ബ്രിട്ടൻ എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരിക സ്വാതന്ത്ര്യ ച രിത്രമാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുള്ള ആളാണ് അച്ഛൻ. അദ്ദേഹത്തിന്റെ വാക്കുകളിലൂടെയാണ് ആ ഭരണകാലവും സ്വന്തം മണ്ണിൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു ജനതയുടെ ദീനരോദനങ്ങളും നേരിട്ടറിയുന്നത്...
ദുബായിൽ നിന്ന് ഏഴു മണിക്കൂർ 40 മിനി റ്റ് നീണ്ട ലണ്ടനിലേക്കുള്ള ആകാശയാത്രയിൽ മനസ്സിൽ ഉയർന്നുവന്നത് കണ്ണീരിന്റെയും യാതനയുടെയും നിലവിളികളുടെയും വേദനകളുടെയും രക്തക്കറ പുരണ്ട ഒാർമകളായിരുന്നു. ഈ യാത്ര കൊളോണിയൽ സാമ്രാജ്യത്തിന്റെ അധിപതികളായ ബ്രിട്ടനിലേക്കാണ്.
ഹീത്രോയിലെ ലാൻഡിങ്...
ഏറ്റവും കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാവുന്ന A380 വിമാനം ഹീത്രോ വിമാനത്താവളത്തിന്റെ റൺവേയിൽ തൊട്ടു. മഴയ്ക്കു സാധ്യതയുണ്ട് എന്നും താപനില ആ റ് ഡിഗ്രി ആണ് എന്നും മുന്നറിയിപ്പ്. ജാലകത്തിലൂടെ ആ വലിയ നഗരത്തിന്റെ ദൂരക്കാഴ്ചകൾ ദൃശ്യമായിത്തുടങ്ങി. ഒരുകാലത്തു സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന് അധിപനായിരുന്ന വലിയ നഗരം. ലോകത്തിലെ വിവിധ രാജ്യങ്ങളുടെ അമൂല്യങ്ങളായ നിധികൾ േശഖരിച്ച് 170 മ്യൂസിയങ്ങളുള്ള, 300ൽ അധികം ഭാഷ സംസാരിക്കുന്ന ജനങ്ങൾ അധിവസിക്കുന്ന, സുഖജീവിതത്തിന്റെ പറുദീസയായ ലണ്ടൻ നഗരം. തെമ്സ് നദി (River Thames) നഗരത്തിനു വശ്യമായ ആകർഷണം നൽകുന്നു. പ്രഭാതസൂര്യൻ തെമ്സിന്റെ ഒാളങ്ങളിൽ പ്രതിഫലിക്കുന്നു. ഈ മഹാനഗരം ഉണരുകയാണ്...
വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങുമ്പോൾ െെശത്യം ശക്തമായിരുന്നു. ഞങ്ങളുടെ വിനോദയാത്രയുടെ സാരഥി സ്കോട്ട്ലൻഡുകാരൻ ഫോബ്സ് പുറത്തു കാത്തുനിൽപുണ്ടായിരുന്നു. സ്കോട്ടിഷ് ടൂറിസ്റ്റ് അസോസിയേഷൻ അംഗവും യുകെയെക്കുറിച്ച് അഗാധമായ പാണ്ഡിത്യമുള്ള വ്യക്തിയുമാണ് ഫോബ്സ്. ഹോട്ടലിലെ പറഞ്ഞുറപ്പിച്ച പ്രവേശനസമയം ഉച്ചയ്ക്കുശേഷമായതിനാൽ നേരേ നഗരക്കാഴ്ചകൾക്കായി തിരിച്ചു.
പഴമ ദൃശ്യമാവുന്ന പാതകളും വഴിയോരക്കാഴ്ചകളും ഈ മഹാനഗരത്തിന്റെ മാത്രം പ്രത്യേകതയാണ്. നാം മറ്റെവിടെയും കണ്ടിട്ടില്ലാത്ത, പ്രത്യേക രൂപകൽപനയിൽ നിർമിച്ച കറുത്ത ടാക്സികൾ. ഒരു മഹാനഗരവുമായി തട്ടിച്ചു നോക്കുമ്പോൾ വീതികുറഞ്ഞ പാതകൾ. ആഡംബരപൂർണമായ പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു പോലും നൂറ്റാണ്ടുകളുടെ ചരിത്രവും സമൃദ്ധമായ പഴക്കവും.
ടവർ ഒാഫ് ലണ്ടൻ
വാഹനം സെൻട്രൽ ലണ്ടനിൽ എത്തി. ആ ദ്യം പോയത് ടവർ ഒാഫ് ലണ്ടൻ എന്ന ആയിരത്തിലധികം വർഷം പഴക്കമുള്ള കൊട്ടാരത്തിലേക്കാണ്. പോകുന്ന വഴിയിലാണ് All Hallows by the tower എന്ന ദേവാലയം. വളരെ പഴക്കം തോന്നിക്കുന്ന ഈ ആരാധനാലയം. ടവർ ഒാഫ് ലണ്ടന്റെ പ്രവേശനകവാടത്തിനു മുന്നിലായി ‘ചരിത്രം തുടങ്ങിയടത്ത് ഒരു പര്യവശേഷം’ എന്ന് എഴുതിവച്ചിട്ടുണ്ട്. ലോകത്തിലെ പല സ്വതന്ത്രരാജ്യങ്ങളുെടയും ച രിത്രം തുടങ്ങുന്നത് ബ്രിട്ടിഷുകാർ നാടുവിട്ടതിനു ശേഷമായതിനാൽ ആ വരികൾ ഉചിതമായി തോന്നി.
ഈ കൊട്ടാരം പലതായി തിരിച്ചാണു രൂപകൽപന ചെയ്തിരിക്കുന്നത്. രാജകിരീടം സൂക്ഷിക്കുന്ന സ്ഥലം, വെളുത്ത കൊട്ടാരം, യുദ്ധക്കളം, രാജാവിന്റെ കിടപ്പുമുറി, വന്യജീവിസ്ഥലം തുടങ്ങി അവ നീണ്ടുകിടക്കുന്നു. കൊട്ടാരത്തിനകത്തെ ജയിലിനു മാത്രം മൂന്നു പ്രധാന ഭാഗങ്ങളുണ്ട്. ദണ്ഡനമുറ നടപ്പാക്കൽ (Tower Torture), മരണദണ്ഡന നടപ്പാക്കൽ (Tower Execution), കൊട്ടാരത്തിനകത്തു ജയിലറ (Imprisonment tower) എന്നിവയാണവ.
കൊട്ടാരത്തിൽ ഏറ്റവുമധികം ആകർഷകം രാജാവിന്റെ കിടപ്പുമുറി ആയിരുന്നു. എഡ്േവഡ് മൂന്നാമൻ എന്ന രാജാവ് 1270–ൽ നിർമിച്ചതാണ് ഈ കിടപ്പുമുറി. വർണാഭമായി അലങ്കരിച്ചുവച്ച രാജമെത്ത 1280–ൽ രാജാവിന്റെ കൽപന പ്രകാരം നിർമിച്ചതാണ്. കിടപ്പുമുറിയിൽ െെശത്യത്തെ പ്രതിരോധിക്കാൻ തീകായാനായി പ്രത്യേകമായ സജ്ജീകരണങ്ങളുണ്ട്. മുറിയിലെ ജാലകത്തിലൂടെ പുറത്തു നോക്കിയാൽ സുന്ദരമായ ദൃശ്യങ്ങൾ.
കൊട്ടാരത്തിലെ കാക്ക
നൂറ്റാണ്ടുകളായി കൊട്ടാരത്തിലെ ഏറ്റവും സവിശേഷമായ താമസക്കാർ എന്നത് അവിടുത്തെ മലകാക്കകളാണ് (Raven). നാം കാണുന്ന സാധാരണ കാക്കയുടെ ഇരട്ടിയിലധികം വലിപ്പമുള്ള ഇവ കിങ്ങ് ചാൾസ് രണ്ടാമന്റെ രാജകൽപന പ്രകാരം കൊട്ടാരപ്രവേശം ലഭിച്ചവയാണ്. ഏതു സമയത്തും കൊട്ടാരത്തിനകത്ത് ആറ് കാക്കകൾ ഉണ്ടാവണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ പതിവു തെറ്റിയാൽ കൊട്ടാരവും ബ്രിട്ടിഷ് രാജവാഴ്ചയും നിലംപതിക്കുമെന്ന വിശ്വാസം ഇന്നും നിലനിൽക്കുന്നു. ആകയാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഉത്തരവ് നിലനിർത്തിക്കൊണ്ട് സദാസമയവും എട്ടു കാക്കകളെ കൊട്ടാരത്തിൽ നിലനിർത്തുന്നു. അപ്രതീക്ഷിത സാഹചര്യങ്ങളിൽ പോലും ‘ആറ്’ എന്ന സംഖ്യ നിലനിർത്താനാണ് ഇങ്ങനെ ചെയ്യുന്നത്. റേഡിയോ കോളർ ഉപയോഗിച്ചു കാക്കകളെ സദാസമയവും നിരീക്ഷിക്കുന്നു.
ഈ ശ്രേഷ്ഠമായ അതിഥിയെ ചിത്രങ്ങളിൽ എങ്ങനെ പകർത്താനാവും എന്ന ചിന്തയിലാണ് കൊട്ടാരത്തിലൂടെ നടന്നത്. ഒരു നിമിത്തം പോലെ ഒരു വലിയ കാക്കയെ കണ്ടു. ജനക്കൂട്ടം അതിന്റെ ചിത്രങ്ങൾ എടുക്കുന്നു. ചിലർ കാക്കയെ ഉൾപ്പെടെ സെൽഫിക്കുവേണ്ടി പരിശ്രമിക്കുന്നു. കാക്ക ഒരു സിനിമാനായികയെ പോലെ ആദ്യം ക്യാമറയെ അഭിമുഖീകരിച്ചു. പിന്നീട് ഒരുപാടു ക്യാമറകൾ വെളിച്ചത്തോടെ മിഴിതുറന്നപ്പോൾ റോയൽ കാക്കയ്ക്കും നാണം വന്നപോലെ....
ടവർ ബ്രിജ്
കൊട്ടാരത്തിൽ നിന്നു നേരെ പോയത് ടവർ ബ്രിജിലേക്കാണ്. 1894 ജൂൺ 30–നു ലോകത്തിനു മുമ്പിൽ സമർപ്പിക്കപ്പെട്ടതാണ് ഈ ചരിത്രനിർമിതി. 70,000 ടൺ കോൺക്രീറ്റ് ഉപയോഗിച്ചു നിർമിച്ച ഈ പാലത്തിന് 244 മീറ്റർ നീളവും 65 മീറ്റർ ഉയരവുമുള്ള രണ്ടു ടവറുകളാണുള്ളത്. വലിയ കപ്പലുകൾ പോകാനായി ഈ പാലം തുറക്കപ്പെടും. ലണ്ടൻ നഗരത്തിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായാണ് ഈ നിർമിതിയെ കണക്കാക്കപ്പെടുന്നത്. പലരും വിശ്വസിക്കുന്നത് നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ലണ്ടൻ ബ്രിജ് ഇതാണെന്നാണ്. എന്നാൽ, ടവർ ബ്രിജിൽ നിന്നു നോക്കിക്കാണാവുന്ന രീതിയിൽ വലിയ അലങ്കാരങ്ങളില്ലാതെ നിലകൊള്ളുന്ന പാലമാണ് ലണ്ടൻ ബ്രിജ്. വിനോദസഞ്ചാരികളെ ലക്ഷ്യംവച്ച് ഈ രണ്ടു പാലങ്ങളുടെയും അടിയിലൂടെ തെമ്സ് നദിയിലൂടെയുള്ള ജലയാത്ര വളരെ ഊഷ്മളമായ കാഴ്ചകളാണ് സമ്മാനിക്കുക. ലോകത്തിലേറ്റവും അധികം ക്യാമറക്കണ്ണുകൾ തുറക്കുന്ന പാലവും ഇതുതന്നെയാണ്.
ലണ്ടൻ െഎ
ജലയാത്ര ചെന്നവസാനിച്ചത് ലണ്ടൻ െഎ (Lon don Eye) എന്ന ലോകത്തിലെ ഏറ്റവും വലിയ ജയിന്റ് വീലിന്റെ അടുത്ത്. ഇതിനു 135 മീറ്റർ ഉയരവും 120 മീറ്റർ വ്യാസവുമുണ്ട്. ശക്തമായ കോൺക്രീറ്റ് കൊണ്ട് ഇതിനെ ദൃഢമാക്കിയിരിക്കുന്നു. ഇതിനു മനോഹരങ്ങളായ 32 േഗാളങ്ങളാണുള്ളത്. ഇതിലെ ഒരു േഗാളത്തിന് 10,52,631 പൗണ്ട് നാണയങ്ങൾ ചേർത്തുവച്ച ഭാരമാണുള്ളത്. ഈ ഗോളങ്ങളെ ഒന്നു മുതൽ മുപ്പത്തിമൂന്നു വരെ എണ്ണമിട്ടിരിക്കുന്നു. ഇതിലെ കൗതുകകരമായ കാര്യം ‘13’ എന്ന അക്കമിട്ട േഗാളമില്ല എന്നതാണ്. 13 എന്നത് അശുഭകരമായി വിശ്വസിക്കുന്നതിനാലാണത്. ഒാേരാ ഗോളത്തിലും 25 പേരെയാണ് കടത്തിവിടുക. ഒരു സെക്കൻഡിൽ 10 ഇഞ്ച് എന്ന വേഗതയിൽ സഞ്ചരിക്കുന്ന ഈ ഭീമൻ വീൽ 800 ആളുകൾക്ക് അവിസ്മരണീയമായ കാഴ്ചകൾ സമ്മാനിച്ച് അരമണിക്കൂർ കൊണ്ട് ഒരു പ്രദക്ഷിണം പൂർത്തിയാക്കും. ഈ േഗാളത്തിലിരുന്നുകൊണ്ടു ലഭിക്കുന്ന ലണ്ടൻനഗരത്തിന്റെ 360 ഡിഗ്രി കാഴ്ച വർണനാതീതമാണ്. ഏതാണ്ട് 40 കിലോമീറ്റർ ദൂരക്കാഴ്ച കിട്ടും ഇവിടെ നിന്ന്.
ലണ്ടൻ ടാക്സിയിൽ...
ലണ്ടൻ നഗരം ഗൈഡിന്റെ സഹായമില്ലാതെ ചുറ്റാൻ ഒരു ദിവസം മാറ്റിവച്ചു. വളരെയധികം ചർച്ച ചെയ്യപ്പെട്ട ലണ്ടൻ ടാക്സിയിലെ യാത്രയാണ് പ്രധാന ഉദ്ദേശ്യം. ലോകത്തെതന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷകൾ ഒരു െെഡ്രവർക്ക് നേരിടേണ്ടിവരിക ലണ്ടൻ ടാക്സി െെഡ്രവർ ആവാനുള്ളതാവണം. ഈ ജോലിക്ക് അനുമതി ലഭിക്കാൻ 320 പ്രധാന വഴികളും 25,000 തെരുവുകളെക്കുറിച്ചും 2000ത്തോളം പ്രധാന സ്ഥലങ്ങളെക്കുറച്ചും അറിവുവേണം പോലും. കുറഞ്ഞപക്ഷം രണ്ടു വർഷത്തെ പരിശ്രമമില്ലാ െത ഈ കടമ്പകൾ കടക്കാനാവില്ല. ലണ്ടൻ ടാക്സി പല വർണത്തിൽ കാണാമെങ്കിലും ഇവയെ പൊതുവെ അറിയപ്പെടുന്നത് ബ്ലാക്ക് ടാക്സി (Black Taxi) എന്നാണ്. ഈ വാഹനത്തിലൂടെയുള്ള യാത്ര തീർച്ചയായും ഒരു പ്രത്യേക അനുഭവമാണ്. ഈ മഹാനഗരത്തിൽ വേഗതയിൽ പോവാൻ യോഗ്യമായ പാതകളോ, മേൽപാലങ്ങളോ ഇല്ലെന്നതും വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നു.
യാത്രയിലുടനീളം നൂറ്റാണ്ടുകളുടെ ചരിത്രം പറയാനാകുന്ന കെട്ടിടങ്ങളും താരതമ്യേന കാലപ്പഴക്കം കുറഞ്ഞ കെട്ടിടങ്ങളും മരങ്ങളുമായി സമൃദ്ധമായി കിടക്കുന്നതായി കണ്ടു. ലണ്ടൻ നഗരത്തിൽ യഥേഷ്ടം ഇന്ത്യൻ ഭക്ഷണശാലകൾ ഉണ്ട്. ഇവിടെ ബ്രിട്ടീഷ് ജനത വളരെ താൽപര്യത്തോടെ ഭക്ഷണം കഴിക്കുന്നത് പതിവുകാഴ്ചയാണ്. വാഹനം ഹാരോട്സ് (Haroots) എന്ന വലിയ കൊട്ടാരസദൃശ്യമായ കെട്ടിടത്തിനരുകിലെത്തി. ആഡംബരത്തിന്റെ അവസാനവാക്കാണ് ഈ സ്ഥാപനം. അഞ്ച് ഏക്കർ സ്ഥലത്താണ് ഈ കെട്ടിടം നിലനിൽക്കുന്നത്. ഈ ഭീമാകാരനായ സ്റ്റോറിൽ വർഷത്തിൽ ഒരു ദിവസം പൊതുജനങ്ങൾക്ക് പ്രവേശനമില്ല. അന്ന് ബ്രിട്ടനിലെ സർവാധികാരിയായ രാജ്ഞിക്ക് ’Royal Shopping’ ഒരുക്കാനായി മാറ്റിവയ്ക്കുന്നു.
