ADVERTISEMENT

ലഡാക്കിലെ പാൻഗോങ് തടാകത്തിൽ വച്ചു പകർത്തിയ ചിത്രമാണ് അരുൺ ഹെഗ്ഡെന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ആ ചിത്രത്തിനു കിട്ടിയ അഭിനന്ദനങ്ങൾ, ഫൊട്ടോഗ്രഫിയെ കൂടുതൽ ഗൗരവത്തോടെ കാണാൻ അരുണിനെ പ്രേരിപ്പിച്ചു. പിന്നീട് െഎടി രംഗത്തെ കരിയർ ഉപേക്ഷിച്ചു ഫൊട്ടോഗ്രഫിയിലേക്കു തിരിയാൻ നിമിത്തമായതും അതേ ചിത്രമാണ്. ലഡാക്കിലേക്കുള്ള ആ യാത്രയ്ക്കിടയിലുണ്ടായ ഹൃദയസ്പർശിയായ അനുഭവം പങ്കിടുകയാണ് അരുൺ ഹെഗ്ഡെൻ.


ലഡാക്കിലെ ദേവദൂത  
സുഹൃത്തുക്കളോടൊപ്പം  ലഡാക്കിലേക്കു ബൈക്ക് യാത്ര പോയതാണ്. അവിടെ നിന്നു രണ്ടു ദിവസം കൊണ്ടു മണാലി പോകാൻ പ്ലാനിട്ടു. കുറേ ദൂരം ഓഫ് റോഡ് പോകേണ്ടിവന്നു. കൂട്ടത്തിലെ ചില വണ്ടികൾ മണലിൽ വീണു. എങ്ങനെയേലും എവിടെയെങ്കിലും കൂടണഞ്ഞാൽ മതിയെന്നായി.

ADVERTISEMENT

നാലു കിലോമീറ്റർ അകലെ  പാങ്ങ് എന്ന ഗ്രാമമുണ്ടെന്നു ബോർഡ് കണ്ടു. അരമണിക്കൂറെടുത്തു അവിടെയെത്താൻ.. തണുപ്പും ദാഹവും വിശപ്പും. തളർന്നു വീണെന്നു തോന്നിയ നിമിഷം. എവിടെ നിന്നോ 80– 85 വയസ്സ് തോന്നിക്കുന്ന സ്ത്രീ ഓടി വന്നു     ‘ ചൽ ബേട്ടാ... ഘർ പേ ആജാവോ’ എന്നു പറഞ്ഞു. ഒരു ടെന്റിലെത്തിച്ചു  ൈകകാലുകൾ തിരുമ്മി തന്നു. ചപ്പാത്തിയും കറിയും നൽകി.


 തിരികെ ഒന്നും പ്രതീക്ഷിക്കാതെ അപരിചിതരോട് അലിവ് കാണിക്കുന്ന അവർ ദേവദൂതയെന്നു തോന്നി. ജീവിതത്തിലെ തന്നെ ഏറ്റവും പ്രിയനിമിഷമായി അത്. ആ യാത്രയിൽ പാൻഗോങ് തടാകക്കരയിൽ വച്ച് എടുത്ത ചിത്രം എന്റെ ജീവിതത്തിലെ വഴിത്തിരിവാകുകയും ചെയ്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT