മുപ്പത്തിരണ്ടു പല്ലുകളുമായി ജനിച്ച കുഞ്ഞിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കുഞ്ഞിന്റെ പല്ലുകള്‍ കാണിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ അമ്മയാണ് പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച വിഡിയോ ഇതിനോടകം മൂന്നൂ മില്യണിലധികം ആളുകളാണ് കണ്ടത്.
ആളുകളെ ബോധവല്‍കരിക്കാനാണ് വിഡിയോ പോസ്റ്റ് ചെയ്തതെന്ന് കുട്ടിയുടെ അമ്മ വിഡിയോയില്‍ പറയുന്നു. കൊച്ചുകുഞ്ഞ് പല്ലുകളോടെ ജനിക്കുന്ന അവസ്ഥയെ നേറ്റൽ ടീത്ത് എന്നാണ് പറയാറ്. ഇത്തരം അവസ്ഥ മൂലം മുലപ്പാല്‍ കൊടുക്കുന്ന അമ്മയ്ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. പല്ല് പൊട്ടിയാല്‍ കുഞ്ഞിന്റെ വായില്‍ പോകാനും സാധ്യതയേറെയാണ്.
സാധാരണയായി പല്ലുകളില്ലാതെയാണ് കുട്ടികള്‍ ജനിക്കുന്നത്. വളര്‍ച്ചയുടെ ഘട്ടത്തില്‍ ആദ്യം പാൽ പല്ലുകൾ ഉണ്ടാവുകയും 21 വയസ്സ് പൂർത്തിയാകുമ്പോഴേക്കും 32 സ്ഥിരമായുള്ള പല്ലുകൾ ഉണ്ടാകുകയുമാണ് പതിവ്. ഇതിനു വിപരീതമായി പല്ലുകളുമായി കുട്ടി ജനിക്കുന്ന അപൂർവ അവസ്ഥയാണ് നേറ്റൽ ടീത്ത് എന്നറിയപ്പെടുന്നത്.