Tuesday 25 September 2018 03:57 PM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ കുട്ടി ശരിക്കും ഹൈപ്പർ ആക്റ്റീവാണോ? ഉത്തരമറിയാൻ ഈ വിഡിയോ കാണൂ...

jisha-kanal-says-on-hyper-activity

വീണ്ടുവിചാരമില്ലായ്മ, ക്ഷമയില്ലായ്മ, നിയന്ത്രണമില്ലായ്മ, ആരെയും പേടിക്കാതിരിക്കുക ഇതെല്ലാം കുട്ടികളിലെ എഡിഎച്ച്ഡി ( ഹൈപ്പർ ആക്റ്റിവ്) അവസ്ഥയുടെ ലക്ഷണങ്ങളാണ്. ഇത്തരക്കാർക്ക് അപകട സൂചന നൽകാനുള്ള തലച്ചോറിന്റെ കഴിവ് വളരെ കുറവാണ്. എടുത്തുചാടി ഓരോ കാര്യങ്ങളിൽ പ്രവർത്തിക്കും. ആ സമയങ്ങളിൽ കുട്ടിക്ക് പേടിയോ മറ്റു ചിന്തകളോ ഒന്നും ഉണ്ടാവില്ല. സിവിയർ ഹൈപ്പർ ആക്റ്റിവ് ആയ കുട്ടികളാണ് ഇങ്ങനെ. അനുഭവങ്ങളിൽ നിന്നും അവർ പാഠം പഠിക്കില്ല. ചികിത്സയാണ് ഇത്തരം അവസ്ഥയിൽ കുട്ടിക്ക് ആവശ്യം.

എന്നാൽ എന്താണ് കുട്ടികളിലെ ഹൈപ്പർ ആക്റ്റിവിറ്റി തിരിച്ചറിയാൻ പലപ്പോഴും രക്ഷിതാക്കൾക്ക് കഴിയാറില്ല. അതുകൊണ്ടുതന്നെ  ഹൈപ്പർ ആക്റ്റീവല്ലാത്ത കുട്ടികളെ തെറ്റിദ്ധാരണ മൂലം രക്ഷിതാക്കൾ ചികിത്സയ്ക്കായി കൊണ്ടുപോകാറുണ്ട്. ഇങ്ങനെ സംഭവിക്കുന്നത് മൂലം സ്വാഭാവികമായും ആക്റ്റീവ് ആയ കുട്ടി മരുന്നുകളുടെ തളർച്ചയിൽ മയങ്ങിപ്പോകും. ഗുരുതരമായ ഇത്തരം അവസ്ഥയിലേക്ക് വിരൽചൂണ്ടുകയാണ് സ്പെഷൽ എജ്യുകേറ്ററായ ജിഷ കനൽ. സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്ന ഈ വിഡിയോ ഓരോ മാതാപിതാക്കളും കേട്ടിരിക്കണം. ശരിക്കും ഹൈപ്പർ ആക്റ്റീവായ കുട്ടികളെ തിരിച്ചറിയാൻ ഈ വിഡിയോ മാതാപിതാക്കൾക്ക് സഹായകരമാകും.