Monday 23 August 2021 11:14 AM IST : By സ്വന്തം ലേഖകൻ

ദേഷ്യക്കാരനും വികൃതിയുമാണോ നിങ്ങളുടെ കുട്ടി?: എഡിഎച്ച്ഡി തിരിച്ചറിയാം കുസൃതിയിൽ നിന്നും; വിഡിയോ

adhd

കുഞ്ഞുങ്ങളുടെ കുസൃതിയും അലസതയും എന്നും മാതാപിതാക്കളുടെ ടെൻഷനാണ്. ഹൈപ്പർ ആക്ടീവ് ആയ കുട്ടികളുമായി ഡോക്ടർമാരുടെ അടുക്കലേക്കെത്തി വിഷമം പറയുന്ന മാതാപിതാക്കളുടെ എണ്ണവും കുറവല്ല. കുട്ടികളുടെ ഇത്തരം പ്രശ്നങ്ങൾക്ക് എന്തായിരിക്കും കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? കുട്ടികളെ ഹൈപ്പർ ആക്ടീവ് ആക്കുന്ന അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ (ADHD) എന്ന ആരോഗ്യ പ്രശ്നത്തെ കുറിച്ച് വിശദമാക്കുകയാണ് സൈക്കോളജിസ്റ്റ് ഡോ. നിറ്റാ ജോസഫ്. ADHD ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരം കാണാവുന്ന രോഗാവസ്ഥയാണെന്ന് ഡോ. നിറ്റാ ജോസഫ് പറയുന്നു. കുഞ്ഞുങ്ങളുടെ കുറുമ്പ് ADHDയുടെ കാരണത്താൽ സംഭവിക്കുന്നതാണോ എന്ന് തിരിച്ചറിയാനുള്ള മാർഗങ്ങൾ വിഡിയോയിലൂടെ വിശദമാക്കുകയും ചെയ്യുന്നുണ്ട് ഡോ. നിറ്റാ ജോസഫ്.

വിഡിയോ കാണാം: