അന്ന് ആ കുട്ടികളുടെ കണ്ണിൽ കണ്ട സന്തോഷം മറക്കാനാകില്ല... സ്പിതി താഴ്വരയിലേക്കുള്ള യാത്രയിലെ അനുഭവം...
Mail This Article
ചിത്രങ്ങൾ പകർത്താനുള്ള യാത്രയിൽ ഹൃദയത്തിൽ ഇടംപിടിച്ച നിമിഷങ്ങളെക്കുറിച്ചു പങ്കുവയ്ക്കുകയാണു ഫൊട്ടോഗ്രഫർ അരുൺ ഹെഗ്ഡെൻ.
സ്പിതിയിലെ കുട്ടികൾ
2016 ലാണു ഞാൻ ആദ്യമായി സ്പിതി താഴ്‌വരയിെലത്തിയത്. അന്ന് അവിടെയുള്ള കുറച്ചു കുട്ടികളെ ഫ്രെയിമിൽ പകർത്തി. 2018 ൽ വീണ്ടും സ്പിതിയിലെത്തി. കൂടുതൽ കുട്ടികളുടെ ചിത്രങ്ങൾ പകർത്തി. കൂട്ടത്തിൽ ഒരു കുട്ടി ഈ ചിത്രങ്ങളുടെ പ്രിന്റ് എപ്പോഴെങ്കിലും കാണാൻ കഴിയുമോയെന്നു ചോദിച്ചു. ചിത്രങ്ങളുടെ പ്രിന്റുമായെത്താമെന്നാണു ഞാനാ കുട്ടികൾക്കു വാക്ക് നൽകി.
വൈകാതെ ഞാൻ ആ ചിത്രങ്ങളുടെ പ്രിന്റുമായി വീണ്ടും അവിടെയെത്തി. ആ കുട്ടികളെ കണ്ടെത്തി അവരുടെ ചിത്രത്തിന്റെ പ്രിന്റ് നൽകി. ചില കുട്ടികൾ അപ്പോഴേക്കും ഉപരിപഠനത്തിനായി മറുനാട്ടിലേക്കു പോയിരുന്നു. അവരുടെ മാതാപിതാക്കളെ കണ്ടെത്തി ചിത്രങ്ങളുടെ പ്രിന്റ് ഏൽപിച്ചു.
സോഷ്യൽമീഡിയയിലെ സുഹൃത്തുക്കളുടെ സഹായത്തോടെ അവിടെയുള്ള സ്കൂളിനു പുസ്തകങ്ങളും പഠനസാമഗ്രികളും സംഭാവന നൽകുകയും ചെയ്തു. അന്ന് ആ കുട്ടികളുടെ കണ്ണുകളിൽ തെളിഞ്ഞ സന്തോഷം മറക്കാനാകില്ല. ഫൊട്ടോഗ്രഫർ എന്ന നിലയിൽ എന്നും ഓർത്തിരിക്കുന്ന നിമിഷമാണത്.
