ADVERTISEMENT

‘കുറേയേറെ യാത്രകൾ പോകണം.’ ഇങ്ങനെ എല്ലാ വർഷവും പുതുവർഷ  പ്രതിജ്ഞയെടുക്കുന്നവർ ട്രാവൽ ഫണ്ട് തുടങ്ങാൻ ഇനിയും വൈകേണ്ട. വരുംവർഷങ്ങളിൽ ഇഷ്ടം പോലെ സഞ്ചരിക്കാൻ ട്രാവൽ ഫണ്ട് ഉപകരിക്കും. ലോകം ചുറ്റാനുള്ള പണത്തിനു വേണ്ടി ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.

ഉയർന്ന പണലഭ്യത പ്രധാനം

ഓഹരിവിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കൊപ്പം  റിസ്ക് എടുക്കാനുള്ള ശേഷി കൂടി വിലയിരുത്തുക. ഇക്വിറ്റി ഫണ്ടുകൾക്കു നഷ്ടമുണ്ടാകാനുള്ള കൂടുതലാണ്.  ഉയർന്ന പണലഭ്യതയുള്ള ലിക്വിഡ് ഫണ്ടുകൾ, അൾട്രാ ഷോർട് േടം ഡെറ്റ് ഫണ്ടുകൾ ചെറിയ കാലത്തേക്ക് അനുയോജ്യമാണ്.

ഫണ്ട് മാനേജരുടെ ട്രാക്ക് റെക്കോർഡ് വിലയിരുത്തേണ്ടതു പ്രധാനമാണ്. ഓഹരിവിപണിയിലെ തകർച്ചയും കുതിപ്പും  വിജയകരമായി കൈകാര്യം ചെയ്തിട്ടുള്ള പരിചയസമ്പന്നരായ  ഫണ്ട് മാനേജർമാരുള്ള ഫണ്ടുകൾ തിരഞ്ഞെടുക്കുക.

ADVERTISEMENT

വ്യത്യസ്ത ഫണ്ടുകൾ  ഈടാക്കുന്ന ഫീസ് താരതമ്യം ചെയ്യണം. കുറഞ്ഞ ചെലവ് അനുപാതമുള്ളവ തിരഞ്ഞെടുക്കുക. ഇല്ലെങ്കിൽ ഇവ ദീർഘകാല വരുമാനത്തെ സാരമായി ബാധിക്കും.

ഉയർന്ന പണലഭ്യതയുള്ള ഓഹരികൾ തിരഞ്ഞെടുക്കുക. ഓഹരിയുടെ യഥാർഥവിലയെ കാര്യമായി ബാധിക്കാതെ എളുപ്പത്തിൽ വിൽക്കാനും വാങ്ങാനും കഴിയുന്നതിനാണ് ഉയർന്ന പണലഭ്യത (ലിക്വിഡിറ്റി) എന്നു പറയുന്നത്.  ഉയർന്ന പണലഭ്യതയുള്ള  ഓഹരി എളുപ്പത്തിൽ വിൽക്കാനും വാങ്ങാനും കഴിയും. ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ചു  ഉയർന്ന പണലഭ്യതയുണ്ടെന്നതാണു ഡെറ്റ് ഫണ്ടുകളുടെ പ്രത്യേകത.

ADVERTISEMENT

കുറഞ്ഞതു മൂന്ന് – അഞ്ചു വർഷമെങ്കിലും ഫണ്ടിന്റെ പ്രകടനം വിലയിരുത്തുക.

പല മേഖലകളിലും ആസ്തിയിലുമായി നിക്ഷേപിക്കുന്നതാണ് ഉത്തമം. നഷ്ടമുണ്ടാകുന്നതു തടയാൻ ഈ രീതി സഹായിക്കും.

ADVERTISEMENT

രാജ്യാന്തരയാത്രയ്ക്കാണു തയാറെടുക്കുന്നതെങ്കിൽ വിനിമയനിരക്കിലെ ഏറ്റക്കുറച്ചിലുകൾ പരിഗണിക്കണം. രൂപയുടെ മൂല്യത്തകർച്ചയിൽ നിന്നു സംരക്ഷണമേകുന്ന മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ഉത്തമം.

വിവരങ്ങൾക്കു കടപ്പാട്:
ഡോ. സനീഷ്. സി.
അസിസ്റ്റന്റ് പ്രഫസർ & എച്ച്ഒഡി,
കൊമേഴ്സ് ഡിപ്പാർട്മെന്റ്,
ശ്രീ വ്യാസ എൻഎസ്എസ് കോളജ്, തൃശൂർ  
സെബി അംഗീകൃത സ്മാർട്സ് പരിശീലകൻ

ADVERTISEMENT