ADVERTISEMENT

കിർഗിസ്ഥാനിലെ  ചരിത്ര സ്മാരകങ്ങളിൽ ഒന്നാണ് ബുറാന ടവർ. ഇത് യുനെസ്കോയുടെ സംരക്ഷണയിലാണ്. ടോക്മോക്ക് നഗരത്തിനടുത്താണ് ഈ ടവർ സ്ഥിതി ചെയ്യുന്നത്.  ഗോപുരത്തിന് പുറമേ, ഉടനീളം  നിരവധി ബാൽബലുകൾ (തുർക്കിക്/ഇസ്‌ലാമിക് ശവകുടീരങ്ങൾ) ഉണ്ട്.


വളഞ്ഞുപുളഞ്ഞ പടികൾ കയറി ടവറിന്റെ മുകളിലേക്ക്. അവിടെ  നിന്നാൽ ടിയാൻ ഷാൻ പർവതനിരയിലെ പച്ചപ്പു നിറഞ്ഞ മേച്ചിൽപ്പുറങ്ങളും വെളുത്ത സ്ഫടിക ശിഖരങ്ങളും നന്നായി കാണാം. ടിയാൻ ഷാൻ പർവതനിര പ്രാദേശികഭാഷയിൽ അല-ടൂ. എന്നാണറിയപ്പെടുന്നത് ,  'ഉയർന്ന പർവതം' എന്നാണ് പരിഭാഷ. ചൈനയിലും , കിർഗിസ്ഥാനിലും, കസാക്കിസ്ഥാനിലുമൊക്കെയായി അല-ടൂ പരന്നു കിടക്കുന്നു. ഈ യാത്രയിൽ ബുരാന ടവറിൽ മാത്രമാണ് സഞ്ചാരികളായ  കുറച്ചു പേരെ കണ്ടുമുട്ടിയത്.

BuranaTower
ADVERTISEMENT


അനന്തമായ നീലത്തടാകം
അടുത്ത ലക്ഷ്യം  ഇസിക് കുൽ തടാകമാണ്. കടും നീല നിറത്തിൽ അനന്തമായി കിടക്കുന്ന തടാകം. ബൊളീവിയയിലെ ടിറ്റിക്കാക്ക തടാകം കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ മൗണ്ടെൻ  ലേക്കാണിത്. ചിലയിടത്തു ശാന്തമെങ്കിൽ ചിലയിടത്തു  കടൽ പോലെ. ഓളങ്ങൾ തിരമാല കണക്കെ തീരത്തെ ആലിംഗനം ചെയ്യുന്നു ലോകത്തെ വലുപ്പമുള്ള ഉപ്പു താടകങ്ങളുടെ കൂട്ടത്തിൽ  ആദ്യസ്ഥാനങ്ങളിലുണ്ട് ഇസിക് കുൽ തടാകം.

സമുദ്രമില്ലാത്ത  ഈ നാട്ടിൽ ആ കുറവ് ഈ തടാകം ഒരു പരിധി വരെ നികത്തുന്നു. തീരത്തു ചിലയിടങ്ങളിൽ യുർട് എന്ന കൂടാര ക്യാംപുകൾ കാണാം.  ഒരുപാടു ജലവിനോദങ്ങൾ നടക്കുന്നുണ്ട് ഇവിടെ.  തടാകക്കരയിൽ എവിടെനിന്ന്  നോക്കിയാലും വെട്ടി തിളങ്ങുന്ന മലകളുടെ ‘മഞ്ഞുമൂടിയ മസ്തക’ങ്ങൾ ദൃശ്യമാണ്.

കാരക്കോളിലെ േഡഞ്ചൻ മോസ്ക്
 ഇസ്കുൾ തടാകത്തിന്റെ കിഴക്കു ഭാഗത്താണ് കാരക്കോൾ എന്ന ചെറുപട്ടണം.  കിർഗിസ്ഥാനിൽ  മലകയറാനും  സ്‌കീയിങ്ങിനും  വരുന്നവരുടെ  പ്രധാന  താവളമാണിവിടം. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന  ഡേഞ്ചൻ  മോസ്‌ക്‌ കാണാനാണ് ആദ്യം പോയത് . 1910 ൽ   ചൈനീസ് വാസ്തു കലാശൈലിയിൽ  പല വർണങ്ങളിൽ ഒറ്റ ആണിപോലും ഉപയോഗിക്കാതെയാണ്  ഇതിന്റെ നിർമാണം.

ADVERTISEMENT

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം  പണി കഴിപ്പിച്ച റഷ്യൻ  ഓർത്തഡോക്സ് ചർച്ച്‌  ഇതിനടുത്താണ്. മരം കൊണ്ട് പണിതിട്ടുള്ള ഈ പള്ളിയുടെ പച്ചയും , സ്വർണവർണത്തിലുള്ള അഞ്ചു ഡോമുകളാണ് ഏറ്റവും ആകർഷണം.

ADVERTISEMENT
ADVERTISEMENT