ലോകം ചുറ്റാൻ പണമില്ലെന്നോർത്തു വിഷമിക്കേണ്ട; ചിട്ടയായി നിക്ഷേപം തുടങ്ങിക്കോളൂ... സ്വപ്നയാത്രകൾക്കു വഴിെയാരുക്കാൻ വേണം ട്രാവൽ ഫണ്ട്...
Mail This Article
ലോകം ചുറ്റി സഞ്ചരിക്കുന്നവരുടെ കഥകൾ മോഹിപ്പിക്കാറുണ്ടോ? മനസ്സിലെ സ്വപ്നയാത്രകളിൽ നിന്നു പിന്നോട്ടു വലിക്കുന്നതു പണമാണെങ്കിൽ ഇനി ആ ടെൻഷൻ വേണ്ട. നാടു ചുറ്റാനുള്ള പണം കണ്ടെത്താൻ ചിട്ടയായി നിക്ഷേപം തുടങ്ങിക്കോളൂ. ഏതു തരം യാത്രകൾക്കും പണം കണ്ടെത്താൻ ട്രാവൽ ഫണ്ട് ഉപകരിക്കും.
എത്ര തുക നിക്ഷേപിക്കണം?
∙ ട്രാവൽ ഫണ്ട് എന്നോ വെക്കേഷൻ ഫണ്ട് എന്നോ പേരിൽ നിശ്ചിത പണം പലതരം പദ്ധതികളിൽ നിക്ഷേപിക്കാം. ഇതിനു പ്രത്യേകം ബാങ്ക് അക്കൗണ്ട് കരുതുന്നതാണു നല്ലത്. ശമ്പളം, വരുമാനം ഇവ ലഭിക്കുമ്പോൾ നിശ്ചിത തുക ഈ അക്കൗണ്ടിലേക്കു മാറ്റാം.
∙ എല്ലാ വർഷവും, രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ, അഞ്ചു വർഷം കഴിഞ്ഞ്... ഇങ്ങനെ യാത്രകൾ തരംതിരിച്ചു പ്ലാൻ ചെയ്യുക. നാട്ടിലുള്ള യാത്ര, മറുനാട്ടിലേക്കും വിദേശത്തേക്കുമുള്ള യാത്രകൾ തുടങ്ങിയവയും പ്ലാൻ ചെയ്യാം.
∙ ട്രാവൽ ഫണ്ടിൽ നിക്ഷേപിക്കേണ്ട തുക കണ്ടെത്തുന്നതിനു യാത്രകൾക്ക് എത്ര ചെലവ് വേണ്ടി വരുമെന്നു കണക്കാക്കുക. ട്രെയിൻ ടിക്കറ്റ്, ഫ്ളൈറ്റ് ടിക്കറ്റ്, താമസത്തിനുള്ള ചെലവ് ഇവ കൂടാതെ ഭക്ഷണം, ലോക്കൽ യാത്രകൾ, ഷോപ്പിങ് ഇവയ്ക്കെല്ലാം പണം ആവശ്യമാണ്. ഇവ ഓേരാ വിഭാഗമായി തരംതിരിച്ച് നിശ്ചിത തുക ബജറ്റിൽ കണക്കാക്കണം.
∙ ആഡംബരം, ബജറ്റ് ഫ്രണ്ട്‍ലി ഇങ്ങനെ ഏതു വിഭാഗത്തിലാണു നിങ്ങൾ ലോകം കാണാൻ പ്ലാൻ ചെയ്യുന്നത്? ഇങ്ങനെ യാത്രയുടെ സ്വഭാവം കണക്കാക്കി ബജറ്റ് തീരുമാനിക്കാം.
∙ ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ സഞ്ചാരത്തിനും താമസത്തിനുമുളള ചെലവ് കൂടാമെന്നത് പരിഗണിക്കുക. സാഹചര്യത്തിനനുസരിച്ചു പ്ലാനിൽ മാറ്റം വരുത്തേണ്ടി വരാം. കഴിയുന്നതും, മുൻകൂട്ടി തയാറാക്കിയ ബജറ്റിനുള്ളിൽ ചെലവ് ചുരുക്കുമെന്നുറപ്പിക്കുക.
ഏതു ഫണ്ടിൽ നിക്ഷേപിക്കണം?
യാത്രകൾക്ക് എത്ര പണം വേണമെന്നു തീരുമാനമായല്ലോ. ഇനി എങ്ങനെയുള്ള നിക്ഷേപങ്ങളാണു വേണ്ടതെന്നു കണ്ടെത്തിയാലോ?
∙ ഒരു വർഷത്തിൽ താഴെയുള്ള കാലയളവിലേക്കാണോ നിക്ഷേപിക്കേണ്ടത്? ലിക്വിഡ് ഫണ്ട്, അൾട്രാ ഷോർട് ടേം ഡെറ്റ് ഫണ്ട് (Ultra Short Term Debt Fund) ഇവ തിരഞ്ഞെടുക്കാം.
ചെറിയ കാലത്തേക്കുള്ള ട്രാവൽ ഫണ്ടിന് ഇവ അനുയോജ്യമാണ്. കുറഞ്ഞ നഷ്ടസാധ്യതയും ഉയർന്ന പണലഭ്യതയുമാണ് ഇവയുടെ പ്രത്യേകത.
∙ ഒന്ന് മുതൽ മൂന്നു വർഷം വരെയുള്ള കാലത്തേക്കു നിക്ഷേപിക്കുന്നതിനു ഷോർട് േടം ഡെറ്റ് ഫണ്ട് തിരഞ്ഞെടുക്കാം. കുറഞ്ഞ കാലത്തേക്കു യോജിച്ച നിക്ഷേപങ്ങളാണ് ഇവ. ലിക്വിഡ് ഫണ്ടുകളേക്കാൾ മികച്ച വരുമാനം നൽകുമെന്നതാണു പ്രത്യേകത.
∙ മൂന്നു വർഷത്തിേലറെ കാലയളവിലേക്കു നിക്ഷേപിക്കാൻ ഹൈബ്രിഡ്, ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട്, ഇക്വിറ്റി ഫണ്ട് തുടങ്ങിയവ പരിഗണിക്കാം.
ഉയർന്ന വരുമാനം നൽകുമെന്നതാണ് ഇത്തരം നിക്ഷേപങ്ങളുടെ പ്രത്യേകത. ദീർഘകാലത്തേക്കുള്ള നിക്ഷേപത്തിനായി ഇവ പരിഗണിക്കാം. നഷ്ടമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നതു ശ്രദ്ധിക്കണം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. സനീഷ്. സി.
അസിസ്റ്റന്റ് പ്രഫസർ & എച്ച്ഒഡി,
കൊമേഴ്സ് ഡിപ്പാർട്മെന്റ്,
ശ്രീ വ്യാസ എൻഎസ്എസ് കോളജ്, തൃശൂർ
സെബി അംഗീകൃത സ്മാർട്സ് പരിശീലകൻ
