Thursday 06 February 2020 03:37 PM IST

എന്താണ് ഹെലികോപ്റ്റര്‍ പേരന്റിങ്? മക്കളെ അമിതമായി ലാളിച്ചു വഷളാക്കുന്നവർ അറിയാൻ 10 കാര്യങ്ങൾ

Roopa Thayabji

Sub Editor

helicopter-parenting1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മക്കളുെട എല്ലാ കാര്യത്തിലും അമിതമായി ഇടപെടുന്ന, അവർക്കു കരുതല്‍ നല്‍കാന്‍ എന്ന ധാരണയില്‍ നിർദേശങ്ങള്‍ നല്‍കുന്ന, പല കാര്യങ്ങളും തനിച്ചു െചയ്യാന്‍ അ നുവദിക്കാത്ത േപരന്‍റ് ആേണാ നിങ്ങള്‍?  എങ്കില്‍ അറിയുക, ‘ഹെലിേകാപ്റ്റര്‍ പേരന്‍റിങ്’ എന്നു മനഃശാസ്ത്രജ്ഞര്‍ വിളിക്കുന്ന ഈ രീതി ഗുണത്തേക്കാൾ േദാഷമാണു െചയ്യുക. ഹെലികോപ്റ്റർ പേരന്റിങ്ങിനു വിധേയരാകുന്ന കുട്ടിക്ക്  ജീവി തത്തിൽ തനിച്ചൊരു തീരുമാനമെടുക്കാ ൻ പറ്റാറില്ല എന്നാണ് കഴിഞ്ഞ വർഷം ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

കുട്ടിയുടെ നന്മയ്ക്കെന്നു കരുതി ചെയ്ത പലതും തെറ്റായിരുന്നെന്ന് ഒന്നു റീവൈൻഡ് ചെയ്താൽ നമുക്കും മനസ്സിലാകും. പേരന്റിങ്ങിലെ ആ തെറ്റുകൾ തിരുത്താൻ നടപ്പാക്കേണ്ട 10 ന്യൂ ഇയർ തീരുമാനങ്ങൾ ഇവയാകട്ടെ.

Spend QUALITY TIME

ദിവസേന അര മണിക്കൂറെങ്കിലും കുട്ടിക്കൊപ്പം ചെലവഴിക്കാം. വൈകുന്നേരം തിരക്കെല്ലാം കഴിഞ്ഞ്, സ്വതന്ത്രമായി കിട്ടുന്ന അര മണിക്കൂറാണ് ഇതിനു നല്ലത്. ‘ഗുണനിലവാരമുള്ള സമയം’ അഥവാ ‘ക്വാളിറ്റി ടൈം’ എന്നാണു ഇതിനെ വിളിക്കുന്നത്. ശാസിക്കാനോ ശിക്ഷിക്കാനോ ഉപദേശിക്കാനോ ഉള്ള സമയമല്ല ഇത്.  

സ്കൂളിലെ അന്നത്തെ സംഭവങ്ങൾ, കൂട്ടുകാരുടെ വിശേഷങ്ങൾ, പുതിയതായി പരിചയപ്പെട്ട വ്യക്തികൾ എന്നിവയെ കുറിച്ചെല്ലാം ക്ഷമയോടെ, ശ്രദ്ധയോടെ കേ ൾക്കാം. കുട്ടികളുടെ ആശയവിനിമയശേഷി മെച്ചപ്പെടുന്നതാണ് ഇതിന്റെ ഒരു ഗുണം. കാര്യങ്ങൾ വ്യക്തതയോടെ പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവും തുറന്നു സംസാരിക്കാനുള്ള ആത്മവിശ്വാസവും അവർക്കു കിട്ടും. ഭാവിയിൽ ഇന്റർവ്യൂ നേരിടുമ്പോഴും മറ്റും ആത്മവിശ്വാസത്തോടെ കാര്യങ്ങൾ പറയാനാകും.

