േകൾക്കുന്നു. പ്രസവിച്ചു എന്ന് സംശയം. ഞാൻ ഒാടി മുറിയിലെത്തി.

sudha-2

ഞെട്ടിത്തരിച്ച നിമിഷം

ബാത്ത്റൂം തുറന്ന ഞാൻ ശരിക്കും ഞെട്ടിത്തരിച്ചു േപായി. ആ സ്ത്രീ പ്രസവിച്ചിരിക്കുന്നു. അവർ നിൽക്കുകയായിരുന്നു. പുറത്തേക്കു വന്ന കുഞ്ഞിനെ േക്ലാസറ്റിലേക്കു വീഴാതെ ഇരുകൈകളും കൊണ്ട് കാലിൽ പിടിച്ചിരിക്കുന്നു. െപാക്കിൾക്കൊടി മുറിഞ്ഞിട്ടില്ല. വേദന െകാണ്ട് നിലവിളിക്കുകയാണ് അവർ. കുഞ്ഞിനെ വിടരുത്, മുറുകെ പിടിക്കണം എന്നു പറഞ്ഞുെകാണ്ട് ഞാൻ തിരികെ നഴ്സിങ് മുറിയിലേക്കു ഒാടി. െപാക്കിൾകൊടി മുറിക്കാനുള്ള കത്രികയും ക്ലിപ്പുകളും എടുത്തുെകാണ്ട് വന്നു. ഗ്ലൗസ് ഇടാൻ േപാലും സമയം കിട്ടിയില്ല. മുറിയിലെത്തി ബാത്ത്റൂമിലേക്കു കയറി. തറ മുഴുവൻ രക്തം. എനിക്കാണെങ്കിൽ പ്രസവം എടുത്തു പരിചയമില്ല. നഴ്സിങ് പഠനത്തിനിെട ഒരു മാസം ലേബർ റൂമിൽ ഡ്യൂട്ടിക്കു നിന്നുള്ള കണ്ട്പരിചയം മാത്രം. യുവതിയുെട കയ്യിൽ നിന്നു കുഞ്ഞിനെ വാങ്ങി. കുഞ്ഞിന്റെ ശരീരത്തിലെ വാക്സ് കാരണം വഴുതിപോകുമോ എന്ന് സംശയം ഉണ്ടായിരുന്നതുെകാണ്ട് കുഞ്ഞിനെ എന്റെ ശരീരത്തോട് േചർത്ത് പിടിച്ചു. ആൺകുട്ടിയായിരുന്നു. ഞാൻ കുട്ടിയുെട െപാക്കിൾകൊടി മുറിച്ചു, ക്ലിപ് ഇട്ടു. അമ്മയെ താഴെ ഇരുത്തി. കുഞ്ഞ് കരയുന്നുണ്ടായിരുന്നില്ല. കുഞ്ഞിനെ തല കീഴാക്കി പിടിച്ചുെകാണ്ട് പിൻഭാഗത്ത് അടിച്ചു. അപ്പോൾ കുഞ്ഞ് കരഞ്ഞു. ശരിക്കും അപ്പോഴാണ് ശ്വാസം നേരെ വീണത്. ഡ്യൂട്ടിക്കുണ്ടായിരുന്നു മറ്റൊരു നഴ്സിനോട് സ്ട്രെച്ചറുമായി വരാൻ വിളിച്ചുപറഞ്ഞിരുന്നു. സ്ട്രെച്ചർ എത്തിയപ്പോൾ ബാത്ത്റൂമിന്റെ വാതിൽ തുറന്നു. മുറിയുെട വാതിലിനു സമീപം ഒരു പൂരത്തിനുള്ള ആളുകൾ ഉണ്ട്. പുരുഷവാർഡിൽ സ്ത്രീ പ്രസവിച്ചു എന്നു േകട്ടു വന്നവർ. പെട്ടെന്നു തന്നെ അമ്മയെയും കുഞ്ഞിനെയും ലേബർ റൂമിലേക്കു മാറ്റി. അപ്പോഴെക്കും ഗൈനക്കോളജിസ്റ്റുമാർ ഒക്കെ എത്തിയിരുന്നു.

