Friday 25 November 2022 04:47 PM IST : By സ്വന്തം ലേഖകൻ

ഗവി വിളിക്കുന്നു, കെ എസ് ആർ ടി സിയുടെ ടൂർ പാക്കേജ് അംഗീകരിച്ച് വനംവകുപ്പ്

gavi two

ഗവിയിലേക്കുള്ള കെ എസ് ആർ ടി സി പാക്കേജിന് അനുമതി നൽകി വനംവകുപ്പ്. നിരവധി തർക്കങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് കെഎസ്ആർടിസിയുടെ ബജറ്റ് സൗഹൃദ ഗവിയാത്രാ പാക്കേജിന്, വനംവകുപ്പിന്റെ തിരുവനന്തപുരം ചീഫ് ഓഫിസിൽ നിന്നും അനുമതി ലഭിച്ചത്. ഡിസംബർ ആദ്യം മുതൽ ഗവിയിലേക്കുള്ള വിനോദയാത്ര ആരംഭിക്കുവാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ഇതിനു മുന്നോടിയായി സഞ്ചാരികൾക്കുള്ള ഭക്ഷണം, താമസം തുടങ്ങിയ കാര്യങ്ങളിൽ കൃത്യത വരാനുണ്ട്. തിരുവനന്തപുരം ഉൾപ്പെടുന്ന തെക്കൻ മേഖല, എറണാകുളം ഉൾപ്പെടുന്ന മധ്യമേഖല, കോഴിക്കോട് ഉൾപ്പെടുന്ന വടക്കൻ മേഖല എന്നിങ്ങനെ മൂന്ന് സോൺ പാക്കേജുകൾക്കാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.

നിലവിലെ തീരുമാനമനുസരിച്ച് ഒരു ദിവസം മൂന്ന് സർവീസുകൾ നടത്തും. സഞ്ചാരികൾക്ക് ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. യാത്രക്കാർക്ക് പത്തനംതിട്ടയിൽ തങ്ങി പുലർച്ചെ യാത്ര ആരംഭിക്കാവുന്ന രീതിയിൽ കെഎസ്ആർടിസി ടെർമിനലിൽ ഏസി ഡോർമിറ്ററി സൗകര്യമൊരുക്കാനും കെഎസ്ആർടിസി പ്ലാൻ ചെയ്യുന്നുണ്ട്.

gavi one

നിലവിൽ പത്തനംതിട്ട, കുമളി എന്നിവിടങ്ങളിൽ നിന്ന് കെഎസ്ആർടിസി പ്രതിദിന ഗവി സർവീസുകൾ നടത്തുന്നുണ്ട്. പുലർച്ചെ 5.30 ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് 11 ന് ഗവിയിലും 12.45 ന് കുമളിയിലും എത്തുന്നതാണ് ആദ്യ സർവീസ്. തിരികെ 1.30 ന് പുറപ്പെട്ട് ഗവിയിൽ വൈകിട്ട് മൂന്നിനും പത്തനംതിട്ട 7.30 നും എത്തിച്ചേരും. കുമളിയിൽ നിന്ന് രാവിലെ 5.30 ന് തുടങ്ങുന്ന സർവീസ് ഗവിയിൽ 7.45 നും പത്തനംതിട്ടയിൽ 11.45 നും എത്തും. പത്തനംതിട്ടയിൽ നിന്ന് 12.30 നാണ് മടക്കം. ഈ ബസ് ഗവിയിൽ 3.45 നും കുമളിയിൽ 6.45 നും എത്തും.

gavi three

മുൻകൂട്ടി ബുക്ക് ചെയ്ത പ്രകാരമേ നിലവിൽ ഗവിയിലേക്ക് പോകാനാകൂ. പ്രവേശനം ഒരു ദിവസം 60 വാഹനങ്ങൾക്ക് മാത്രം