െെഹഡ് പാർക്കും ബക്കിങ്ഹാം പാലസ്സും
ലണ്ടൻനഗരത്തിലെ ഏറ്റവും വലിയ ഉദ്യാനമാണ് െെഹഡ് പാർക്ക് (Hyde Park). മൊനാക്കോ എന്ന രാജ്യത്തിനു സമാനമായ വലുപ്പമാണ് ഈ പാർക്കിനുള്ളത്. വാഹനം മാർബിൾ ആർക്ക് (Marble Arch) എന്ന കവാടത്തിനരികിലൂടെ കടന്നുപോയി. ഇത് ബക്കിങ്ഹാം (Buckingham) പാലസിന്റെ പ്രധാന കവാടമാവാൻ നിർമിച്ചതാണ്. എന്നാൽ കൊട്ടാരം അധികൃതർക്ക് അത് ഇഷ്ടമാവാത്തതിനാൽ പിന്നീട് മാറ്റുകയായിരുന്നു.
വാഹനം ബക്കിങ്ഹാം പാലസിന്റെ അരികിൽ എത്തി. 17–ാം നൂറ്റാണ്ടു മുതൽ ലോകവാ ർത്തകളിൽ നിറഞ്ഞുനിൽക്കുന്ന, ലോകജനത സസൂക്ഷ്മം നിരീക്ഷിക്കുന്ന അധികാരത്തിന്റെയും ആഢ്യത്തത്തിന്റെയും തിലകക്കുറിയായ ബക്കിങ്ഹാം പാലസ്. 775 മുറികളും 52 രാജകീയ അതിഥിമുറികളും 92 ഒാഫീസുകളും സ്വന്തമായി പോസ്റ്റോഫീസ്, പോലീസ് സ്റ്റേഷ ൻ എന്നിവയുമുള്ള ഈ ഭീമൻ കൊട്ടാരത്തിന് 1514 വാതിലുകളും 760 ജനലുകളുമുണ്ട്. പല ദേശക്കാർ, പല ഭാഷ സംസാരിക്കുന്നവർ, പല വർണത്തിലും പ്രായത്തിലുമുള്ളവർ തുടങ്ങി കൊട്ടാരത്തിനു മുന്നിൽ നൂറുകണക്കിനാളുക ൾ. എല്ലാവരും ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിലാണ്. കൊട്ടാരത്തിനു മുകളിലുള്ള കൊടിയുടെ നിറം നോക്കി രാജ്ഞി കൊട്ടാരത്തിനകത്തുണ്ടോ എന്നറിയാനാവും. കൊട്ടാരത്തിനു മുകളിൽ രാജപതാക (Royal standard) പാറിപ്പറക്കുന്നു എങ്കിൽ രാജ്ഞി കൊട്ടാരത്തിനകത്ത് ഉണ്ടെന്നും അഥവാ യൂനിയൻ പതാകയാണെങ്കിൽ ഇല്ലെന്നും മനസ്സിലാക്കാം.
ലണ്ടനിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ആ കർഷണകേന്ദ്രമാണ് മാഡം ടുസ്സോ (Madam Tussauds) എന്നത്. ഇവിടെ നിർമിച്ചുവച്ചിട്ടുള്ള മെഴുകുപ്രതിമകൾ ലോകപ്രശസ്തമാണ്. 1835–ലാണ് അന്ന മരിയ മേരി ടുസ്സോ (Anna Maria Marie Tussauds) എന്ന ഫ്രാൻസിൽ ജനിച്ച ഈ കലാകാരി മെഴുകു മ്യൂസിയം എന്ന ആശയം ലണ്ടൻ ജനതയ്ക്കു മുമ്പിൽ സമർപ്പിച്ചത്. അന്നു മുതൽ നിലയ്ക്കാത്ത ജനപ്രവാഹമാണ് ഇതു കാണാൻ. ലോകത്തെ പ്രശസ്തരായ പലരുടെയും ശിൽപങ്ങൾ നമുക്കിവിടെ കാണാനാവും.
മാഞ്ചസ്റ്റർ കാണാം
ബ്രിട്ടനിലെ രണ്ടാമതു വലിയ നഗരമായ മാഞ്ചസ്റ്റർ എന്ന സ്ഥലത്തേക്കാണ് പിന്നീട്പോയത്. ലോക ഫുട്ബോൾ ആരാധകരെ പ്രകമ്പനം കൊള്ളിക്കുന്ന മാഞ്ചസ്റ്റർ യുനെറ്റഡിന്റെ സ്റ്റേഡിയത്തിനു മുമ്പിൽ വാഹനം വന്നു നിന്നു. 75,000 ആളുകൾക്ക് ഒരേ സമയം കാ ൽപന്തുകളി കാണാനാവുന്ന സ്റ്റേഡിയം. വാശിയേറിയ മത്സരത്തിനൊടുവിൽ നേടിയെടുത്ത നൂറുകണക്കിനു ട്രോഫികൾ അവിടെ അലങ്കരിച്ചുവച്ചിട്ടുണ്ട്. കളിക്കാർ വിശ്രമിക്കുന്ന സ്ഥലം, വാർത്തകൾ ലോകത്തിനു നൽകുന്ന പ്രസ്റൂം, ലോകശ്രദ്ധ ആർജിച്ച ആളുകൾ ഇരിക്കുന്ന സ്ഥലം തുടങ്ങിയ കാഴ്ചകൾ കാൽപന്തുകളി പ്രേമികളെ ത്രസിപ്പിക്കും. ലോകപ്രശസ്ത കളിക്കാരുടെ പാദസ്പർശത്താൽ അനുഗൃഹീതമായ പച്ചപ്പുതപ്പണിഞ്ഞ െെമതാനം. പുൽക്കൊടികൾ ജലകണങ്ങൾ പതിഞ്ഞ് ശാന്തമായി കിടക്കുന്നു. അടുത്ത ആർപ്പുവിളികളും ആരവങ്ങളും എതിരേൽക്കാനായി...
മാഞ്ചസ്റ്റർ നഗരം ലണ്ടനെ അപേക്ഷിച്ച് ശാന്തമാണ്. പഴയ കെട്ടിടങ്ങളാണ് ഇവിടത്തെയും പ്രത്യേകത. മാഞ്ചസ്റ്റർ ടൗൺ ഹാൾ വളരെ മനോഹരമായ രൂപഭംഗിയോടെ നഗരത്തിൽ പ്രൗഢമായി നിലനിൽക്കുന്നു.
ഇന്നലെകളിലെ തീവണ്ടി
ലോകത്തു പല രാജ്യങ്ങളിലും തീവണ്ടി എന്ന യാത്രാനുഭവം ആദ്യമായി കൊണ്ടുവന്നത് ബ്രിട്ടിഷ് ഭരണകൂടമാണ്. കൽക്കരി ഉപയോഗിച്ചു വിണ്ണിലേക്ക് പുകപടലങ്ങൾ ഉയർത്തി ചൂളംവിളികളോടെ കുതിക്കുന്ന ഒരു തീവണ്ടിയാത്ര എന്ന ആഗ്രഹസാഫല്യമാണ് The Lakeside & Haverthwaite Railway. നമ്മുടെ ദൃശ്യങ്ങളെയും മനസ്സിനെയും നൂറ്റാണ്ടുകൾ പിറകിലേക്ക് അതു കൊണ്ടുപോകും. വളരെ പഴക്കമുള്ള തീവണ്ടി, കൽക്കരി തീച്ചൂളയിലേക്ക് കോരിയിടുന്ന തൊഴിലാളികൾ. യാത്രക്കാർ ഇരിക്കുന്ന തീവണ്ടിമുറി ഭൂരിഭാഗവും മരംകൊണ്ടു നിർമിച്ചവയാണ്. മനോഹരമായ കുന്നിൻചെരിവുകൾ, കായലോരങ്ങൾ, പുഴകൾ, ചെറുപാലങ്ങൾ, പക്ഷികൾ, കന്നുകാലികൾ തുടങ്ങി കണ്ണിന് നിറങ്ങൾ സമ്മാനിക്കുന്ന കാഴ്ചകളിലുടെ പഴമയിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഈ യാത്ര. തീവണ്ടിയാത്രയ്ക്കുശേഷം ഒരു ജലയാത്രയാണ്. BOWNESS എന്ന ഗ്രാമത്തിലേക്കാണ് ഈ യാത്ര. പല വലിപ്പത്തിലും രൂപത്തിലും വർണത്തിലും കാണാവുന്ന പലതരം മീനുകൾ, ആമകൾ എന്നിവ തെളിഞ്ഞ ഈ കായൽജലത്തിൽ വ്യക്തമായി കാണാനാവും. തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും ഇടവേളയെടുത്തു ശാന്തതയും സമാധാനവും ഇഷ്ടപ്പെടുന്നവർ തിരഞ്ഞെടുക്കുന്ന ഒരു യാത്രയാണിത്.
BOWNESS എന്ന ഈ ചെറിയ ഗ്രാമം കെട്ടിടങ്ങൾ കൊണ്ടും ജനസാന്ദ്രത കൊണ്ടും ചെറുതാണ്. വളരെ ചുരുക്കം കടകൾ മാത്രമുള്ള ഇവിടെ െെവകിട്ട് ആറു മണിക്കുശേഷം ഭൂരിഭാഗവും അടഞ്ഞുകിടക്കും. കായലിന്റെ ഒാരത്ത് നാട്ടുകാര്യങ്ങൾ പറഞ്ഞിരിക്കുന്ന ഗ്രാമീണരും വിനോദസഞ്ചാരികളുടെ ഭക്ഷണം പ്രതീക്ഷിക്കുന്ന താറാവുകളും പ്രാവുകളുമായി ഒരു തനി നാട്ടിൻപുറം. ഇന്ന് അന്തിയുറങ്ങുന്നത് ഈ ഗ്രാമത്തിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടലായ LOWWOOD Bayയിലാണ്. 1859ലാണ് ഹോട്ടൽ നിർമിച്ചത് എന്ന് അഭിമാനപൂർവം േഹാട്ടലിനു മുന്നിൽ എഴുതിവച്ചിട്ടുണ്ട്. ഏതു ദിശയിലേക്കു തിരിഞ്ഞ് ദൃശ്യങ്ങൾ പകർത്തിയാലും ലഭിക്കുന്നത് പ്രകൃതിദത്തമായ മനോഹാരിത മാത്രം
കല്യാണങ്ങളുടെ നാട്ടിലൂടെ....
ഒടുവിൽ സ്കോട്ട്ലൻഡിലേക്ക്. മൂന്നു മണിക്കൂ ർ യാത്രയ്ക്കുശേഷം ഗ്രെറ്റ്ന ഗ്രീൻ (GRETNA GREEN) എന്ന സ്ഥലത്തു വാഹനം നിർത്തി. ക ല്യാണങ്ങളുടെ നാടാണിത്. ബ്രിട്ടനിൽ 21 വയസ്സിനു താഴെയുള്ളവർക്ക് മാതാപിതാക്കളുടെ അനുമതിയില്ലാതെ നിയമപരമായി വിവാഹിതരാവാനാകില്ല. എന്നാൽ, ഗ്രെറ്റ്നയിൽ 21 വയസ്സിനു താഴെയുള്ളവർക്കും നിയമപരമായി വിവാഹം കഴിക്കാം.. ആയിരക്കണക്കിനു പ്രണയികളാണ് ഈ നിയമവ്യവസ്ഥയുടെ പിൻബലത്താൽ മിന്നുചാർത്തിയത്.
സ്കോട്ട്ലൻഡ് തലസ്ഥാനമായ എഡിൻബർഗ് (EDINBURGH) ആണ് ലക്ഷ്യം. വാഹനം സ്കോട്ട് മണ്ണിൽ പ്രവേശിച്ചതോടെ ഫോബ്സിന് പറയാൻ കഥകൾ ഏറെ. അദ്ദേഹം വലിയ ദേശീയവാദിയുടെ ഭാവത്തിലായിരുന്നു. സംഭാഷണത്തിൽ ബ്രിട്ടനോട് സ്കോട്ടിഷ് ജനത പല കാര്യങ്ങളിലും വിയോജിപ്പു കാണിക്കുന്നതുപോലെ തോന്നി.
പെയിന്റിങ് പോലെ സ്കോട്ട്ലൻഡ്
സ്കോട്ട്ലൻഡ് മനോഹരങ്ങളായ കുന്നുകളാലും പച്ചപ്പുകൊണ്ടും നീണ്ട കൃഷിയിടങ്ങളാലും മനോഹരമാണ്. കുന്നിൻമുകളിലെല്ലാം ഒട്ടനവധി കാറ്റാടി ഫാനുകൾ. സ്കോട്ട്ലൻഡ് െെവദ്യുതിയുടെ കാര്യത്തിൽ ഏറെ സമ്പന്നമാണ്. അധികം െെവദ്യുതി അവർ ബ്രിട്ടനു നൽകുന്നു. കുന്നിൻചെരിവുകളിൽ നൂറുകണക്കിന് ചെമ്മരിയാടുകൾ...
എഡിൻബർഗ് നഗരം വിശാലമാണ്. പഴക്കംചെന്ന കെട്ടിടങ്ങളും പാലങ്ങളും. ജനനിബിഡമായ െതരുവുകൾ. കൗമാരക്കാർ ചിരിച്ചുകളിച്ചു നടന്നുനീങ്ങുന്നു. ഒരുപാടു പ്രസിദ്ധമായ വിദ്യാലയങ്ങൾ കൊണ്ടു സമ്പന്നമായ ഈ നഗരം ഉപരിപഠനങ്ങളുടെ ഹബ്ബാണ്. നീണ്ടുകിടക്കുന്ന ഇവിടത്തെ വലിയ െതരുവായ Princess Street ഒരു െെമൽ െെദർഘ്യത്തോടെ വാണിജ്യസ്ഥാപനങ്ങളാൽ സമ്പന്നമാണ്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള അതിശയിപ്പിക്കുന്ന രൂപത്തിൽ ക്രിസ്തീയദേവാലയങ്ങൾ. അവയുടെ മിനാരങ്ങൾ ആകാശചുംബികളായി വാനിൽ ഉയർന്നുനിൽക്കുന്നു. ഇവിടുത്തെ അധിക കെട്ടിടങ്ങളും 18–ാം നൂറ്റാണ്ടിന്റെ സംഭാവനകളാണ്.
നഗരം ചുറ്റിക്കണ്ടശേഷം എഡിൻബർഗ് കാസലിൽ (EDIBURGH CASTLE) എത്തി. 12–ാം നൂറ്റാണ്ടു മുതൽ രാജാക്കന്മാരുടെ സാന്നിധ്യത്താൽ ധന്യമായ കൊട്ടാരം. പട്ടണത്തിലെ ഏറ്റവും ഉയരംകൂടിയ ഒരു കുന്നിൻമുകളിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. നിർമിതി കൊണ്ടും കൃത്യമായ അറ്റകുറ്റപ്പണികൾ കൊണ്ടും കൊട്ടാരം ഇപ്പോഴും കേടുപാടില്ലാതെ നിലനിൽക്കുന്നു. ഇവിടെ നിന്നും എഡിൻബർഗ് നഗരത്തിന്റെ പനോരമിക് ദൃശ്യങ്ങൾ ലഭിക്കും.
സ്കോട്ട്ലൻഡ് എന്നു കേൾക്കുമ്പോൾ പലരിലും സ്േകാട്ടിഷ് വിസ്കി ഒാർമവരും. ഇവിടുത്തെ പ്രാദേശിക ഭാഷയായ ഗാലിക് (GAELIC)ൽ വിസ്കിയുടെ അർഥം ജീവജലം (Water of life) എന്നാണ്. ഈ രാജ്യത്തിന്റെ മൂന്നാമത് വലിയ വ്യവസായമാണ് മദ്യം. ഈ രാജ്യത്തിന്റെ ഊർജത്തിന്റെയും സാമ്പത്തിക സേവനങ്ങളുടെ വരുമാനത്തിനു താഴെയായി ഈ വ്യവസായം നിലനിൽക്കുന്നു.
ഏകദേശം 38 സ്േകാട്ടിഷ് മദ്യക്കുപ്പികൾ ഒരു സെക്കൻഡിൽ ഇവിടെ നിന്നു കയറ്റുമതി െചയ്യുന്നുണ്ട് എന്നാണു കണക്കുകൾ. ഇവിടെ നിന്നും പ്രതിവർഷം കയറ്റുമതി ചെയ്യുന്ന മദ്യത്തിന്റെ കുപ്പികൾ ഒന്നിനു പിറകെ മറ്റൊന്നായി കിടത്തി വച്ചാൽ തലസ്ഥാനഗരിയായ എഡിൻബർഗിൽ നിന്നും ന്യുയോർക്ക് സിറ്റിയിലേക്ക് ആറും പ്രാവശ്യം നിരത്തിവയ്ക്കാനാവും. ഇപ്പോൾ മനസ്സിലായില്ലേ മദ്യം സ്കോട്ട്ലൻഡുകാർക്ക് ജീവജലം (Water of life) ആണെന്ന്...