ആ യുവതിക്ക് എട്ട് മാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ ആയതുെകാണ്ടാവാം വേ ഗം പ്രസവം നടന്നത്. ചിലപ്പോൾ പ്രസവവേദനയെ ഫാൾസ് പെയി ൻ ആയി തെറ്റിദ്ധരിച്ചിട്ടുണ്ടാകും. ആ വേദനയും വച്ച് ബാത്ത്റൂമിൽ േപായപ്പോൾ പ്രസവം നടന്നു. ചായ വാങ്ങാൻ േപായ ഭർത്താവ് തിരികെ എത്തിയപ്പോഴാണ് താൻ അച്ഛനായ വിവരം അറിയുന്നത്.

അടുത്ത ദിവസം വൈകുന്നേരം ഞാൻ ഡ്യൂട്ടി റൂമിലെത്തുമ്പോൾ കാണുന്നത് ബിരിയാണിയും ഒരു വലിയ കുപ്പി കോളയുമായി നിൽക്കുന്ന ഭർത്താവിനെയാണ്. ഭാര്യയെയും കുഞ്ഞിനെയും അപകടം കൂടാതെ രക്ഷിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാൻ വാങ്ങിെകാണ്ടു വന്നതാണ്. ഞങ്ങൾ നഴ്സുമാർക്ക് േരാഗികളിൽ നിന്ന് ഒരു തരത്തിലുമുള്ള പാരിതോഷികവും സ്വീകരിക്കാൻ പാടില്ല എന്നാണ്, അതുെകാണ്ട് തന്നെ സ്നേഹപൂർവം അവയെല്ലാം വേണ്ട എന്നു പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തെ മനഃസാന്നിധ്യം കൈവിടാെത നേരിട്ടതിൽ ആശുപത്രിയിലെ േഡാക്ടർമാരും നഴ്സുമാരും േരാഗികളും അനുമോദിച്ചു.

പിന്നീട് ഞാൻ ആ ഭർത്താവിനെ ആശുപത്രിയിൽ വച്ചുകണ്ടിരുന്നു. എന്നെ കണ്ടതും ഒാർമവന്നു. ഇന്ന് ആ കുഞ്ഞിന് 20 വയസ്സ് കാണും. ഇത് അവൻ വായിക്കുമോ? അങ്ങനെ പ്രതീക്ഷിക്കുന്നു. .

sudha-1

ജീവൻ തിരിച്ചുപിടിച്ച രാത്രി

മകളുെട കല്യാണത്തിനു പറഞ്ഞുറപ്പിച്ച സ്ത്രീധനം െകാടുക്കാൻ കഴിയാതെ വന്നപ്പോൾ ജീവനൊടുക്കാൻ ശ്രമിച്ച ഒരച്ഛൻ. 1999ലാണ് സംഭവം. അതും െബൻസിഗറിൽ േജാലി െചയ്യുമ്പോൾ തന്നെയായിരുന്നു. എലിവിഷം കഴിച്ചാണ് ആ അച്ഛൻ ആത്മഹത്യയ്ക്കു ശ്രമിച്ചത്. കൃത്യസമയത്ത് വീട്ടുകാർ കണ്ട് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ ഐസിയുവിൽ അഡ്മിറ്റ് െചയ്യുമ്പോൾ അദ്ദേഹത്തിന്റെ ആേരാഗ്യസ്ഥിതി വളരെ മോശമായിരുന്നു. ബിപി വളരെ താഴ്ന്നിരുന്നു. പൾസ് ഇല്ല. േരാഗിയുെട ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല. മരണംകാത്തുകിടക്കുന്ന അവസ്ഥ. അന്നും എനിക്ക് നൈറ്റ് ഡ്യൂട്ടി ആണ്.

