Saturday 19 February 2022 02:40 PM IST : By സ്വന്തം ലേഖകൻ

ഈ യാത്ര എന്നെ ജീവിതം പഠിപ്പിക്കുന്നു! മുപ്പതുകളുടെ മടുപ്പില്ലാതെ ഒറ്റയ്ക്ക് ഹിച്ച് ഹൈക്കിങ്ങിനിറങ്ങിയ നാജിറ പറയുന്നു...

najira 04

ഹിച്ച് ഹൈക്കിങ്ങിലൂടെ നേപ്പാളിലേക്ക് യാത്ര നടത്തുന്ന മുപ്പത്തിരണ്ടുകാരി നാജിറയുടെ യാത്രാനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്. ബാങ്ക് ബാലൻസിന്റെ പിൻബലമില്ലാതെ ആത്മവിശ്വാസം കരുത്താക്കി ലോകം കാണാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഈ തലശ്ശേരിക്കാരി. തന്റെ യാത്രാവിശേഷങ്ങളെല്ലാം നാജി നൗഷി എന്ന യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്കിലൂടെയും നാജിറ പങ്കുവയ്ക്കുന്നുണ്ട്. പരിചയമില്ലാത്ത മുഖങ്ങൾ, ഭാഷ, സംസ്കാരം ഇവയെല്ലാം യാത്രയിലെ മനോഹരമായ ഏടുകളാവുന്ന നിമിഷങ്ങളെ ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും നാജിറ വരച്ചിടുന്നു. അഞ്ചുമക്കളുടെ അമ്മ, കുടുംബത്തിന്റെ കെട്ടുപാടുകളെ പൊട്ടിച്ച് സ്വതന്ത്രമായി യാത്ര ചെയ്യുന്നു എന്നതിലുപരി തികഞ്ഞൊരു സഞ്ചാരി തന്റെ പാഷനു പിറകെ എല്ലാം മറന്ന് കൂടിച്ചേരുന്നു എന്ന് പറയുന്നതാകും ശരി. നാജിറ തന്റെ ഫേസ്ബുക്കിൽ കുറിച്ച ഹിച്ച് ഹൈക്കിങ് യാത്രയുടെ ആദ്യദിനങ്ങളിലെ അനുഭവങ്ങൾ വായിക്കാം,

 

'" ആദ്യത്തെ ദിവസംആലപ്പുഴ നമ്മളുടെ സ്വന്തം ആനവണ്ടിയില് രാത്രീ 9മണിക്ക് കോയമ്പത്തൂർ ഇറങ്ങി.അന്നെവിടെ താമസിക്കും എന്നൊക്കെ ആലോചിച്ചു നടക്കുമ്പോൾ കോയമ്പത്തൂർ ബസ്‌ സ്റ്റാണ്ടിന്റെ അടുത്തുള്ള കോളനി കണ്ടു .നേരെ പോയി അവിടെ ഉള്ള വീട്ടിൽ ഒരു അനേഷണം .ഇന്നിവിടെ താമസിക്കാൻ പറ്റൂമൊ ??അവരൊന്നു ഞെട്ടി .ബാഗും എന്റെ പറച്ചിലും കണ്ടപ്പോൾ ആദ്യം ഒന്നും പറയാതെ നിന്നെങ്കിലും പിന്നെ അവരുടെ സൗകര്യം പറഞ്ഞു പറ്റൂമൊന്ന് ചോദിച്ചു .നിലത്താണെങ്കിലും ഞാൻ കിടക്കുമെന്നു പറഞ്ഞു ആ കുഞ്ഞു വീട്ടിൽ ഗൗതമിന്റെയും 'അമ്മ ഗൗരിയമ്മയുടെയും കൂടെ ഒരു ദിവസം .

 

കോയമ്പത്തൂർ കല്യാണം .

najira 01

അങ്ങനെ അവിടെ നിന്നും ഇറങ്ങി നടക്കുമ്പോൾ കണ്ട ഒരു കല്യാണം .നേരെ പോയി കോവിലിൽ വന്നു കയറുന്ന അവരോട് കല്യാണം കണ്ടോട്ടെ എന്നെ ചോദിച്ചുള്ളൂ .കല്യാണവും കണ്ടു കല്യാണ ത്തിന്റെ ചടങ്ങുകളും എല്ലാം കൂടെ നല്ല ഭക്ഷണവും .കുറെ ഏറെ 1മണിക്കൂർ നീണ്ടു നിൽക്കുന്ന ചടങ്ങാണ് കല്യാണം .യാത്രകൾ ഇങ്ങനെ കുറെ ജീവിതങ്ങളും നല്ല ഓർമകളും സമ്മാനിക്കും .

