ADVERTISEMENT

‘‘ പ്രതീക്ഷയൊന്നുമില്ലാതെ നടത്തിയ യാത്രയിൽ നിന്നാകും ഹൃദയത്തിനോടു ചേർന്നു നിൽക്കുന്ന ചിത്രം പകർത്താനാവുക.’’  തീക്കുട്ടിച്ചാത്തന്റെ ചിത്രം പകർത്തിയ അനുഭവം പങ്കിടുകയാണു ഫൊട്ടോഗ്രഫറും ക്യൂറേറ്റഡ് യാത്രകളുടെ ശിൽപിയുമായ അരുൺ ഹെഗ്ഡെൻ.

തീക്കുട്ടിച്ചാത്തൻ
2019 ലാണു ഞാൻ െതയ്യത്തിന്റെ ഫോട്ടോസ് എടുക്കാൻ തുടങ്ങിയത്. ആ സമയത്തെടുത്ത ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറലായി. പിന്നീട് കോവിഡും ലോക്ഡൗണും  വന്നു. ആ സമയത്തു തെയ്യത്തിന്റെ ഫോട്ടോസ് എടുക്കാൻ കഴിഞ്ഞില്ല. പിന്നീട് ഒരു തവണ തെയ്യം കാണാൻ പോയെങ്കിലും നല്ല ചിത്രങ്ങൾ പകർത്താനായില്ല.  2021 ഫെബ്രുവരിയിൽ ഒരു സുഹൃത്ത് ക്ഷണിച്ചിട്ടാണു കോഴിക്കോട് തെയ്യം കാണാൻ പോയത്. ക്യാമറയുമായാണു യാത്രയെങ്കിലും നല്ല ചിത്രങ്ങൾ കിട്ടുമെന്ന പ്രതീക്ഷയൊന്നുമില്ലായിരുന്നു.

ബാലുശ്ശേരിയിലെ ക്ഷേത്രത്തിലാണു തെയ്യം അരങ്ങേറുന്നത്. ഞങ്ങൾ ചെല്ലുമ്പോൾ വലിയ തിരക്കൊന്നുമില്ല.  രാത്രി ഒരു മണി– രണ്ടു മണിയാകുന്നതു വരെ കാത്തിരിക്കാൻ അവിടെയുള്ളവർ പറഞ്ഞു. ആ സമയമായപ്പോഴേക്കും കഥ മാറി. ആളുകൾ വന്നു പരിസരം നിറഞ്ഞു. തിക്കുംതിരക്കും ബഹളവുമായി.  അന്ന് ആദ്യമായാണു തീക്കുട്ടിച്ചാത്തനെക്കുറിച്ചു കേൾക്കുന്നത്. അരയ്ക്കു ചുറ്റും  തീപ്പന്തങ്ങളുമായി നൃത്തമാടുന്ന തെയ്യം...

തെയ്യമെത്തിയതോടെ  ലൈറ്റെല്ലാം അണഞ്ഞു.  ദൈവികമായ അന്തരീക്ഷമാണു ചുറ്റും. അരയിൽ പതിനാറു തീപ്പന്തങ്ങളുമായി നൃത്തമാടുന്ന തെയ്യം. മോഹിപ്പിക്കുന്ന ദൃശ്യമാണു മുന്നിൽ. തിരക്കും പൊള്ളുന്ന ചൂടും.  ക്യാമറയും ചൂടാകുന്നു. ഇരുട്ടായതു കൊണ്ട് കാര്യമായി ഫോക്കസും കിട്ടുന്നില്ല.  ഏറെ ബുദ്ധിമുട്ടി കുറച്ചു ഫോട്ടോസ് ക്ലിക്ക് ചെയ്തു. മോഹിച്ചതു പോലെ തീക്കുട്ടിച്ചാത്തന്റെ നൃത്തം ഫ്രെയിമിലായി. തീക്കുട്ടിച്ചാത്തൻ നൃത്തമാടുന്ന ചിത്രം വൈറലായി. ന്യൂയോർക്കിലുൾപ്പെടെ പല മേളകളിൽ ചിത്രം പ്രദർശിപ്പിച്ചു. എന്റെ ഹൃദയത്തോടു േചർന്നു നിൽക്കുന്ന ചിത്രമാണത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT