എളിമയുടെ പ്രതീകമായ അമൃത്സറിലെ സുവർണക്ഷേത്രം, സിഖുകാരുടെ പ്രധാനപ്രാർഥനാലയം
Mail This Article
അമൃത്സർ എന്നു കേൾക്കുന്ന മാത്രയിൽ ഏവർക്കും മനസ്സിൽ വരുന്ന ചിത്രം സുവർണ്ണ ക്ഷേത്രമാണ്. സിഖ്കാരുടെ ഏറ്റവും പ്രാധാന്യമേറിയ തീർത്ഥാടന കേന്ദ്രം. ഹിന്ദുവും സിഖും ഒരേ ഗൃഹത്തിൽ ഉള്ള പഞ്ചാബിന്റെ പ്രത്യേകത ഇവിടം ഹിന്ദുക്കളുടേയും ആരാധ്യ കേന്ദ്രമാക്കി. ഹർമിന്ദർ സാഹിബ് എന്നും ദർബാർ സാഹിബ് എന്നും അറിയപ്പെടുന്നു ഈ ക്ഷേത്രം.
ഗുരു ഗ്രന്ഥസാഹിബ് എന്ന പുസ്തകമാണ് ഇവിടെ ആരാധനാമൂർത്തി. നിരന്തര ഗ്രന്ഥപാരായണമാണ് അവരുടെ ആരാധന. ഹർമിന്ദർസാഹബ്, അകാൽ തക്ത് എന്നിവയും ക്ഷേത്രസമുച്ചയത്തിലുൾപ്പെട്ട പ്രധാന ഭാഗങ്ങളാണ്.
അൽപം ചരിത്രം
മൂന്നാംസിഖ് ഗുരുവായ ഗുരു അമർ സിംഗ് അമൃത്സറിൽ ഹർമീന്ദർ സാഹബ് തന്റെ ആസ്ഥാനമാക്കി. അക്കാലത്ത് ഗുരുദാചാക്ക് എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. അദ്ദേഹം തന്റെ അനുയായിയായിരുന്ന രാംദാസിനോട് നടുവിൽ തടാകത്തോടു കൂടിയ ഒരു പട്ടണം നിർമ്മിക്കാനുള്ള സ്ഥലം കണ്ടെത്താൻ ആവശ്യപ്പെട്ടു. 1574ൽ ഗുരു അമർദാസിൻ്റെ പിൻതുടർച്ച ഗുരു രാംദാസിലേക്കെത്തി. ഇതിന് ഗുരു അമ ർദാസിന്റെ മക്കൾക്ക് എതിർപ്പ് ഉണ്ടായിരുന്നു. ഗുരു രാംദാസ് രാംദാസ്പുർ എന്ന പട്ടണം നിർമ്മിക്കുകയും അതിൽ കൃത്രിമ തടാകം ഉണ്ടാക്കുകയും ചെയ്തു.
അവിടെ സ്വന്തംവസതിയും ആസ്ഥാനവും പണി ക ഴിപ്പിച്ചു. പുതിയ പട്ടണത്തിലേക്ക് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് കച്ചവടക്കാരെ ക്ഷണിച്ചു കൊണ്ടുവന്നു. ശ്രീ ഗുരു രാംദാസ് ഭവൻ ഇപ്പോഴും നമുക്ക് ലങ്കറിനോടു (പ്രസാദ ഭക്ഷണ ഹാൾ) ചേർന്ന് കാണാനാകും.
ഗുരു അർജ്ജൻ സിംഗ് സ്ഥാനമേറ്റതോടെ പട്ടണം സാമാന്യം വലുതായി. 1581 ൽ തുടങ്ങി 1589 ആകുമ്പോഴേക്കും സമുച്ചയത്തിന്റെ പണി കഴിഞ്ഞു.സംഭാവനകൾ ധാരാളമായി എത്തി.
പണി കഴിയുന്നതുവരെ തടാകത്തിൽ വെള്ളം നിറച്ചിരുന്നില്ല. അമൃത്സർ പട്ടണത്തേക്കാൾ താഴ്ന്നാണ് ആരാധനാലയം പണി തീർത്തത്. എളിമയാണ് അതിനായി ഗുരു അർജ്ജൻ സിംഗ് മാതൃകയാക്കിയത്. അവിടേക്ക് എത്തുന്നവർ അവരുടെ മിഥ്യാഭിമാനം മാറ്റി വെച്ച് എളിമയോടെ എത്തുന്നു എന്നാണ് സങ്കൽപ്പം. നാലു വശത്തും തുറന്ന ക്ഷേത്ര സമുച്ചയം എല്ലാവരേയും ഒരുപോലെ സ്വാഗതം ചെയ്യുവാനാണത്രെ.
തടാകമദ്ധ്യത്തിലുള്ള മന്ദിരത്തിലെത്തുവാനായി ഒരുപാലംമാത്രം. ഇത് എല്ലാത്തിന്റെയും ലക്ഷ്യം ഒന്നാണ് എന്ന് ബോധ്യപ്പെടുത്തുന്നു. 1604ൽ ഗുരു ഗ്രന്ഥസാഹിബ് സ്ഥാപിക്കുന്നതും ഗുരു അർജൻ സിംഗ് ആണ് പാരായണത്തിനുള്ള അധികാരിയായി ഗ്രന്ഥിയായി അദ്ദേഹ ത്തെ ക്ഷേത്ര നവീകര ണത്തിൽ സഹായിയാ യി പ്രവർത്തിച്ച ബുദ്ധ സിംഗ് നിയമിക്കപ്പെട്ടു. ഗുരു ഗ്രന്ഥസാഹിബ് സ്ഥാപിക്കുന്നതിനു മുമ്പായി തടാകത്തിൽ ജലം നിറച്ചു. 68 തീർത്ഥ സ്ഥാനങ്ങൾക്കു തുല്യമാണ് ഈ പുണ്യസ്ഥലമെന്ന് സിഖുകാർ വിശ്വസിക്കുന്നു.
കൈകാലുകൾ കഴുകി തലയിൽ കെട്ടാനുള്ള തുണിക്കഷണങ്ങൾ ധാരാളം കുട്ടകളിലാക്കി വച്ചിട്ടുണ്ട് അതെടുത്ത് മുടി മറച്ചുകെട്ടി വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ. രാത്രിയായതു കൊണ്ട് വൈദ്യുത ദീപ പ്രകാശത്തിൽവെട്ടിത്തി ളങ്ങുന്ന ക്ഷേത്രം കാണുന്ന മാത്രയിൽ തന്നെ നമ്മുടെ മനസ്സിനെ ആക ർഷിക്കുന്നതാണ്. ആ മനോഹര നിർമ്മിതി കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല. കടുത്ത വേനലിലും കുളിർമ്മ പ്രദാനം ചെയ്യുന്ന കൃത്രിമ തടാകത്തിൽക്ഷേത്രം പ്രതിഫലിക്കുന്നു.ആയിരക്കണക്കിന് ഭക്തർ അപ്പോൾ ആ പരിസരത്തുണ്ട്. വളരെ വലിയ ഒരു ക്യൂ ദർശനത്തിനായി രൂപപ്പെട്ടിട്ടുണ്ട്, അത് തടാകത്തെ ചുറ്റി ക്ഷേത്രത്തിലവസാനിക്കുന്നു. ഞങ്ങൾ പല ദിശകളിൽ നിന്നായി ക്ഷേത്രത്തെ കണ്ടു ഓരോ കാഴ്ചയും മനസ്സിൽ പതിപ്പിച്ചു.
പ്രസാദം പോൽ ഭക്ഷണം
ഒരു പ്ലേറ്റ്, ഒരു ചെറിയ പാത്രം, ഒരു സ്പൂൺ ഇത്രയും മുൻവശത്തു നിന്നു വാങ്ങി കൈയ്യിൽ വച്ച് ഭക്ഷണ ഹാളിനു പുറത്ത് കാത്തു നിന്നു. ഭക്ഷണം കളയാൻ പാടില്ല, വിളമ്പുമ്പോൾ പാകത്തിനുവാങ്ങുക. ചപ്പാത്തി രണ്ടെണ്ണം ഒരുകരണ്ടി പാൽപായസം, ഉഴുന്നു കറി എന്നിവയാണ് വിളമ്പിയത്. ചെറിയ പാ ത്രത്തിൽ വെള്ളവും. ഞങ്ങൾ ഇറങ്ങി. അപ്പോഴും ഭക്ഷണവരിയിൽ തിരക്കുകൂടിയതല്ലാതെ യാതൊരു മാറ്റവുമില്ല. തടാകക്കരയിൽ മരത്തിലുറപ്പിച്ച കുന്തമുനകളുമായി കർസേവകർ എല്ലാം ശ്രദ്ധിച്ച് റോന്തുചുറ്റുന്നു.
തലയിൽ കെട്ടിയ ഉറുമാൽ എടുത്ത സ്ഥലത്ത് നിക്ഷേപിച്ച് ഞങ്ങൾ കുറച്ചു സമയം അവിടെ കണ്ട ജലധാരയുടെ ഭംഗി ആസ്വദിച്ചു. കച്ചവട സ്ഥാപനങ്ങൾ ധാരാളമുണ്ട്. വസ്ത്രങ്ങൾ കരകൗശല വസ്തുക്കൾ. വാളുകൾ, കൃപാൺ എന്ന വളഞ്ഞ കത്തി. കൈ വള എന്നിങ്ങനെയുള്ളവ വിൽക്കുന്ന കടകളിലും തിരക്കു തന്നെ.
സിഖുകാരുടെ 5 ‘ക’
ഖൽസ സ്ഥാപിച്ച ഗുരു ഗോവിന്ദ് സിംഗ് സിഖുകാർക്ക് 5 - ക കൾ നിർബന്ധമാക്കി. കേശം, കംഘ, കൃപാ ൺ, കഛ്, കാര എന്നിവയാണ് അവ. മുടി നീട്ടി വളർത്തുന്ന കേശവും, കഛ് എന്ന അടിവസ്തവും (ട്രൗസർ ), കംഘഎന്ന മര ചീർപ്പും, കൃപാൺ എന്ന കത്തിയും, കാര എന്ന കൈ വളയും ഇല്ലാതെ സിഖുകാരനെ കാണാനാവില്ല. മടക്കയാത്ര തുടങ്ങി. അമൃത്സറിലെ സുവർണ്ണ ക്ഷേത്രമാതൃകയിൽ തന്നെ മറ്റൊരു ഹിന്ദു ക്ഷേത്രമുണ്ട് ദുർഗ്ഗിയാന മന്ദിർ എന്ന പേരിലുള്ള ഈ ക്ഷേത്രം പുനർനിർമ്മാണം നടന്നത് പതിനാറാം നൂറ്റാണ്ടിലാണ്.ഇവിടേയും ഒരു തടാക മദ്ധ്യത്തിലാണ് പ്രധാന ശ്രീകോവിൽ ഉള്ളത്. ലക്ഷ്മീ നാരാ യണൻ, ശ്രീരാമൻ, രാധാ കൃഷ്ണ വിഗ്രഹം എന്നിവ പ്രധാന ക്ഷേത്രത്തിൽ കാണാം. ഇതിനോടു ചേർന്ന് തടാകക്കരയിൽ ഒരു പേരാൽ വളരുന്നു. ശ്രീരാമൻ അശ്വമേധയാഗത്തിനായി അയച്ച കുതിരയെ ലവകുശന്മാർ ഈ മരത്തിലാണ് കെട്ടിയിട്ടത് എന്ന് വിശ്വസിക്കപ്പെടുന്നു.
ഇതിനോടു ചേർന്ന് ഹനുമാൻ മന്ദിറും ശനീശ്വര ക്ഷേത്രവും ഉണ്ട്. 160 മീറ്റർ നീളവും 130 മീറ്റർ വീതിയുമാണ് ഈ ക്ഷേത്രം നിലകൊള്ളുന്ന തടാകത്തിന് ഉള്ളത്. പ്രാചീനമായ ശിവ ക്ഷേത്രവും ഈ സമുച്ചയത്തിൽ കാണാനാകും. ഹർമിന്ദർസാഹിബും ദുർഗ്ഗിയാന മന്ദിറും ഒരു ചില്ലയിൽ വിരിഞ്ഞ രണ്ടു പുഷ്പങ്ങളെപ്പോലെ ലോകത്തെയും വിശിഷ്യാ അമൃത്സർ പട്ടണത്തെയും അനുഗ്രഹിക്കുന്നു.