കുട്ടികളുടെ ഓരോ ചെറിയ കാര്യവും തുടക്കത്തിൽ തന്നെ മനസ്സിലാക്കാം എന്നതാണ് മറ്റൊരു ഗുണം. തെ      റ്റു തിരുത്തുമ്പോൾ നല്ലത്, ചീത്ത എന്നു പറയാതെ, എ ന്തുകൊണ്ട് പ്രത്യേക സൗഹൃദമോ ശീലമോ അനാരോഗ്യകരമാകുന്നു എന്നു കാര്യകാരണസഹിതം ബോധ്യപ്പെടുത്താം. നമ്മുടെ വിശേഷങ്ങളും കുട്ടിയോടു പറയണം. അന്നത്തെ പ്രധാന വാർത്തയെ കുറിച്ചോ, കേട്ട ക ഥയോ ഒക്കെ പറയാം. സംശയങ്ങൾക്കു മറുപടി പറയാനും മടിക്കരുത്. എന്തും തുറന്നുപറയാനുള്ള വേദിയാകണം കുടുംബം. തെറ്റു ചെയ്താൽ കഠിനമായി ശിക്ഷിക്കപ്പെടുമെന്ന പേടി ഉണ്ടാക്കിയാൽ കുട്ടികൾ പലതും ഒളിച്ചുവയ്ക്കും. മാർക്കു കുറഞ്ഞാൽ അടി കിട്ടുമെന്ന പേടിയുള്ള കുട്ടി ഒരിക്കലും മാർക്ക് വീട്ടിൽ പറയില്ല.

Control DIGITAL TIME

കുട്ടികൾ ശീലങ്ങൾ പഠിക്കുന്നത് മാതാപിതാക്കളുടെ സ്വഭാവം നിരീക്ഷിച്ചാണ്. ദീർഘനേരം മൊബൈൽ ഫോൺ ഉപയോഗിക്കുന്ന രക്ഷിതാക്കളെയാണ് കുട്ടി കാണുന്നതെങ്കിലോ? ജോലിയുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യങ്ങൾക്കു വേണ്ടിയുള്ള ഇലക്ട്രോണിക് ഉപയോഗം വീട്ടിൽ പരമാവധി കുറയ്ക്കുമെന്ന് തീരുമാനിക്കാം. ഒരു ദിവസം ഒരു മണിക്കൂർ സമ യത്തിൽ താഴെയാകണം വീട്ടിലെ ഡിജിറ്റൽ ഉപയോഗം. ഡിജിറ്റൽ ഉപയോഗം കുറയുമ്പോൾ കുടുംബത്തോടൊപ്പം ചെലവഴിക്കാനും ഔദ്യോഗിക കാര്യങ്ങൾ ആസൂത്രണം ചെയ്യാനുമൊക്കെ കൂടുതൽ സമയം കിട്ടും. കുട്ടിക്ക് പഠിക്കാനും കൂടുതൽ സമയം ലഭിക്കും.

ഡിജിറ്റൽ ഉപയോഗ സമയം തീരുമാനിച്ചാൽ അതു മാറാതിരിക്കാനും ശ്രദ്ധിക്കണം. മൂന്നുവയസ്സിൽ താഴെയുള്ള കുട്ടിക്ക് ഒരു കാരണവശാലും ദൃശ്യ മാധ്യമങ്ങൾ നല്ലതല്ല. മൂന്നു മുതൽ എട്ടു വയസ്സു വരെയുള്ള കുട്ടിക്ക് ദിവസം അരമണിക്കൂറാണ് ദൃശ്യമാധ്യമ സമയം. എട്ടുമുതൽ 19 വരെ പരമാവധി ഒരു മണിക്കൂറും.

God of GOODNESS

റാങ്കോ സമ്മാനമോ വാങ്ങിയാൽ മാത്രമല്ല കുട്ടിയെ അഭിനന്ദിക്കേണ്ടത്. കണ്ണുകാണാൻ വയ്യാത്ത ആളെ റോഡു ക്രോസ് ചെയ്യാൻ സഹായിച്ചു എന്ന് അഭിമാനത്തോടെ പറയുമ്പോഴും, വഴിയിൽ നിന്നുകിട്ടിയ പൂച്ചക്കുഞ്ഞിനെ നെഞ്ചോടു ചേർത്ത് വീട്ടിലേക്കു വ രുമ്പോഴും അഭിനന്ദിക്കാൻ മറക്കരുത്.

Indian-family-in-Dubai

‘നീയെന്തിനാണ് സമയം വെറുതെ പാഴാക്കിയത്’ എ ന്ന മട്ടിലുള്ള കുറ്റപ്പെടുത്തൽ ഒരിക്കലും പാടില്ല. കുട്ടി ചെയ്ത ഏറ്റവും നല്ല കാര്യമായി ഇതിനെ കാണണം. കുട്ടി സ്നേഹത്തിന്റെയും നന്മയുടെയും പുതിയ പാഠം പഠിച്ച് ആ പ്രവൃത്തിയിൽ നിങ്ങളും സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുമ്പോൾ മാത്രമേ നല്ല പ്രവൃത്തിക്ക് സമൂഹത്തിൽ വിലയുണ്ട് എന്നു കുട്ടി മനസ്സിലാക്കൂ...

