ക്രിസ്മസ് അവധിയാഘോഷിക്കാൻ ഒരുന്നവരെ ലക്ഷ്യമിട്ട് ഐആർസിടിസി. ഡിസംബർ 22ന് കൊൽക്കത്തയിൽ നിന്ന് പുറപ്പെടുന്ന ബ്യൂട്ടിഫുൾ ഭൂട്ടാൻ യാത്രയാണ് ആദ്യത്തേത്. 9 രാത്രിയും 10 പകലും നീണ്ടുനിൽക്കുന്ന പാക്കേജാണിത്. 53,100 രൂപ മുതലാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
ഡിസംബർ 23 ന് കൊൽക്കത്തയിൽ നിന്നുതന്നെ ആരംഭിക്കുന്ന നേപ്പാൾ യാത്രയ്ക്ക് 37000 രൂപ മുതലാണ് നിരക്ക്. യാത്ര ഏഴുരാത്രിയും എട്ടുപകലും നീണ്ടുനിൽക്കും. സിംഗപ്പൂർ– മലേഷ്യ പാക്കേജാണ് അടുത്തത്. ആറുരാത്രിയും ഏഴുപകലും നീളുന്ന യാത്ര നിരക്ക് 141000 രൂപമുതൽ ആരംഭിക്കും.
വിമാനടിക്കറ്റ്, രണ്ടുരാജ്യങ്ങളിലേക്കുമുള്ള ടൂറിസ്റ്റ് വീസ, ട്രാവൽ ഇൻഷുറൻസ് തുടങ്ങിയവയെല്ലാം നിരക്കിൽ ഉൾപ്പെടും. ഡിസംബർ 23 ന് പോയി 30 ന് മടങ്ങിയെത്തും വിധമാണ് ഈ പാക്കേജ്.