 

ഉടയാർ ചട്ടി ഗ്രാമം.

najira 05

കളിമണ്ണ് കൊണ്ട് മാത്രം ജീവിക്കുന്ന ഒരു ജനത.പാരമ്പര്യമായി പകർന്നു കിട്ടുന്ന ഈ തൊഴിൽ ചെയ്തു ജീവിക്കുന്ന അനേകായിരങ്ങൾ .കോയമ്പത്തൂർ ഗാന്ധി നഗറിന്റെ അടുത്തായുള്ള ഇവിടെ ചട്ടികൾ ഉണ്ടാക്കുന്നവരെ കാണുക എന്നാ ഒറ്റ ആഗ്രഹത്താലാണ് ഞാൻ പോയത് .വളരെ കഷ്ടപ്പെട്ടാണ് ഓരോ ചട്ടിയും ഉണ്ടാക്കുന്നത് .തമിഴ് നാട്ടിലെ മറ്റ് പ്രദേശങ്ങളിൽ നിന്നും കൊണ്ട് വരുന്ന മണ്ണുകൾ .ആദ്യം അതിലേ കല്ലുകൽ മാറ്റി ഉണക്കാൻ വെക്കും .ശേഷം കൈ കൊണ്ട് കുറച്ചു മാത്രം വെള്ളം ചേർത്ത് കുഴക്കും .2മണിക്കൂർ .അതു കഴിഞ്ഞു 2മണിക്കൂർ കാലു കൊണ്ട് മെതിക്കും .പിന്നെ അതിനേ കറക്കുന്ന മിഷീനിൽ ഇട്ടു കൊണ്ട് ചട്ടികൾ ഉണ്ടാക്കുവാൻ ആരംഭിക്കും .ചുരുക്കി പറഞ്ഞാൽ കൈയും കാലും ഒടിയുന്ന അവസ്ഥ .എത്ര കഷ്ടപാടാണ് .ഓരോ ചട്ടിയും ഉണ്ടാക്കി എടുക്കാൻ .എന്നിട്ട് ഞാനും നിങ്ങളും ചട്ടികൾ വാങ്ങുമ്പോൾ വിലകുറച്ചു അവരോടു അടികൂടും .പാവങ്ങൾ .ജയന്തിക്ക് ചട്ടി ഉണ്ടാക്കുന്നത് ഇഷ്ടമാണ് .ഈ ജോലി ആകുമ്പോ നമുക്ക് ആവിശ്യം വരുമ്പോൾ വിശ്രമിക്കാമല്ലോ .ഇങ്ങനെ ഓരോ ചട്ടികളും ഉണ്ടാക്കി പ്രതീക്ഷയോടെ നമ്മുടെ നാട്ടിലേക്ക് അയക്കുകയാണ് .മുഴുവനും പണം കൊടുത്തു വാങ്ങുക .

സേലത്തെ ദിവസം ഒരു വുമൺസ് ഹോസ്റ്റലിലാണ് . എന്റെ യാത്രക്ക് മുഴുവൻ സപ്പോർട്ട് എന്നോണം എനിക്ക് ഫ്രീയായി ഒരു ദിവസം ഭക്ഷണവും താമസവും ആ വലിയ മനുഷ്യൻ തന്നു .രാവിലേ അവിടെ നിന്നും ഇറങ്ങി തമിഴ് നാടിൻറെ നെയ്ത്തു ഗ്രാമങ്ങൾ തേടി .കൊട്ടണും പോളിസ്റ്ററും ചേർന്ന മുണ്ടുകൾ നെയ്യുന്ന ഗ്രാമം .ഓരോ വീട്ടിലും നെയ്തു യന്ത്രം ഉണ്ട് .ഇതവരുടെ ചോറാണ് . മുണ്ടുകൾ നെയ്യുന്ന തിരക്കിലാണ് ഓരോ വീടും .

najira 02

തൊട്ടിപ്പുരം പട്ടു കൊണ്ട് ധോത്തി ഉണ്ടാക്കുന്ന തിരക്കിലാണ് 78വയസുള്ള തുളസിരാമനാണ് എന്റെ ഈ യാത്രയിലെ ആദ്യത്തെ പോസിറ്റിവ് എനർജി നിറക്കുന്ന മനുഷ്യൻ .നസവുകാരെന്ന വിഭാഗമാണ് ഇവര് .ഓരോ സംസാരത്തിലും തന്റെ നെയ്തു ജോലിയെ കുറിച്ച് മൂപ്പർക്ക് എന്തൊരു വാചാലതയാണ് .ദൈവത്തെയാണ് ഈ ജോലിയിൽ അദ്ദേഹം കാണുന്നത് .ഇങ്ങനെ തനിച്ചു 78വർഷത്തെ നെയ്തു ജീവിതം ഒറ്റക്ക് ആസ്വദിക്കുകയാണ് ആ മനുഷ്യൻ സേലം കൊക്കൂൺ മാർക്കറ്റ് മറ്റൊരു ആകർഷണമാണ് .

najira 03

പട്ട് പുഴുക്കൾ ഉണ്ടാക്കുന്ന ഓരോ കെട്ട് സിൽകും പുഴുങി അതിന്റെറീൽസ് ആക്കി മാറ്റി ചൂടാക്കി വലിയ മിഷീനുകളിൽ കുറെ നേരം ചെയ്തു ഉണ്ടാക്കുന്ന പ്രക്രിയ .7ഉണ്ടകൾ ചേർന്നതാണ് ഒരു നൂൽ 3നൂലുകൾ ചേർന്നതാണ് ഒരു പട്ടിന്റെ ഇഴ .കുറെ നേരത്തെ പണികൾക്ക് ശേഷം പട്ട് റെഡി .

സേലത്തിൽ നിന്നും കോയമ്പത്തൂരിൽ നിന്നും തമിഴ് നാടെന്ന ഏറ്റവും നല്ല എളിമ ഉള്ള നാട്ടില് നിന്നും ഞാൻ നേരെ ബാംഗ്ലൂരിലേക്ക് ''...

 

Tags:
  • Manorama Traveller