ADVERTISEMENT

കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ഗോവ സംസ്ഥാനങ്ങളിലെ ചരിത്ര, സാംസ്കാരിക ഇടങ്ങളെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെയും കോർത്തിണക്കി ഇന്ത്യൻ റെയിൽവെ ഭാരത് ദർശൻ ട്രെയിൻ പ്രഖ്യാപിച്ചു. 11 രാത്രിയും 12 പകലും നീളുന്ന യാത്ര തിരുവനന്തപുരത്തു നിന്ന് മേയ് 23 ന് യാത്ര പുറപ്പെടും. മൈസൂരു, ഔറംഗബാദ്, അജന്ത ഗുഹകൾ, മുംബൈ ജൂഹു ബീച്ച്, മറൈൻ ഡ്രൈവ്, വഡോദര ഏക്താ നഗറിലെ സ്റ്റാച്യു ഓഫ് യൂനിറ്റി, ഹൈദരാബാദിൽ സലാർജങ് മ്യൂസിയം, റാമോജി റാവു ഫിലിം സിറ്റി, ഗോൽക്കോണ്ട, ഹംപി, മഡാഗാവ് കാലാങ്ഗുടെ ബീച്ച്, ബസിലിക്ക ഓഫ് ബോം ജീസസ്, മണ്ഡോവി റിവർ ക്രൂസ്, കോൾവ ബീച്ച് തുടങ്ങിയവയാണ് യാത്രയിലെ പ്രധാന ആകർഷണങ്ങൾ.

irctcbharat2

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, ഈറോഡ് സ്‌റ്റേഷനുകളാണ് ഭാരത പൈതൃക യാത്രയ്ക്ക് ബോർഡിങ് പോയിന്റുകളായി നിശ്ചയിച്ചിട്ടുള്ളത്. 21100 രൂപയുടെ ബജറ്റ് പാക്കേജ് ടിക്കറ്റ് മുതൽ 47400 രൂപയുടെ കംഫർട് പാക്കേജ് ടിക്കറ്റ് വരെ വിവിധ നിരക്കുകളുണ്ട്. സ്ലീപർ ക്ലാസ് ടിക്കറ്റുകളും നോൺ എസി യാത്രാ വാഹനങ്ങളും ഡോർമിറ്ററി താമസ സൗകര്യവും അടങ്ങുന്നതാണ് ബജറ്റ് പാക്കേജ്. സ്ലീപർ ക്ലാസ് യാത്രയും നോൺ എസി റൂമുകളുമുള്ള ഇക്കണോമി നിരക്ക്, എസി 3 ടയർ യാത്രയും നോൺ എസിവാഹന താമസ സൗകര്യങ്ങളുള്ള സ്‌റ്റാൻഡേഡ് നിരക്ക്, എസി 3 ടയർ യാത്ര എസി വാഹന, താമസ സൗകര്യങ്ങൾ ലഭിക്കുന്ന കംഫർട് നിരക്ക് എന്നിവയും ലഭ്യമാണ്.

irctcbharat3

ജൂൺ 3 നു രാത്രി തിരുവനന്തപുരത്ത് മടങ്ങിയെത്തും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://www.irctctourism.com/pacakage_description?packageCode=SZSD02

 

ADVERTISEMENT
ADVERTISEMENT