ഫിസിഷൻ േഡാ. േജാർജ് െചറിയാനായിരുന്നു അന്ന് ഡ്യൂട്ടിയിൽ. യുകെയിൽ നിന്ന് ഉപരിപഠനം നടത്തിയ വ്യക്തിയാണ്. േരാഗിയുെട അവസ്ഥ കണ്ട അദ്ദേഹം എന്നോട് റൊട്ടേറ്റിങ് ടൂർണിക്കേറ്റ്സ് എന്ന പ്രൊസീജിയറിനെ കുറിച്ച് പറഞ്ഞു. ഞാൻ അന്നേവരെ അങ്ങനെ ഒരു സംഭവത്തെക്കുറിച്ച് േകട്ടില്ല. േരാഗിയുെട മെഡിസിൻ േപാകുന്ന കയ്യ് ഒഴികെ മറ്റേ കയ്യുെട മുട്ടിനു മുകളിലും രണ്ട് കാലിലെ തുടയിലും വരിഞ്ഞുമുറുക്കി െകട്ടുക. കുറച്ചു കഴിഞ്ഞ് അൽപനേരത്തേക്കു െകട്ട് അയച്ചിടും. ഡ്രിപ് സെറ്റിന്റെ വള്ളി മുറിച്ചാണ് ഞാൻ െകട്ടിയത്. കാലിന്റെ താഴേക്കുള്ള രക്തചംക്രമണം നിയന്ത്രിക്കാനാണ് ഇങ്ങനെ മുറുക്കി െകട്ടുന്നത്. ഇതുവഴി ഹൃദയത്തിന്റെ േജാലിഭാരം കുറയും. ഇടയ്ക്ക് അയച്ചുവിടുന്നതു രക്തചംക്രണം നടക്കാനും. പൂർണമായി രക്തചംക്രണം നടക്കാതിരുന്നാൽ കാലിനു പ്രശ്നമാണ്. ഇങ്ങനെ െചയ്യുമ്പോൾ ബിപിയും പൾസുമെല്ലാം പൂർവസ്ഥിതിയിലാകാം. രാത്രി 12 മണിയായപ്പോഴാണ് ഞാൻ ഇതു െചയ്യാൻ തുടങ്ങിയത്. ഉറങ്ങാതെ മുഴുവൻ സമയം േരാഗിയുെട കൂെട ഇരുന്നു. ഇതിനിെട മറ്റ് േരാഗികളെയും േനാക്കി.

പുലർച്ചെ അഞ്ച് മണി കഴിഞ്ഞപ്പോൾ പൾസ് നോർമൽ ആകാൻ തുടങ്ങി. ബിപി നിലയിലും പുരോഗതി ഉണ്ടായി. േരാഗിക്ക് അപ്പോഴും േബാധം വന്നില്ല. രാവിലെ തന്നെ േഡാക്ടർ വന്നു. ഞാൻ റൊട്ടേറ്റിങ് ടൂർണിക്കേറ്റ്സ് െചയ്തതുെകാണ്ടാണ് േരാഗിക്കു ജീവൻ തിരികെ ലഭിച്ചതു എന്നു പറഞ്ഞു അഭിനന്ദിച്ചു.

ssudha സിസ്റ്റർ സുധയും ഭർത്താവ് േജാണിയും മകൾ ജുവലും

മോശം അനുഭവവും

നഴ്സിങ് കരിയറിൽ ഒാർമിക്കുന്ന നല്ല അനുഭവങ്ങൾ മാത്രമല്ല േരാഗികൾ സമ്മാനിച്ചിട്ടുള്ളത്. മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്തെ ആശുപത്രിയിൽ േജായിൻ െചയ്ത സമയം. അന്നെനിക്ക് 24 വയസ്സ്. അവിെട വച്ച് വാഹനപകടം സംഭവിച്ച 35 വയസ്സുള്ള പുരുഷനെ അഡ്മിറ്റ് െചയ്തു. അടിയന്തര ശസ്ത്രക്രിയ നടത്തി ഐസിയുവിൽ കിടത്തി. അന്ന് ഞാൻ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. ഇയാൾക്ക് രാത്രി ആയപ്പോൾ ശരീരവേദന. വേദന ഇല്ലാത്ത സ്ഥലമില്ല. തലവേദന, കഴുത്തുവേദന.. വേദന താഴേക്കു ഇറങ്ങിവരുന്നു. വേദനയുള്ളടത്ത് തടവി െകാടുക്കാൻ പറഞ്ഞാണ് എന്നെ വിളിക്കുന്നത്. എന്നാൽ കുറച്ചുസമയം കഴിഞ്ഞപ്പോൾ അയാളുെട േപാക്ക് അത്ര പന്തിയല്ല എന്നു എനിക്കു മനസ്സിലായി. നഴ്സുമാർ എന്നു പറഞ്ഞാൽ എന്തും െചയ്തുതരുന്നവരാണ് എന്ന വിചാരം വേണ്ട എന്ന് വളരെ രൂക്ഷമായി തന്നെ അയാൾക്കു മറുപടി െകാടുത്തു. അയാളിൽ നിന്ന് ഉണ്ടായ മോശം അനുഭവം ഞാൻ റിപ്പോർട്ട് െചയ്തു. അന്ന് വൈകിട്ട് ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് അറിയുന്നത് ആ േരാഗിയെ രാവിലെ തന്നെ നിർബന്ധപൂർവം ഡിസ്ചാർജ് െചയ്തുവെന്ന്. ആ സംഭവത്തിൽ ആ ആശുപത്രി അധികൃതർ എനിക്കു നൽകിയ പിന്തുണ ഒരിക്കലും മറക്കാൻ കഴിയില്ല.

േരാഗിയുെട വേദന എന്റേതും

2004ൽ യുകെയിൽ േപാകാൻ എല്ലാം ശരിയായി വന്ന സമയത്താണ് എനിക്കു മേജർ ആക്സിഡന്റ് സംഭവിക്കുന്നത്. എട്ട് ദിവസം െവന്റിലേറ്ററിൽ കിടന്നു. എന്റെ വലതുകാലിൽ കമ്പി ഇട്ടിട്ടുണ്ട്. ഏകദേശം ഒരു വർഷത്തോളം കിടക്കയിൽ തന്നെ. ആേരാഗ്യം വീണ്ടെടുത്ത സമയത്താണ് പിഎസ്‌സി നിയമനം ലഭിക്കുന്നത്. ഇത്രയും വേദന അനുഭവിച്ചതുെകാണ്ടാകാം േരാഗികളുെട വേദന എനിക്കു നന്നായി മനസ്സിലാക്കാൻ സാധിക്കും. ഒരു േരാഗിക്കു വെന്റിലേറ്ററിൽ കിടക്കുമ്പോഴുള്ള ബുദ്ധിമുട്ട്, കിടപ്പുരോഗികളുെട പ്രശ്നങ്ങൾ, ഒരു കാൽ മാത്രം ഉപയോഗിച്ച് നടക്കുമ്പോഴുള്ള പ്രയാസം.. ഇതെല്ലാം എനിക്കു നന്നായി മനസ്സിലാകും.

എന്റെ അമ്മ കാൻസർ ബാധിച്ചാണ് മരിച്ചത്. അമ്മയുെട ശുശ്രൂഷിച്ചതു മുഴുവൻ ഞാനായിരുന്നു. അച്ഛൻ മൂന്നു മാസം മുൻപ് നടന്ന അപകടത്തെ തുടർന്ന് േകാമാ അവസ്ഥയിലാണ് ഇപ്പോൾ. അച്ഛനെ നോക്കുന്നതും ഞാൻ. എന്റെ മാതാപിതാക്കൾ എന്നെ നഴ്സിങ് പഠിപ്പിച്ചതുെകാണ്ടാണ് അവരെ എനിക്കു നന്നായി ശുശ്രൂഷിക്കാൻ സാധിക്കുന്നത്.

എന്റെ മുന്നിലെത്തുന്ന ഒാരോ േരാഗിയും അനുഭവിക്കുന്ന വേദന എത്രത്തോളമുണ്ടെന്ന് അറിയാം. അതുെകാണ്ടാണ് ഈ കരിയറിനെ ഞാൻ ഇത്രമേൽ സ്നേഹിക്കുന്നത്, അഭിമാനത്തോെട െചയ്യുന്നത്...