സ്കൂളിലും ഇത്തരം കുട്ടികളെ അഭിനന്ദിക്കാൻ അന്തരീക്ഷമൊരുക്കണം. പരീക്ഷയിൽ ജയിക്കുന്നതും മത്സരങ്ങളിൽ സമ്മാനം നേടുന്നതും മാത്രമല്ല ജീവിതത്തിൽ വലുതെന്ന് അവരറിയട്ടെ.

Try TO CONGRATULATE

ഉണർന്നെഴുന്നേൽക്കുമ്പോൾ സന്തോഷത്തോടെ കുട്ടിയെ നോക്കി പുഞ്ചിരിക്കൂ. ആ മുഖത്തും ചിരി പടരുന്നതു കാണാം. തന്നെ അ ച്ഛനും അമ്മയ്ക്കും വലിയ വിലയുണ്ട് എന്നു തോന്നാൻ ആ ചിരി മതി. നിങ്ങളെ വേദനിപ്പിക്കാതിരിക്കാൻ കുട്ടി ശ്രമിക്കുന്നതിന്റെ ആദ്യപടിയാകും ഇത്. കിടക്കുന്നതിനു മുൻപ് കുട്ടിയെ വഴക്കു പറഞ്ഞാലും അതു പറഞ്ഞുതീർപ്പാക്കിയിട്ടേ ഉറക്കാവൂ. ഉറങ്ങാൻ പോകുമ്പോൾ ചെയ്ത അവസാന കാര്യമാകും രാവിലെ ഉണരുമ്പോൾ ആദ്യം സ്വാധീനിക്കുക. വീട്ടിലെ സ്നേഹപ്രകടനങ്ങളിലൂടെ സ്നേഹം കൊടുക്കാനും സ്വീകരിക്കാനുമുള്ള ‘കല’ കുട്ടി പഠിക്കും.

‘നീ ലോകത്തിലെ തന്നെ നല്ല കുട്ടിയാണ്’ എന്ന മട്ടിലുള്ള അഭിനന്ദനം പാടില്ല. ‘വീടു വൃത്തിയാക്കാനും ചെടികൾ നനയ്ക്കാനും അമ്മയെ സഹായിച്ചല്ലോ, നല്ല കുട്ടിയാ’ എന്നു വ്യക്തമായി അഭിനന്ദിക്കാം. ഇത് അവനു നൽകുന്ന ആത്മവിശ്വാസം ചെ  റുതല്ല. തെറ്റിനു ശാസിക്കുന്നതു പോലെ തന്നെ പ്രധാനമാണ് നല്ലതിന് അഭിനന്ദിക്കുന്നതും. വീണ്ടും ന ല്ല പ്രവൃത്തി ചെയ്യാൻ അതു പ്രേരണയാകും.

Don’t BE ANGRY

എപ്പോഴും ദേഷ്യപ്പെട്ടാൽ കുട്ടിയും അതു പഠിക്കും. അധ്യാപകരോടും മാതാപിതാക്കളോടും കയർക്കുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുമ്പോഴേ ഇതിന്റെ ഭീകരമുഖം തിരിച്ചറിയൂ...

ദേഷ്യപ്പെടാതെ തന്നെ അഭിപ്രായ വ്യത്യാസം പരിഹരിക്കാനുള്ള വഴിയാണ് ‘സംവാദമാതൃക’ അഥവാ ‘ഡിബേറ്റ് മെതേഡ്.’ പറയുന്ന കാര്യം ശരിയാണെന്നു സ്ഥാപിക്കാൻ യുക്തിസഹമായ വാദഗതികൾ നിരത്തി പ്രതിപക്ഷ ബഹുമാനത്തോടെ പരിശ്രമിക്കുന്നതാണ് സംവാദം. ശബ്ദമുയർത്തലോ മോശം പദപ്രയോഗങ്ങളോ മറ്റൊരാളെ തളർത്തുന്ന വാദങ്ങളോ ഇവിടെയില്ല. എന്നാൽ മിക്ക വീടുകളിലും  ഇന്നു നടക്കുന്നത്  ‘തർക്കം’  അഥവാ ‘ആർഗ്യുമെന്റ്’ ആണ്. എന്തു വിധേനയും സ്വന്തം ഭാഗം ജയിക്കണമെന്ന ശാഠ്യത്തോടെയുള്ള ആശയവിനിമയം. പ്രതിപക്ഷ ബഹുമാനമില്ലാതെ ശബ്ദമുയ ർത്തിയും ഭയപ്പെടുത്തിയും അടിച്ചമർത്തിയും മറുപക്ഷത്തിന്റെ നാവടക്കി നമ്മുടെ ഭാഗം ശരിയാണെന്നു വരുത്താനുള്ള ശ്രമം.

