സിനിമാ തിയേറ്ററുകളിൽ വെള്ളയും കറുപ്പുമായി ചിത്രങ്ങൾ ചലിച്ചിരുന്ന കാലത്ത് നായകൻ ഇംഗ്ലണ്ടിലെത്തിയെന്നു അറിയിക്കാൻ വലിയ ചക്രത്തിൽ ഓടുന്ന ‘ഹൈ വീലർ’ സൈക്കിളുകൾ കാണിക്കുമായിരുന്നു.‘സണ്ണി സൈഡ്’ എന്ന സിനിമ ചിത്രീകരണത്തിനിടെ ചാർലി ചാപ്ലിൻ ഒറ്റച്ചക്രം സൈക്കിളിൽ കയറാൻ ശ്രമിക്കുന്ന വിഡിയോ ലോകപ്രശസ്ത കോമഡിയാണ്. ബ്രിട്ടിഷുകാരുടെ പ്രതാപകാലത്താണ് ലണ്ടനിലെ തെരുവുകൾ നീളെ ‘പെന്നി വീൽ’ ഉണ്ടായിരുന്നത്. ഹൈ വീലർ, ഓർഡിനറി, പെന്നി വീൽ എന്നീ പേരുകളിലെല്ലാം അറിയപ്പെട്ടിരുന്ന ഈ സൈക്കിൾ അടുത്തിടെ ഓസ്ട്രേലിയയിൽ കണ്ടു.
ക്യൂന്‍സ് ലാന്‍ഡില്‍ സാന്‍ഡ് േഗറ്റ് സണ്‍ഡേ ഒാപ്പണ്‍ മാര്‍ക്കറ്റില്‍ വിന്‍ഡേജ് സൈക്കിള്‍ േഷാ നടക്കുന്നു. പ്രവേശന കവാടത്തിനരികെ മുന്നറിയിപ്പ് േബാര്‍ഡ് വച്ച് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. ‘പെന്നി ഫാര്‍തിങ്’ കാണാനുള്ള ടിക്കറ്റിനായി ആളുകൾ ക്യൂ നിൽക്കുന്നു. എന്നാൽപ്പിന്നെ അതൊന്നു കാണാമെന്നു നിശ്ചയിച്ച് അകത്തു കയറി.
സർക്കസ് കൂടാരത്തിലേതു പോലെ വലിയ ചക്രമുള്ള സൈക്കിളിൽ വാർധക്യത്തിലെത്തിയ ആളുകൾ സവാരി നടത്തുന്നതാണു ഷോയിലെ പ്രധാന ഐറ്റം. ഇരുപത്തഞ്ചോളം സവാരിക്കാര്‍ ഒപ്പത്തിനൊപ്പം ഒരു നിരയായി പരസ്പരം സഹകരിച്ച് ഒേര മനസ്സോെട ഹൈ വീലറുകൾ ചലിപ്പിച്ചത് കൗതുകകരമായ കാഴ്ചയായി.
വാഹനം കണ്ടപ്പോൾ ഞങ്ങൾ അദ്ഭുതപ്പെട്ടു. അഞ്ചടി വട്ടമുള്ള മുൻ ചക്രം. അതിൽ കയറുന്നയാൾക്ക് ബാലൻസ് നൽകാനായി ചെറിയ ചക്രം. മറ്റൊരാളുടെ ചുമലില്‍ പിടിച്ചുയര്‍ന്നാണ് അവർ ആ സൈക്കിളിന്റെ ഇരിപ്പിടത്തിൽ കയറിപ്പറ്റിയത്. അൽപ ദൂരം നീങ്ങിയപ്പോഴേക്കും കാര്യങ്ങൾ സ്മൂത്ത് ആയി. മുന്‍ ചക്രമാണ് സവാരിക്കാരനു വേഗത നൽകുന്നത്. പരിശീലനം േനടിയവർക്കു മാത്രമേ ആ െെസക്കിളിൽ കയറാനാകൂ. െെസക്കിളിന്റെ ചക്രങ്ങള്‍ സാളിഡ് റബര്‍ ടയറുകളാണ്. ചവിട്ടി നീക്കൽ ശ്രമകരമായ ദൗത്യമാണെന്നു വ്യക്തം.
സൈക്കിൾ സവാരി നടത്തിയവരിലേറെ പേരും അറുപതു വയസ്സിലേറെ പ്രായമുള്ളവരാണ്. നിറപ്പകിട്ടുള്ള പയ കാല ഉടയാടകളാണ് അവർ അണിഞ്ഞിരുന്നത്.
ബ്രിട്ടിഷ് നാണയങ്ങളായ െപന്നി, ഫാര്‍തിങ്ങ് എന്നിങ്ങനെ വൃത്താകൃതിയിലുള്ള നാണയങ്ങളെ ഓർമപ്പെടുത്തിക്കൊണ്ടാണ് ഈ ചക്രവണ്ടിക്ക് പെന്നി ഫാർതിങ് എന്നു പേരു വന്നത്. ഇരുചക്ര സൈക്കിൾ വന്നതോടെ പെന്നി വീലുകൾ നിരത്തിൽ നിന്ന് അപ്രത്യക്ഷമായി. പക്ഷേ, അൻപതു താണ്ടിയവരുടെ മനസ്സിൽ പെന്നി വീലുകൾ ഇപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റ് സ്വപ്നങ്ങളായി നിലനിൽക്കുന്നുണ്ട്. അവർക്കു വേണ്ടി സൈക്ലിങ് ക്ലബ്ബുകൾ നടത്തുന്ന ഫാർതിങ് ഷോ പുതുതലമുറയ്ക്ക് കൗതുകക്കാഴ്ചയാണ്. ബ്രിട്ടിഷ് സ്വത്വമാണെങ്കിലും ഈ ഷോ ഞങ്ങൾ കണ്ടത് ഓസ്ട്രേലിയയിലെ ടാസ്മാനിയയിലാണ്.