 ബഹുമാനം ഇല്ലാതാക്കാനേ ഇതിലൂടെ സാധിക്കൂ. വെറുപ്പു തോന്നി പരസ്പരം സംസാരിക്കാനുള്ള താൽപര്യം പോലു നഷ്ടപ്പെടും. മാതാപിതാക്കളുടെയും കുട്ടികളുടെയും ബന്ധത്തിൽ ഇത് വിടവു സൃഷ്ടിക്കും. ദമ്പതികൾ സംസാരിക്കുമ്പോഴും കുട്ടികളോട് സംസാരിക്കുമ്പോഴും ശബ്ദമുയർത്തുന്നതും ചീത്ത വാക്കുകൾ ഉപയോഗിക്കുന്നതും ഒഴിവാക്കണം.

തെറ്റു ചെയ്ത കുട്ടിയെ കഠിനമായി ശിക്ഷിക്കുന്നതും നല്ലതല്ല. തന്റെ പ്രവൃത്തി കൊണ്ട് മാതാപിതാക്കൾ വിഷമിക്കുന്നു എന്നു മനസ്സിലായാൽ മനോഭാവത്തിൽ മാറ്റം വരും. ന്യായീകരിക്കാൻ ശ്രമിച്ചാലും തർക്കിക്കാതെ നിങ്ങൾക്കു വലിയ വിഷമമായി എന്നു പറയുക. മുഖഭാവത്തിലും ശരീരഭാഷയിലും പെരുമാറ്റത്തിലും ദുഃഖം നിലനിറുത്തുക. കുട്ടിക്ക് പുനർവിചിന്തനം ഉണ്ടാകും.

Let THEM EMPATHISE

ജീവിതത്തിൽ ഒരിക്കൽ പോലും നമ്മൾ അ നുഭവിച്ചിട്ടില്ലാത്ത ചില ജീവിതസാഹചര്യങ്ങളുണ്ടാകാം, മാറാരോഗങ്ങൾ, ജന്മനാ ഉള്ള ബുദ്ധിമാന്ദ്യം, അനാഥത്വം തുടങ്ങിയവ പോലെ. ഇവ അ നുഭവിക്കുന്ന കുറേ പേർ ചുറ്റുമുണ്ട് എന്നു കുട്ടിയെ ബോധ്യപ്പെടുത്താൻ മാസത്തിലൊരു ദിവസം മാറ്റിവയ്ക്കാം.

കാരുണ്യ ഭവനങ്ങൾ, പാലിയേറ്റീവ് കെയർ ഹോം, ശിശുമന്ദിരങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് കൊണ്ടുപോകാം. ജന്മദിനമോ വിവാഹവാർഷികമോ പോലുള്ള വേളകളിൽ ആഘോഷം അവർക്കൊപ്പമാക്കാം. ഇത് കുട്ടിക്ക് ‘അനുഭവാത്മക പഠന’ത്തിന് അഥവാ ‘എക്സ്പീരിയൻഷ്യൽ ലേണിങ്ങി’ന് അവസരം നൽകും. ജീവിതത്തിൽ നമുക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങൾ എന്താണെന്നു തിരിച്ചറിയാനും പരാതിപ്പെടുന്നത് ഒഴിവാക്കാനും ഇതു സഹായിക്കും.

helicopter-parenting3

കുട്ടിക്ക് താൽപര്യമുണ്ടെങ്കിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ക്ലബ്ബിൽ അംഗത്വമെടുക്കാനും പ്രോത്സാഹിപ്പിക്കാം.

Make THEM RESPONSIBLE

18 വയസ്സു വരെ പറയുന്നതെല്ലാം കേട്ട് അ നുസരണയുള്ള കുട്ടിയായി വളരണം. 18 തികഞ്ഞാലോ, സകല കാര്യങ്ങളും സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യണം. ഇതാണ് പൊതുവേ ഉള്ള മനോഭാവം. ഉത്തരവാദിത്ത ബോധം ഒരു സുപ്രഭാതത്തിൽ ഉണ്ടാകുന്ന കാര്യമല്ല. ഘട്ടം ഘട്ടമായ പരിശീലനത്തിലൂടെയേ കുട്ടി ഇത് ആർജിച്ചെടുക്കൂ. മൂന്നു വയസ്സുമുതൽ ചെറിയ ചെറിയ ഉത്തരവാദിത്തങ്ങൾ കുട്ടിയെ ഏൽപ്പിക്കാം. ഭക്ഷണ സമയത്ത് വെള്ളം കുടിക്കാനുള്ള ഗ്ലാസ് മേശപ്പുറത്ത് കൊണ്ടുവയ്ക്കാനും കടയിൽ പോയി സാധനങ്ങൾ വാങ്ങാനും സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനുമൊക്കെ പരിശീലിപ്പിക്കാം. ഇതിനിടെ പറ്റുന്ന പാളിച്ചകളിൽ പരിഹസിക്കാതെ, എവിടെയാണ് തെറ്റെന്നും എങ്ങനെ തിരുത്തണമെന്നും പറഞ്ഞു കൊടുക്കാം. നന്നായി ചെയ്യുമ്പോൾ അഭിനന്ദിക്കാനും മറക്കരുത്.

പത്തുവയസ്സു മുതൽ തീരുമാനമെടുക്കാൻ പഠിപ്പിക്കാം. കാറു വാങ്ങുമ്പോൾ കുട്ടിയുടെ അഭിപ്രായവും തേടാം. വലിയ കാറു വേണമെന്നു പറയുമ്പോൾ എന്തുകൊണ്ട് ഇതു തിരഞ്ഞെടുത്തു എന്ന് പറഞ്ഞുകൊടുക്കണം. യാഥാർഥ്യബോധത്തിൽ നിന്ന് തീരുമാനമെടുക്കാനും, ചർച്ച ചെയ്ത് അഭിപ്രായ സമന്വയത്തിലെത്താനുമൊക്കെ പഠിക്കട്ടെ. എന്തുകൊണ്ട് ആ തീരുമാനമെടുത്തു, അതു നടപ്പിലായാലുള്ള ഗുണങ്ങൾ, ദോഷങ്ങൾ ഇവ സ്വയം ചോദിക്കട്ടെ. ഗുണങ്ങൾ കൂടുതലുള്ളതും ദോഷങ്ങൾ കുറവുള്ളതുമായ തീരുമാനമെടുക്കാൻ അവൻ ശ്രമിക്കും.

Know HIS INTEREST

കുട്ടിക്ക് കഥ കേൾക്കാൻ ഇഷ്ടമുണ്ടെങ്കിൽ ഭാഷാസംബന്ധമായ ബുദ്ധി കൂടുതലുണ്ടെന്നാണ് അർഥം. അത്തരം കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കാനും കഥാപുസ്തകങ്ങൾ വായിച്ചു കൊടുക്കാനും സമയം കണ്ടെത്തണം. സ്വയം വായിക്കാൻ പ്രേരിപ്പിക്കുകയും വേണം. എന്നാൽ ഒരേ സമയം ഒരുപാടു കാര്യങ്ങൾ പരിശീലിപ്പിക്കുന്നത് നല്ലതല്ല, ഇത് മാനസിക വികാസത്തെ ബാധിക്കും. അഭിരുചിയുള്ള ഒരു മേഖലയിൽ ശ്രദ്ധയൂന്നുമ്പോൾ കുട്ടിയുടെ സന്തോഷം കൂടും. നമ്മുടെ ആഗ്രഹങ്ങൾ കുട്ടിയിലൂടെ നേടിയെടുക്കുമ്പോൾ അവർക്ക് സന്തോഷം കിട്ടില്ല.

കുട്ടിയുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേ ദി കണ്ടെത്തണം. മത്സരങ്ങളിൽ കഴിവു പ്രകടിപ്പിക്കുന്നതിലാണ് കാര്യം, സമ്മാനം വാങ്ങുന്നതിലല്ല എ ന്നും പറഞ്ഞു കൊടുക്കണം. സമ്മാനം നമുക്കു ത ന്നെ അവർക്ക് വാങ്ങി കൊടുക്കാല്ലോ.

Time TO ENJOY & EXERCISE

കുട്ടിയുടെ തലച്ചോറിന്റെ വളർച്ച ആദ്യ മൂന്നര വർഷത്തിനുള്ളിൽ സംഭവിക്കും. പിന്നീടാണ് മസ്തിഷ്ക കോശങ്ങൾ തമ്മിലുള്ള പുതിയ ബന്ധങ്ങൾ ഉണ്ടാകുന്നത്. അപ്പോഴാണ് കുട്ടിയുടെ മാനസിക, സാമൂഹിക, വൈകാരിക വളർച്ച സംഭവിക്കുന്നത്. വ്യത്യസ്തമായ അനുഭവ പരിസരങ്ങളിലൂടെ കടന്നുപോകാനുള്ള അവസരം ലഭിച്ചാൽ മാത്രമേ കുട്ടിയുടെ തലച്ചോറിന്റെ ഈ വികാസം പൂർണമാകൂ. പലതരം ആളുകളെ പരിചയപ്പെടുന്നതും, പല സ്ഥലങ്ങളിൽ പോകുന്നതും, പല ഭാഷകൾ പഠിക്കുന്നതുമൊക്കെ ഇതിനു വേണ്ടിയാണ്. കൃത്യമായ ദിനചര്യയിൽ കുട്ടിക്ക് ആവർത്തനവിരസത ഉണ്ടാകുമെന്നു മാത്രമല്ല, തലച്ചോറിന്റെ ശരിയായ വികാസവും സാധ്യമാകില്ല. ആഴ്ചയിലൊരിക്കൽ കുട്ടിയുമായി പുറത്തുപോകണം. മാസത്തിൽ ഒരിക്കലെങ്കിലും ഒരു ദൂരയാത്രയും. മാതാപിതാക്കളും കുട്ടികളും തമ്മിലുമുള്ള ബന്ധം കൂടുതൽ ഊഷ്മളമാകാനും ഇത്തരം യാത്രകൾ സഹായിക്കും.

ചിട്ടയായ വ്യായാമം ശ്രദ്ധയെയും ഏകാഗ്രതയെയും മെച്ചപ്പെടുത്തും. ഇളം വെയിലു കൊണ്ടുള്ള വ്യായാമമാണെങ്കിൽ ആ സമയത്ത് ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന വൈറ്റമിൻ ഡി തലച്ചോറിന്റെ വിജ്ഞാന വിശകലനശേഷി വർധിപ്പിക്കും. അതിലൂടെ ഏകാഗ്രതയും പഠനമികവും കൂടും.

Keep YOUR DISCIPLINE

സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള വാളല്ല, സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ടൂൾ ആണ് അച്ചടക്കമെന്നു ബോധ്യപ്പെടുത്തണം. അവധി ദിവസത്തിൽ വീട്ടിലറിയിക്കാതെ കറങ്ങാൻ പോയ കുട്ടിക്ക് അപകടം പറ്റിയെന്നു കരുതുക. കുട്ടിയെ കാണാതിരുന്നാൽ മാതാപിതാക്കൾ എവിടെയാണ് അന്വേഷിക്കുക. പോകുന്ന സ്ഥലം കൃത്യമായി പറഞ്ഞിരുന്നെങ്കിൽ തിരക്കിയെത്താനും സഹായിക്കാനും കഴിയുമെന്നതാണ് അച്ചടക്കം പാലിക്കുന്നതിന്റെ മെച്ചമെന്ന് കുട്ടിയോടു പറയണം.

അച്ചടക്കം പാലിക്കേണ്ടത് കുട്ടിയുടെ മാത്രം ചുമതലയല്ല. വീട്ടിൽ പതിവായി മടങ്ങിയെത്തുന്ന സമയം വൈകിയാൽ വിവരം അറിയിക്കുന്നതു പോലുള്ളവ നമ്മളും പാലിക്കണം.

ലഹരി ഉപേക്ഷിക്കാനാകുന്നില്ലെങ്കിൽ കുട്ടിയുടെ മുന്നിൽ വച്ച് മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യില്ല എന്നു തീരുമാനിക്കണം. അച്ഛനോ അമ്മയോ ചെയ്യുന്ന കാര്യം ചെയ്തു നോക്കാനുള്ള പ്രേരണ കുട്ടിക്കുമുണ്ടാകുമെന്ന് ഓർക്കുക.

കടപ്പാട് : ഡോ. അരുൺ ബി. നായർ, അസോഷ്യേറ്റ് പ്രഫസർ ഇൻ സൈക്യാട്രി, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം.

helicopter-parent4
Tags:
  • Mummy and Me
  • Parenting Tips